Sections

എന്തിനും ഏതിനും ന്യായീകരണം കണ്ടെത്തുന്നത് പരാജയത്തിന്റെ ലക്ഷണമോ?

Thursday, Sep 14, 2023
Reported By Soumya
Motivation

ചിലർ എല്ലാ കാര്യങ്ങളിലും തന്റെ തെറ്റുകളെ എപ്പോഴും ന്യായീകരിക്കുന്നവരാണ്. ന്യായീകരണം കൊണ്ട് നിങ്ങൾക്ക് ഗുണമാണോ, ദോഷമാണോ ഉണ്ടാകുന്നത്? തീർച്ചയായിട്ടും ന്യായീകരണം ഒരു പരാജിതന്റെ ലക്ഷണമാണ്. വിജയികൾ എപ്പോഴും വിശകലനമാണ് ചെയ്യുന്നത് ന്യായീകരണം ചെയ്യാറില്ല. പരാജിതൻ എപ്പോഴും ഒഴിവ് കഴിവുകൾ നിരത്തിക്കൊണ്ടിരിക്കും. ഇത്തരക്കാർ ചെയ്യുന്ന ചില ഒഴിവുകിഴിവുകളെക്കുറിച്ചാണ് താഴെ പറയുന്നത്.

  • ഞാൻ നിർഭാഗ്യവാനാണ്.
  • എനിക്ക് കഴിവില്ല.
  • എനിക്ക് പ്രായമായി.
  • എന്റെ ജന്മരാശി ശരിയല്ല.
  • ഞാൻ വികലാംഗനാണ്.
  • എന്റെ അച്ഛനമ്മമാർ കഴിവില്ലാത്തവരാണ്.
  • എനിക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചില്ല.
  • എനിക്ക് സൗന്ദര്യം ഇല്ല.
  • എനിക്ക് കഴിവുള്ള ആൾക്കാർ സുഹൃത്തുക്കളായി ഇല്ല.
  • എനിക്ക് ഉന്നത തലങ്ങളിലുള്ള ആരെയും പരിചയമില്ല.
  • എന്റെ പക്കൽ പണമില്ല.
  • എനിക്ക് സമയമില്ല.
  • രാഷ്ട്രീയക്കാരെല്ലാം മോശമാണ്.
  • ഈ നാട് നന്നാകില്ല.
  • എനിക്ക് കുടുംബ പ്രാരാബ്ധങ്ങൾ ഇല്ലായിരുന്നെങ്കിൽ.
  • എനിക്ക് നല്ലൊരു പങ്കാളിയെ കിട്ടിയിരുന്നെങ്കിൽ.
  • ഞാൻ സമ്പന്ന കുടുംബത്തിൽ അല്ല ജനിച്ചത്
  • മറ്റുള്ളവരെ പോലെയുള്ള കഴിവുകൾ എനിക്കില്ല

ഇത്തരത്തിൽ ന്യായീകരണം നടത്തുന്ന ആളുകൾ വളരെ കൂടുതലാണ്. ശ്രദ്ധിക്കുക ഇതിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടി മാത്രമാണ്. നിങ്ങളുടെ ഭാഗത്തെ വീഴ്ച ഉണ്ടായെങ്കിൽ അത് തുറന്നു സമ്മതിക്കുകയും മറ്റുള്ളവർക്ക് ഉണ്ടാകുന്ന അബദ്ധങ്ങൾ മനസ്സിലാക്കുകയും പക്വതയോടെ പ്രവർത്തിക്കുകയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ കഴിവുകൾ വർദ്ധിക്കുകയും വളരെ നല്ല രീതിയിൽ മുന്നോട്ട് ജീവിതം കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യും. ജീവിതത്തിൽ വിജയിച്ച ആളുകളൊക്കെ ഇത്തരത്തിൽ ജീവിക്കുന്നവരാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.