- Trending Now:
അധികമായാൽ അമൃതും വിഷം എന്നു പറയാറുള്ളത് വ്യായാമത്തിന്റെ കാര്യത്തിലും ശരിയാണ്. ഒട്ടും വ്യായാമമില്ലാതെ ഇരിക്കുന്നതുകൊണ്ടു ദോഷഫലങ്ങളുള്ളതുപോലെ അമിത വ്യായാമം കൊണ്ടു വരാവുന്ന മറ്റൊരു കൂട്ടം പ്രശ്നങ്ങൾ കൂടിയുണ്ട്.
ശരിയായ രീതിയിൽ ചെയ്യുമ്പോഴേ ഏതു ചലനവും ഒരു ഔഷധമായി പരിഗണിക്കപ്പെടാനാകൂ. അമിതമായ പരിശീലനം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ തളർത്തുകയും നിങ്ങളുടെ ഹൃദയത്തെ ആയാസപ്പെടുത്തുകയും ചെയ്യും. അമിതമായ വ്യായാമം നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഹാനികരമാണെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്. ചിട്ടയായ വ്യായാമം നമ്മുടെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തിൻറെ താക്കോലാണ്. ഇത് നമ്മുടെ ശരീരത്തിന് എണ്ണമറ്റ ഗുണങ്ങൾ നൽകുന്നു. എന്നാൽ ഓരോരുത്തർക്കും മിതവും അമിതവും വ്യത്യസ്തപ്പെട്ടിരിക്കുമെന്നു മാത്രം.
പുതുതായി വ്യായാമം ചെയ്തു തുടങ്ങുന്നവർ നടത്തം, ജോഗിങ്, ലഘുവായ ഭാരോദ്വഹനം എന്നിവയിൽ ആരംഭിക്കുന്നതാണ് ഉചിതം. വ്യായാമത്തോടുള്ള ശരീരത്തിന്റെ പ്രതികരണം അനുസരിച്ചു പതിയെ പതിയെ വ്യായാമത്തിന്റെ ദൈർഘ്യവും കാഠിന്യവും കൂട്ടാം. ആരംഭശൂരത്വത്തിൽ, ശരീരം പാകപ്പെടുന്നതിനു മുൻപേ തന്നെ ഹൃദയത്തിനു താങ്ങാവുന്നതിലേറെ സമ്മർദം കൊടുക്കുന്നതാണ് പലപ്പോഴും അപകടങ്ങളിലേക്കു നയിക്കുന്നത്.
എന്നാൽ വ്യായാമത്തിലേക്ക് കടക്കുമ്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം, ആരോഗ്യാവസ്ഥ, മറ്റ് അസുഖങ്ങൾ, ശാരീരികമായ അവശതകൾ, ഡയറ്റ് അടക്കമുള്ള ജീവിതരീതികൾ അങ്ങനെ പല കാര്യങ്ങളും പരിഗണനയിലെടുക്കേണ്ടതുണ്ട്. പക്ഷേ, മിക്കപ്പോഴും ഇത്തരം കാര്യങ്ങളൊന്നും തന്നെ കണക്കാക്കാതെയാണ് അധികപേരും വ്യായാമം തുടങ്ങുക. ഇങ്ങനെ ശാസ്ത്രീയമായ അവബോധമില്ലാതെ വ്യായാമം ചെയ്യുന്നത് ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല ശരീരത്തിനും മനസിനും ഒരുപോലെ ദോഷവും ഉണ്ടാക്കാം.
കടുത്ത വ്യായാമങ്ങളിലേക്ക് കടക്കും മുമ്പ് വാം അപ് ആവശ്യമാണ്. ഇതിന് അറിവുള്ളവരുടെ പരിശീലനവും ആവശ്യമാണ്. അല്ലാത്ത പക്ഷം അത് ദോഷകരമായി മാറാനുള്ള സാധ്യതകളേറെയാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.