റിയൽ എസ്റ്റേറ്റ് രംഗം വളരെ ബുദ്ധിമുട്ടിൽ ആണെന്ന് പറയാം .കാരണം എവിടെ നോക്കിയാലും വസ്തു വില്പനയ്ക്ക് എന്ന ബോർഡ് കാണാം. ഒരു വസ്തുവും പണ്ടത്തെ പോലെ വിൽക്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. അതുപോലെ തന്നെ സർക്കാരിന്റെ നിയന്ത്രണങ്ങളും റിയൽ എസ്റ്റേറ്റിനെ ബാധിക്കുന്നുണ്ട്. ഓരോ വസ്തുവിന്റെ വാല്യൂ നാൾക്കുനാൾ കൂട്ടികൊണ്ടു വരുന്നത് റിയൽ എസ്റ്റേറ്റിനെ ബാധിക്കുന്നുണ്ട്. അതുപോലെ തന്നെ നിയമസംവിധാനങ്ങൾ റിയൽ എസ്റ്റേറ്റ് രംഗത്തെ വളരെ അധികം ശ്രെദ്ധിക്കുന്നതും റിയൽ എസ്റ്റേറ്റ് രംഗത്തെ ഇടിവിനു പ്രധാനപ്പെട്ട കാരണമായി കണകാക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ ഉള്ള സമയത്തു ധൈര്യവാനായിട്ടുള്ള ആൾക്ക് ഏറ്റവും പ്രധാനപ്പെട്ട സമയമായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. കാരണം റിയൽ എസ്റ്റേ രംഗത്ത് വില്പനനടക്കാത്തതു റിയൽ എസ്സ്റ്റേറ്റ് രംഗത്തെ വലിയ ഒരു സാധ്യതയായി ഈ രംഗത്തുള്ള ചിലർ കണക്കാക്കുന്നു. നിങ്ങൾക്ക് ഈ സമയം റിയൽ എസ്റ്റേറ്റ് ബ്രോക്കറോ പാർട്ണരോ അകാൻ പറ്റിയ സമയമാണ്. യാതൊരു പൈസ ചിലവും ഇല്ലാതെ നിങ്ങളുടെ കഴിവും ബുദ്ധിയും ഉപയോഗിച്ച് റിയൽ എസ്റ്റേറ്റിൽ പ്രേവർത്തിക്കാൻ പറ്റിയ സമയമാണ് ഇത്. ഇതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- വിൽക്കാൻ സാധിക്കാതെ കിടക്കുന്ന വസ്തു ഇന്ന് ധാരാളം ഉണ്ട്. അവരുടെ അടുത്ത് പോയി നിങ്ങൾ ധൈര്യമായി പറയണം ഈ വസ്തു വിൽക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം. അതിനുവേണ്ടി ഒരു ലാൻഡ് ഡെവലപ്പറുടെ ജോലി ഞാൻ ചെയ്യാം എന്ന് പറയുക. അതിന്റെ അടിസ്ഥാനത്തിൽ ഒരു എഗ്രിമെന്റ് തയ്യാറാക്കുക. വസ്തു ഇന്ന സമയത്തു വിറ്റു കൊടുക്കാം അതിന്റെ ലാഭവിഹിതം നിങ്ങൾക്കു കിട്ടണം എന്ന് പറഞ്ഞു കൊണ്ട് ഒരു എഗ്രിമെന്റ് നിങ്ങൾ തയ്യാറാകണം.
- ആ വസ്തുവിന് എന്തെങ്കിലും ഡെവലപ്മെന്റ്റ് കൊണ്ടുവരാൻ കഴിയുമെങ്കിൽ അത് ചെയ്യുക. ഉടമസ്ഥനെ കൊണ്ട് ചെയ്യാൻ ശ്രമിക്കുക അവർക്കു ചെയ്യാനുള്ള സോഴ്സ് ഇല്ലെങ്കിൽ അത് നിങ്ങൾ ചെയ്യുക. പക്ഷേ അത് നിയമപരമായി നിങ്ങൾ ചെയ്തതിന്റെ പ്രൂഫ് അവിടെ കൊണ്ട് വരാൻ നിങ്ങൾക്കു സാധിക്കണം .ഡെവലപ്പ് ചെയ്യാൻവേണ്ടി നിരവധി മാര്ഗങ്ങള് ഉണ്ട് അത് മറ്റൊരു അവസരത്തിൽ വിശദീകരിക്കാം.
- മികച്ച ബൈർമാരെ കൊണ്ടുവരുക എന്നതാന്ന് അടുത്ത് നിങ്ങൾ ചെയ്യേണ്ടത്. ബൈയർമാരെ കാണുമ്പോൾ സാധാരണ ബ്രോക്കർമാർ പോകുന്നത് പോലെ പോകാതെ വസ്തുവിന്റെ ഫോട്ടോ മറ്റു ഡീറ്റെയിൽസ് എന്നിവ കൊണ്ടുപോകുക .കഴിയുമെങ്കിൽ അതിന്റെ ഡിജിറ്റൽ ലേഔട്ട് ഉൾപ്പെടെ പോകുക.
- ഈ വസ്തു വാങ്ങിയാൽ നിങ്ങൾക്കുണ്ടാകുന്ന നേട്ടം എന്താണ് ഈ വസ്തുവിന് ചുറ്റുപാടുമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെ ആണ്, എത്രപെട്ടെന്ന് അവിടെ എത്താൻ സാധിക്കും എന്നുള്ള നിരവധി നിർദ്ദേശങ്ങൾ വച്ചുകൊണ്ടുള്ള ഡിജിറ്റൽ പ്രസന്റേഷൻ നടത്തുക.
- ഫേസ്ബുക് പോലുള്ള ഡിജിറ്റൽ മീഡിയ വഴി പരസ്യം ചെയ്യാൻ സാധിക്കും.
- ബാങ്കുമായി ടൈയപ് ആയിക്കഴിഞ്ഞാൽ ലോൺ എടുക്കാൻ കസ്റ്റമേഴ്സിനെ സഹായിച്ചു കൊണ്ട് നിങ്ങൾക്കു മുന്നോട്ടു പോകാം .സർക്കാർ ജീവനക്കാർക്കോ മറ്റു ജീവനക്കാർക്കോ ലോൺ എടുക്കാൻ സഹായിച്ചു കൊണ്ട് നിങ്ങൾക്കു വസ്തു വില്പന നടത്താം.
ഇങ്ങനെ ഈ രീതികൾ ഒക്കെ ഉപയോഗിച്ച് കൊണ്ട് നിങ്ങള്ക്ക് വസ്തു വില്പനയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്കു സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഡീൽ പ്രകാരമുള്ള നിങ്ങളുടെ മാർജിൻ നിങ്ങൾക്കു എടുക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ അയാൾ റെറ രജിസ്റ്റർ ചെയ്ത ബ്രോക്കർ ആയിരിക്കണം. അവർക്കു മാത്രമേ നിയമ സാദ്ധ്യതകൾ ഉള്ളു എന്ന് ഓർമിപ്പിക്കുന്നു.
ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ ഫ്ളാറ്റുകളും വില്ലകളും വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.