റിയൽ എസ്റ്റേറ്റിൽ വളരെ വിലകുറഞ്ഞ് നിൽക്കുന്ന സമയമാണ് ഇപ്പോൾ. വസ്തുക്കൾ വിൽക്കാൻ ഒരുപാടു ഉണ്ടാവുകയും വാങ്ങാൻ ആള് കുറവുള്ള സമയവുമാണ് ഇത്. നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. എന്തുകൊണ്ടാണ് ഈ സമയം റിയൽ എസ്റ്റേറ്റിൽ പൈസ നിക്ഷേപിക്കാൻ പറ്റിയതാണെന്ന് പറയുന്നു എന്ന് നോക്കാം.
- വസ്തുക്കൾക്ക് വില ഇപ്പോൾ കുറവാണ്. വില കുറഞ്ഞ് നിൽക്കുന്ന സമയത്ത് വാങ്ങാൻ ശ്രമിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
- എപ്പോഴും ഈ രീതിയിൽ ആയിരിക്കണമെന്നില്ല. ഭാവിയിൽ റിയൽ എസ്റ്റേറ്റ് സ്ഥലങ്ങൾക്ക് വളരെ വില കൂടിയേക്കാം. ഈ സമയങ്ങളിൽ വസ്തുക്കൾ വാങ്ങി കുറച്ചുനാളത്തേക്ക് വിൽക്കാതെ വെയിറ്റ് ചെയ്യുകയാണെങ്കിൽ റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ഏറ്റവും മികച്ച അസറ്റ് ക്രിയേറ്റ് ചെയ്യാൻ സാധിക്കും.
- കൊമേഴ്സ്യൽ ബിൽഡിങ്ങിന് വളരെയധികം സാധ്യതയുള്ള ഒരു കാലഘട്ടത്തിലാണ് നാം പോകുന്നത്. ഇൻഡസ്ട്രിയൽ രംഗത്തും വളരെ മുന്നോട്ടു പോകാൻ സാധ്യതയുള്ള ഒരു കാലഘട്ടമാണ് ഇനി വരുന്നത്. അങ്ങനെയുള്ള സ്ഥലങ്ങൾ നോക്കി നിക്ഷേപിക്കുകയാണെങ്കിൽ നിക്ഷേപകർക്ക് ഭാവിയിൽ അത് വളരെ ഗുണം ചെയ്യും.
- റിയൽ എസ്റ്റേറ്റ് രംഗത്ത് വസ്തുക്കൾ വാങ്ങി ഫ്ലോട്ട് ചെയ്ത് വിൽക്കുക എന്നുള്ളതല്ല, കൊമേഴ്സ്യൽ ബിൽഡിംഗ് പോലുള്ള നൂതന ആശയങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അത് വളരെയധികം ബിസിനസ് സാധ്യതയുള്ള മേഖലയായി മാറും.
- ഇന്ന് നാഷണൽ ഹൈവേയും പുതിയ പുതിയ റോഡുകളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ തന്നെ വിഴിഞ്ഞം പദ്ധതിയുടെ റോഡുകൾ പലഭാഗങ്ങളിലും പ്രത്യേകിച്ച് തിരുവനന്തപുരത്ത് വലിയ മാറ്റങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയിൽ പ്ലോട്ടുകൾ വാങ്ങാൻ ഇൻവെസ്റ്റ് ചെയ്യുന്നത് വളരെ ഗുണം ചെയ്യും.
- നഗര കേന്ദ്രീകൃതമായ കാര്യങ്ങൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകൾ വളരെയധികം വികാസം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ചുറ്റുമുള്ള പ്രാന്ത പ്രദേശങ്ങളാണ് ഏറ്റവും അധികം വികസിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ചുറ്റുമുള്ള ഭാഗങ്ങളിൽ ഹൗസിംഗ് പ്ലോട്ടുകൾക് വളരെയധികം പ്രാധാന്യം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് മനസ്സിലാക്കി മികച്ച ഹൗസിംഗ് പ്ലോട്ടുകൾ തയ്യാറാക്കുന്നത് നിക്ഷേപകർക്ക് ഒരു മികച്ച മാർഗ്ഗമായി മാറും.
- വില കുറയുമ്പോഴാണ് വസ്തു വാങ്ങേണ്ടത്. വിൽക്കാൻ വില കൂടുന്ന സമയം വരെ വെയിറ്റ് ചെയ്യുക. ഇന്ന് വസ്തു വാങ്ങി ഉടൻ വിളിക്കുക എന്നുള്ള പ്രവണതയുണ്ട് അത് ഒരിക്കലും ഗുണകരമല്ല. ഏതിനും ഒരു വെയിറ്റിംഗ് പിരിഡിന്റെ ആവശ്യകതയുണ്ട്. അതുപോലെതന്നെ റിയൽ എസ്റ്റേറ്റ് മേഖലയിലും ഒരു വെയിറ്റിംഗ് പിരീഡ് ഉണ്ട്. അതിന് നിക്ഷേപകർ തയ്യാറാണെങ്കിൽ വലിയ ലാഭം കൊയ്യാനുള്ള സാധ്യതകളുണ്ട്.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
വസ്തു വിൽക്കുമ്പോൾ മികച്ച വില ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.