മറ്റുള്ളവർ നിങ്ങൾ വിചാരിക്കുന്നത് പോലെ തന്നെ പ്രവർത്തിക്കണമെന്ന് കരുതുന്നവരാണ് ഭൂരിപക്ഷം ആളുകൾ. ഇങ്ങനെയുള്ള ചിന്ത ഗുണകരമാണോയെന്ന് പരിശോധിക്കുകയാണ് ഇന്ന്.
- ഇത് ഒരിക്കലും നല്ല ഒരു ശീലമല്ല. വ്യക്തികളിൽ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കാൻ ഇത് കാരണമാകും.
- മറ്റുള്ളവർ എങ്ങനെ പ്രവർത്തിക്കണം എന്നത് അവരുടെ കാര്യമാണ് നിങ്ങളുടെതല്ല. വീട്ടിലുള്ള പാരന്റസ് ആണെങ്കിലും രക്ഷകർത്താക്കൾ ആണെങ്കിലും എല്ലാവർക്കും ബാധകമായിട്ടുള്ള കാര്യമാണ്. പൊതുവേ രക്ഷകർത്താക്കൾ കുട്ടികൾ തങ്ങൾ വിചാരിക്കുന്നത് പോലെ പ്രവർത്തിക്കണമെന്നും മാർക്ക് വാങ്ങണം എന്നും, മറ്റുള്ളവരോട് പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത് മാത്രമല്ല അവർ അങ്ങനെ ചെയ്തില്ലെങ്കിൽ ആ കുട്ടികളെ വഴക്കു പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ഇത് വളരെ തെറ്റാണ്. ഒരു കുട്ടി അത് എങ്ങനെ പെരുമാറണമെന്ന് അത് സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടികൾ അവരുടെ തോന്നിവാസത്തിന് ജീവിക്കണമെന്നല്ല അവരുടെ തെറ്റുകൾ തിരുത്തി കൊടുക്കാനും നേർവഴി കാണിച്ചു കൊടുക്കാനും തീർച്ചയായും മാതാപിതാക്കൾക്ക് അധികാരമുണ്ട്. അതോടൊപ്പം തന്നെ അവർ വാങ്ങിക്കുന്ന മാർക്കിലോ അല്ലെങ്കിൽ അവർക്ക് കഴിയാത്ത കാര്യം ചെയ്യിപ്പിക്കുവാനോ വേണ്ടി രക്ഷകർത്താക്കൾ ശ്രമിക്കരുത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- മറ്റുള്ളവരുടെ പ്രവർത്തി കൊണ്ടല്ല നിങ്ങൾക്ക് മേന്മ ഉണ്ടാകുന്നത്. നിങ്ങൾ സ്വയം പ്രയത്നിക്കുന്നതിന്റെ ഫലമായാണ് നിങ്ങൾക്ക് മേന്മ ഉണ്ടാകുന്നത്. അതിൽ മറ്റുള്ളവർക്ക് ഒരു പങ്കുമില്ല.
- ഇങ്ങനെ മറ്റുള്ളവരെ കോപ്പി ചെയ്യാൻ നോക്കി നടക്കുന്ന ആളുകൾക്ക് സ്വന്തമായി അഭിപ്രായങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടാകില്ല.
- എല്ലാ ആളുകളും സ്വന്തം കാര്യം മാത്രം നോക്കാനാണ് ഇഷ്ടപ്പെടുന്നത്.
- ചില ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥർ താങ്കൾ വിചാരിക്കുന്നത് പോലെ തന്നെ തന്റെ സ്റ്റാഫും പ്രവർത്തിക്കണമെന്ന് ശഠിക്കാറുണ്ട്. നിയമപരമായ കാര്യങ്ങൾ കേൾക്കാൻ ഒരു സ്റ്റാഫ് ബാധ്യസ്ഥൻ ആണെങ്കിലും. അതിനപ്പുറത്തേക്ക് അത് പോവുകയാണെങ്കിൽ ആ ബോസ് നെഗറ്റീവ് അന്തരീക്ഷം ഉണ്ടാക്കുന്ന ഉദ്യോഗസ്ഥൻ ആയിരിക്കും. അങ്ങനെയുള്ള നിയന്ത്രണം ആ സ്ഥാപനത്തെ ഇല്ലാതാക്കാം.
- ഓരോരുത്തർക്കും ഓരോ കഴിവുകളുണ്ടായിരിക്കും അതിനനുസരിച്ചുള്ള ജോലികളാണ് ബിസിനസ്മാൻ ഓരോ സ്റ്റാഫുകൾക്കും നൽകേണ്ടത്.
- അതുപോലെതന്നെ ഒരു ബിസിനസുകാരൻ തന്റെ സ്റ്റാഫുകളെല്ലാം താൻ പറയുന്ന രീതിയിൽ തന്നെ പ്രവർത്തിക്കണമെന്ന് ചിന്തിക്കുന്നത് വളരെ തെറ്റായ മനോഭാവമാണ്. കഴിവ് എന്താണെന്ന് കണ്ടെത്തി അതിനനുസരിച്ചുള്ള ജോലിയാണ് ഒരു ബിസിനസ്മാൻ നൽകേണ്ടത്.
- രക്ഷകർത്താക്കൾ മറ്റുള്ളവരോട് ഞാൻ പറയുന്ന രീതിയിൽ തന്നെ പെരുമാറണമെന്ന് വാശിപിടിക്കുന്ന കുട്ടികളുണ്ട്. രക്ഷകർത്താക്കൾക്ക് ചിലപ്പോൾ ജനറേഷൻ ഗ്യാപ്പ്കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ ആളുകളുമായി വളരെ പെട്ടെന്ന് ഇടപഴകുവാനോ പെരുമാറുവാനോ സാധിച്ചെന്ന് വരില്ല. അതിന്റെ പേരിൽ രക്ഷകർത്താക്കളെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആൾക്കാരുണ്ട്. ഇത് വളരെ തെറ്റായ കാര്യമാണ്. വ്യത്യസ്തമായ സാഹചര്യത്തിൽ വരുന്ന ആളുകൾക്ക് ചിലപ്പോൾ മറ്റുള്ളവരുമായി വളരെ പെട്ടെന്ന് ഇണങ്ങാനോ ഇടപഴകാനോ കഴിഞ്ഞെന്നു വരില്ല. വളരെ സ്നേഹത്തോടെ അവരോട് ആശയസംവാദം നടത്താനാണ് ശ്രമിക്കേണ്ടത് അല്ലാതെ ഒരു പിടിച്ചു വാങ്ങാൻ വക്കിലേക്ക് പോകാൻ പാടില്ല.
- ഒരാൾ തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ശ്രമിക്കേണ്ടത് സ്വന്തം ശ്രമം കൊണ്ടാണ്. മറ്റുള്ളവരുടെ സഹായം സ്വീകരിക്കാനോ,എന്തെങ്കിലും മറ്റുള്ളവർ തനിക്ക് തരണമെന്ന് ശഠിക്കുവാനോ പാടില്ല. ഇത് വളരെ സ്നേഹത്തോടുകൂടി തെരഞ്ഞെടുക്കാൻ വേണ്ടി ശ്രമിക്കണം. പിടിച്ചെടുക്കൽ കൊണ്ട് ഏതൊന്നും നേടുവാൻ സാധ്യമല്ല.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിതവിജയത്തിലേക്ക് എത്തിച്ചേരാൻ മാറ്റേണ്ട ചില മനോഭാവങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.