അഞ്ച് രൂപയുടെ സാധനം 50 രൂപയ്ക്ക് വിൽക്കുന്നതാണ് സെയിൽസ്മാന്റെ ഏറ്റവും വലിയ മിടുക്ക് എന്ന് പറയാറുണ്ട്. എന്നാൽ ഇത് ശരിയാണോ? ഇതിനെക്കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്.
- വില കൂട്ടി സാധനങ്ങൾ വിൽക്കുന്നതാണ് സെയിൽസ്മാന്റെ മിടുക്കെന്നത് പരിപൂർണ്ണമായി ശരിയല്ല. സെയിൽസ്മാൻമാർ വിൻവിൻ സിറ്റുവേഷനാണ് എപ്പോഴും വിശ്വസിക്കേണ്ടത്. നിങ്ങൾ വിൽക്കുന്ന പ്രോഡക്റ്റ് കൊണ്ട് കസ്റ്റമർക്കും നിങ്ങളുടെ സ്ഥാപനത്തിനും നിങ്ങൾക്കും ഗുണം ഉണ്ടാകണം. മറ്റുള്ളവരെ പറ്റിച്ചു കൊണ്ട് വിൽപ്പന നടത്തുന്നത് ഒരു മിടുക്കല്ല. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന് പറയാറുണ്ട്.
- ഒരു പ്രോഡക്റ്റിന്റെ മൂല്യത്തിന് അനുസരിച്ചാണ് വില നൽകേണ്ടത്. മൂല്യം ഇല്ലാത്ത പ്രോഡക്ടുകൾ വലിയ വില കൊടുത്തു കഴിഞ്ഞാൽ അത് ധാർമിക പരമായും നിയമപരമായും ശരിയല്ല. ഉദാഹരണമായി കോളിറ്റിയില്ലാത്ത പ്രോഡക്റ്റിനെ നല്ല കവർ ചെയ്ത് വ്യത്യസ്തമായ ലുക്കിൽ വിൽക്കാൻ ശ്രമിച്ചാൽ ആദ്യമൊക്കെ അത് വിൽപ്പന നടന്നേക്കും. അതിന്റെ ചതി മനസ്സിലായി കഴിഞ്ഞാൽ കസ്റ്റമർ നിരാകരിക്കുക തന്നെ ചെയ്യും. അങ്ങനെ പറ്റിച്ചു വിൽക്കുന്ന രീതി ശരിയല്ല.
- കസ്റ്റമർ ആവശ്യമുള്ള സാധനം കൊടുക്കേണ്ടത് സെയിൽസ്മാന്റെ ധർമ്മമാണ്. കസ്റ്റമർക്ക് ഒരു പ്രോഡക്റ്റ് അടിച്ച് ഏൽപ്പിക്കുന്നത് ശരിയല്ല. നിങ്ങൾ കൊടുക്കുന്ന പ്രോഡക്റ്റ് കൊണ്ട് കസ്റ്റമറിന് 100% ഗുണം ലഭിച്ചാൽ മാത്രമേ വീണ്ടും നിങ്ങൾക്ക് റഫറൻസുകൾ കിട്ടുകയുള്ളൂ.
- പ്രോഡക്റ്റിന്റെ മൂല്യത്തിനേക്കാൾ കുറഞ്ഞ വിലയിൽ വിൽക്കുന്നതും ശരിയല്ല. കസ്റ്റമറിന് ചീപ്പ് വിലയ്ക്ക് കൊടുക്കുക എന്നുള്ളതല്ല,മികച്ച വിലയിൽ മികച്ച പ്രോഡക്ടുകൾ കൊടുക്കുക എന്നതാണ് സെയിൽസ്മാൻ ശ്രദ്ധിക്കേണ്ടത്.
- പ്രോഡക്റ്റ് വില കൂട്ടി കൊടുക്കുന്നത് ചതിയാണെന്നും അത് ദീർഘമായി നിലനിൽക്കുന്നതല്ല എന്നും സെയിൽസ്മാന്റെ ഓർമ്മയിൽ ഉണ്ടാകണം. അഥവാ വില കൂടുന്ന പ്രോഡക്റ്റിനെ സംബന്ധിച്ച് മികച്ച ക്വാളിറ്റിയും മികച്ച സർവീസും ഉണ്ടെങ്കിൽ മാത്രമേ അത് നിലനിൽക്കുകയുള്ളൂ.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ്മാന്മാർ കസ്റ്റമേഴ്സിന്റെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.