- Trending Now:
ഇന്നത്തെ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരു പോലെ ഇഷ്ടപ്പെട്ട വിഭവമാണ് മയോണൈസ്. ഭക്ഷ്യവിഷബാധയേറ്റ് തൃശൂരിൽ 56 കാരി മരിച്ചതിന് പിന്നാലെ അറേബ്യൻ വിഭവമായ മയോണൈസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ് ആണ് ഉസൈബ എന്ന വീട്ടമ്മയുടെ ജീവനെടുത്തത്. ഏറെ മൃദുവായ ഈ കൂട്ട് പ്രധാനമായും ഫ്രൈഡ് ഐറ്റംസിനൊപ്പം. ഫ്രാൻസിൽ നിന്നുള്ള ഒരു കൂട്ടാണിത്. പലർക്കും ഏറെ പ്രിയങ്കരം. വറുത്ത ചിക്കനൊപ്പവും ഇതു പോലെയുള്ള ഭക്ഷണ വസ്തുക്കൾക്കൊപ്പം ഇതു പലരും വീണ്ടും വീണ്ടും കഴിയ്ക്കാറുമുണ്ട്. കുട്ടികൾക്കു പ്രത്യേകിച്ചും ഇഷ്ടമുള്ള വിഭവമാണിത്. പല രുചികളിലും ഇത് ലഭ്യവുമാണ്. ഇത് അൽപം കഴിച്ചാൽ എന്താണ് പ്രശ്നമെന്നാകും, പലരുടേയും ചോദ്യം. എന്നാൽ, മയോണൈസ് ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ ഒരു വില്ലനാണ്. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ് മയോണൈസ്.
മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് എമൽസിഫിക്കേഷൻ പ്രക്രിയ ഉപയോഗിച്ചാണ് മയോണൈസ് തയ്യാറാക്കുന്നത്. ചില സന്ദർഭങ്ങളിൽ മയോന്നൈസ് തയ്യാറാക്കലും സംഭരണവും ശരിയായ രീതിയിൽ ചെയ്യാത്തപ്പോൾ അത് ബാക്ടീരിയയുടെ വളർച്ചക്ക് വഴിയൊരുക്കുന്നു. പുറം രാജ്യങ്ങൾ ഒലീവ് ഓയിലും സോയാബീൻ ഓയിലും ഉപയോഗിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. എന്നാൽ ഇവിടെ കൊഴുപ്പ് അടങ്ങിയ സൺഫ്ലവർ ഓയിൽ ആണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് പച്ചമുട്ട ചേർത്തുള്ള മയോണൈസ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ വെജിന്റബിൾ മയോണൈസ് ഉപയോഗിക്കാമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.