Sections

ഒരു ബിസ്നസ് നടത്തുമ്പോൾ എല്ലാ തീരൂമാനങ്ങളും ജോലികളും ഒറ്റയ്ക്ക് ചെയ്യുന്നത് നല്ലതാണോ?

Saturday, Jul 22, 2023
Reported By Admin
Business Guide

ചില ബിസിനസ്കാർ ബിനസ്സിലെ എല്ലാകാര്യങ്ങളിലും തീരുമാനമെടുക്കുന്നത് ഒറ്റയ്ക്കായിരിക്കും. മറ്റുള്ളവരെക്കൊണ്ട് തീരുമാനം എടുപ്പിക്കാൻ അവർ തയ്യാറാവില്ല. അത് ചെറിയ കാര്യം ആവട്ടെ വലിയകാര്യം ആവട്ടെ ഇതിലെ അവസാനത്തെ ഡിസിഷൻ മേക്കർ എന്ന് പറയുന്നത് ആ ബിസിനസ്സുകാരൻ മാത്രം ആയിരിക്കും. എങ്കിൽ മാത്രമെ അയാൾക്ക് സമാധാനം കിട്ടുകയുള്ളൂ. ഇങ്ങനെ ചെയ്യുന്ന ബിസിനസ് നല്ലതാണോ ചീത്തയാണോ എന്നാണ് നമ്മൾ ഇന്ന് നോക്കുന്നത്.

പഠനങ്ങൾ പറയുന്നത് ബിസിനസ്സിൽ 'ഇൻ ദി' ബിസിനസിനെ ക്കാൾ നല്ലതാണ് 'ഓൺ ദി' ബിസിനസ് എന്നാണ്. ഇൻ ദി ബിസിനസ് എന്ന് പറയുന്നത് നമ്മളുത്തന്നെ എല്ലാ കാര്യവും ചെയുന്നതാണ്. ചെറിയ കാര്യം മുതൽ വലിയ കാര്യം വരെ നോക്കുന്നത് ബിസിനസ് ഓണർ മാത്രം ആയിരിക്കും. ഇങ്ങനെയുള്ള ബിസിനസുകാരനെക്കാളും നല്ലതാണ് ബിസിനസിലെ മേൽനോട്ടം വഹിച്ചു കൊണ്ടു പോകുന്നത്. ബിസിനസ്സിലെ എല്ലാകാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന ഒരാൾ ബിസിനസ്കാരനല്ല അയാൾ ഒരു ജോലിക്കാരനാണ്. ഒരു ജോബ് മൈൻഡ്സെറ്റ് ഉള്ള ആളാണ്. ജോബ് മൈൻഡ്സെറ്റ് ഉള്ള ഒരാളിനെ സംബന്ധിച്ച് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയില്ല. അയാൾ എല്ലാദിവസവും ശാരീരികമായും, മാനസികവുമായി അധ്വാനിച്ച് സാലറി കിട്ടുന്ന ഒരാളിനെ പോലെ പണിയെടുത്തു കഴിഞ്ഞാൽ ബിസിനസിനെ വളർത്തുവാൻ കഴിയുകയില്ല. തുടക്കക്കാരൻ ഇങ്ങനെ ആകുന്നതിൽ തെറ്റില്ല. പക്ഷേ തന്റെ ബിസിനസ് വളരെ ഉയരങ്ങളിൽ കൊണ്ടുപോകണമെങ്കിൽ ഒരു സാലറി മൈൻഡ് സെറ്റിൽ നിന്ന് മാറി നല്ല ഒരു ബിസിനസുകാരൻ എന്ന നിലയിലേക്ക് വളരണം.

  • ബിസിനസിൽ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന ഒരാളുടെ ബിസിനസ് സിസ്റ്റമാറ്റിക് ആയിരിക്കുകയില്ല. ഈ ബിസിനസുകാരന് എന്തെങ്കിലും അപകടം പറ്റുകയോ, എന്തെങ്കിലും അസുഖങ്ങൾ വരികയോ ചെയ്താൽ ബിസിനസ് അതോടുകൂടി നശിച്ചു പോകാനാണ് സാധ്യത. എന്നാൽ ഒരു ടീം വർക്ക് പോലുള്ള സിസ്റ്റം ഉണ്ടെങ്കിൽ, ആര് എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തത ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുന്ന ബിസിനസ് തീർച്ചയായും വളർച്ചയിലേക്ക് കൊണ്ടുപോകാൻ സാധിക്കും.
  • ടീം ആയിട്ട് ചെയ്യുന്ന സമയത്ത് ബിസിനസ് വളർച്ചയിലേക്ക് കൊണ്ട് പോകാൻ സാധിക്കും കാരണം നമ്മളെ പോലെ തന്നെ നിരവധി അഭിപ്രായങ്ങളും, കഴിവുകളുമുള്ള ആൾക്കാർ സ്റ്റാഫായിട്ട് വരികയാണെങ്കിൽ, അവരുമായിട്ട് സഹകരിച്ചുകൊണ്ട് ബിസിനസിനെ വളരെ ഉയർച്ചയിൽ കൊണ്ടുപോകാൻ സാധിക്കും.
  • ബിസിനസിന് അകത്തുനിന്ന് എല്ലാ കാര്യവും ചെയ്യുകയാണെങ്കിൽ വ്യക്തിപരമായിട്ട് ഉയരാൻ സാധിക്കുകയില്ല.
  • ബിസിനസ്സിനെക്കുറിച്ചുള്ള പുതിയ കാര്യങ്ങളും, അറിവുകളും നേടണമെന്നുണ്ടെങ്കിൽ ബിസിനസിന് പുറത്തേക്ക് വന്ന് ബിസിനസ് നിയന്ത്രിക്കുന്നയാളായാൽ മാത്രമേ നമുക്ക് അതിനുള്ള സമയം കിട്ടുകയുള്ളൂ. അങ്ങനെ ബിസിനസിനെ പുതിയ ഒരു പാതയിലേക്ക് കൊണ്ടുപോകാൻ സാധിക്കും. ഇങ്ങനെ ആകുമ്പോൾ പുതിയ പുതിയ വ്യക്തികളും, സാധ്യതകളും നമ്മുടെ ബിസിനസ്സിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
  • ബിസിനസ്സിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ബിസിനസ്സിലെ ബന്ധങ്ങൾ. നമ്മൾ ബിസിനസിന്റെ അകത്ത് മാത്രം നിൽക്കുകയാണെങ്കിൽ ബന്ധങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കുകയില്ല. ബിസിനസ് പുരോഗതിയിലേക്ക് പോകുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാര്യമാണ് ബിസിനസ്സിൽ ബന്ധങ്ങൾ വളർത്തുക എന്നത്. നമ്മൾ പുറത്തുനിന്ന് പ്രവർത്തിച്ചാൽ മാത്രമേ ബിസിനസിന് ആവശ്യമായ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുവാനും, ബിസിനസിനെ ഉയർത്തിക്കൊണ്ടുവരാനും സാധിക്കുകയുള്ളൂ.
  • സ്റ്റാഫുകളെ മാനേജ് ചെയ്യാനും ഓൺ ദി ബിസിനസ് ആകുന്നതാണ് നല്ലത്. നല്ല കഴിവുള്ള സ്റ്റാഫുകളെ എടുത്തു അവർക്ക് നല്ല ട്രെയിനിങ് കൊടുക്കുകയാണെങ്കിൽ ബിസിനസിനെ വളരെ മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കും. അതിനുവേണ്ടി ഓൺ ദി ബിസിനസ് എന്ന രീതിയിൽ നമ്മൾ മാറ്റണം.
  • ബിസിനസിന്റെ ഉള്ളിൽനിന്ന് അധികമായി ചുമതലകൾ ഏറ്റെടുത്ത് മാനസിക സംഘർഷത്തിൽ ആകുന്നതിനേക്കാൾ നല്ലത് ബിസിനസിന് പുറത്തുനിന്ന് അതിനെ നിയന്ത്രിക്കുന്നതാണ്. ഇതാണ് ബിസിനസ് വളരുന്നതിന് ഏറ്റവും നല്ലത്.

ഒരു ബിസിനസ് ആരംഭിക്കുന്ന സമയത്ത് ചിലപ്പോൾ നമുക്ക് എല്ലാ ജോലികളും ചെയ്യേണ്ടി വന്നേക്കാം. ബിസിനസ് വളരുന്നതിനനുസരിച്ച് ഇതിൽ മാറ്റം വരണം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.