ഇന്ന് പല ആളുകളും എപ്പോഴും പോസിറ്റീവായിരിക്കണം എന്ന് ഉപദേശിക്കാറുണ്ട്. എപ്പോഴും പോസിറ്റീവായി ഇരിക്കുക എന്നത് നടക്കുന്ന കാര്യമാണോ എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. ഒരിക്കലും ഒരാൾക്ക് എപ്പോഴും പോസിറ്റീവായി ഇരിക്കാൻ സാധിക്കില്ല. എപ്പോഴും പോസിറ്റീവായി ഇരിക്കുക എന്ന് പറയുന്നത് ഒരു നെഗറ്റീവായ രീതിയിൽ ജീവിതം മാറ്റുകയാണ് പൊതുവേ ചെയ്യുന്നത്. ജീവിതത്തിൽ എപ്പോഴും സന്തോഷമോ നല്ലതു മാത്രമോ സംഭവിക്കണമെന്ന് പറയുന്നത് ഒരിക്കലും യാഥാർത്ഥ്യമല്ല. നെഗറ്റീവ് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ജീവിതത്തിൽ നല്ല കാര്യങ്ങളും കഷ്ടപ്പാടുകളും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കും. ഇതാണ് ജീവിതം എന്ന ഫാക്ട്, ഇതിനെ എങ്ങനെ പോസിറ്റീവായി കാണാൻ കഴിയും. കഷ്ടപ്പാടിനെയും നല്ലതിനെയും എല്ലാത്തിനും എങ്ങനെ പോസിറ്റീവായി കാണാൻ ശ്രമിച്ചാലും ചില സമയങ്ങളിൽ മനുഷ്യർ നെഗറ്റീവായി മാറുക സ്വാഭാവികമാണ്. മഹാന്മാർക്ക് പോലും ഇത് സംഭവിക്കാറുണ്ട്. എപ്പോഴും പോസിറ്റീവ് ആയിരിക്കണമെന്ന് പല മോട്ടിവേഷൻ പുസ്തകങ്ങളും, മോട്ടിവേഷൻ പ്രഭാഷകന്മാരും, മതപ്രഭാഷകരും പറയാറുണ്ടെങ്കിലും അങ്ങനെയെന്നും ഒരു വ്യക്തിക്കു പരിപൂർണ്ണമായി എപ്പോഴും പോസിറ്റീവായി ഇരിക്കാൻ സാധ്യമല്ല. അതിനുള്ള പരിഹാരങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
- എപ്പോഴും പോസിറ്റീവായി ഇരിക്കുക എന്നത് ഒരിക്കലും സാധ്യമല്ല.ഏതൊരു അവസ്ഥയും ഉൾക്കൊള്ളാൻ കഴിയുക എന്ന കാര്യമാണ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുക. നല്ലതും മോശവും സംഭവിക്കാറുണ്ട് അതിനെ അതിന്റെതായ സെൻസിൽ ഉൾക്കൊള്ളുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം.
- ജീവിതത്തിലെ ചിന്തകളാണ് കാര്യങ്ങളെ പോസിറ്റീവായും നെഗറ്റീവായും കൊണ്ടെത്തിക്കുന്നത്. അമിതമായ ചിന്തകളാണ് കാര്യങ്ങളെ പലപ്പോഴും നെഗറ്റീവ് ആക്കുന്നത്. ചിന്തകളുടെ എണ്ണം കുറച്ചു കഴിഞ്ഞാൽ പോസിറ്റീവായി ഇരിക്കാൻ സാധിക്കും.
- ജീവിതത്തിൽ ചിലപ്പോൾ ദുരന്തങ്ങൾ സംഭവിക്കാം. പ്രകൃതി ദുരന്തങ്ങൾ ഇല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ മരണങ്ങൾ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ പോസിറ്റീവായിരിക്കണം എന്ന് പറയുന്നത് പ്രായോഗികമായ കാര്യമല്ല. ഇത്തരം സന്ദർഭങ്ങളിൽ ഏതൊരാളും നെഗറ്റീവ് ആക്കേണ്ടി വരും. ചില സന്ദർഭങ്ങളിൽ ഇങ്ങനെ നെഗറ്റീവ് ആകുന്നതിനെ ഉൾക്കൊള്ളുക എന്നതാണ് പ്രധാനം. ഈ സന്ദർഭങ്ങളിൽ തനിക്ക് നെഗറ്റീവാകും എന്ന് ചിന്തിച്ചുകൊണ്ട് അതിനെ ഉൾക്കൊള്ളുക.
- ചിലപ്പോൾ ചില പോസിറ്റീവും,നെഗറ്റീവായ കാര്യങ്ങൾ സംഭവിക്കുമ്പോൾ നിലവിലെ നിങ്ങളുടെ അനുഭവത്തിൽ സ്വീകരിക്കുകയും അതിൽനിന്ന് മൂല്യവത്തായ ഒരു ദിശ കണ്ടുപിടിക്കുവാനും അതിലൂടെ സഞ്ചരിക്കുവാനും കഴിയണം.അമിതമായ ചിന്തയും കുറയ്ക്കുവാനും ക്ഷമിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്.അതിനുവേണ്ടി പരിശ്രമിക്കുക.
- ചിലപ്പോൾ നിങ്ങൾ എത്ര പരിശ്രമിച്ചാലും നെഗറ്റീവാകും. ഞാൻ നെഗറ്റീവ് ആകുകയാണ് എനിക്ക് പോസിറ്റീവ് ചിന്തകൾ കൊണ്ടുവരാൻ സാധിക്കുന്നില്ല എന്ന് അമിതമായ ചിന്തയും നിങ്ങളെ നെഗറ്റീവിലേക്ക് കൊണ്ടുപോകും. ചിലപ്പോൾ നെഗറ്റീവ് ആക്കുക എന്നത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് മനസ്സിനെ മനസ്സിലാക്കുക.
- ഓരോരുത്തർക്ക് ഓരോ ലക്ഷ്യങ്ങൾ ഉണ്ടാകും ആ ലക്ഷ്യങ്ങൾ ചെയ്യുന്നതിന് വേണ്ടി പരിപൂർണ്ണമായി പ്രവർത്തിക്കുക.
- ഏതെങ്കിലും ഒരു തെറ്റ് നിങ്ങൾക്കുണ്ടാകുന്നുഎങ്കിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. നമുക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് മറ്റുള്ളവരുടെ തലയിൽ ഒരിക്കലും കൊണ്ടു വയ്ക്കരുത്. അവർ കാരണമാണ് ഞാൻ ഇങ്ങനെ ആയത് ഇല്ലെങ്കിൽ ഞാൻ മറ്റൊരു തരത്തിൽ എത്തിയേനെ എന്ന ചിന്ത ഒരിക്കലും നല്ലതല്ല. നിങ്ങൾക്ക് ഒരു തെറ്റ് സംഭവിച്ചു അത് ഉൾക്കൊള്ളുകയും എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ഏറ്റെടുക്കണം എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരാൾക്ക് ഒരു തെറ്റ് പറ്റിയാൽ അത് ക്ഷമിക്കുവാനുള്ള മനസ്സ് കാണിക്കുവാനും നിങ്ങൾ ശ്രമിക്കണം. ജീവിതത്തിൽ നെഗറ്റീവ് ആയി ചിന്തകൾ ഉണ്ടാകുന്ന സമയത്ത് അതിനെ പോസിറ്റീവ് ആക്കി മാറ്റാൻ കഴിയുകയില്ല അത് ഉൾക്കൊള്ളാൻ മാത്രമേ കഴിയുകയുള്ളൂ എന്നാണ് ഈ പറഞ്ഞതിന്റെ ഉദ്ദേശം. അവസ്ഥ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ വേണ്ടി ശ്രമിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിതത്തിൽ പേഴ്സണൽ ഡിസ്റ്റൻസിനുള്ള പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.