- Trending Now:
ഇഎംഐ സാധ്യതയുള്ളതു കൊണ്ട് മാത്രം ക്രെഡിറ്റ് കാര്‍ഡിലേക്ക് ആകൃഷ്ടരാകുന്നവരുണ്ട്.എപ്പോഴും മുന്‍കരുതല്‍ എടുക്കേണ്ടതും ഇവിടെ ആവശ്യമാണ്. നിങ്ങള്‍ പരിധിക്കുള്ളില്‍ നിന്നു കൊണ്ടാണ് ചിലവഴിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്.ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയാണ് ചെയ്യുന്നത്. മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കാതെ കുറച്ചു മാസങ്ങള്‍ കൊണ്ട് തവണകളായി പണം അടയ്ക്കാനുള്ള സൗകര്യമാണ് ഇവിടെ ലഭിക്കുന്നത്. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പൂര്‍ണമായോ, ഭാഗികമായോ ഇഎംഐ ഓപ്ഷനിലേക്ക് മാറ്റാവുന്നതാണ്. വലിയ പര്‍ച്ചേസുകള്‍ നടത്തുമ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഉപയോഗിക്കാം.
ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ കള്‍ക്ക് ചില ചാര്‍ജുകള്‍ ബാധകമാണ്. പലിശ നിരക്ക്, പ്രൊസസിങ് ചാര്‍ജുകള്‍, റീപേയ്‌മെന്റ്, ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍ മുതലായവ ബാധകമാകാം. പ്രൊസസിങ് ഫീസ് എന്നത് ഒറ്റത്തവണ ഈടാക്കുന്ന ചാര്‍ജാണ്. ആകെ ബാധകമായ തുകയുടെ 0 മുതല്‍ 3 ശതമാനം വരെയാണ് ഈടാക്കാറ്.
വായ്പാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക് പ്രീപേയ്‌മെന്റ്/ ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍ അടച്ച് വായ്പ ക്ലോസ് ചെയ്യാനും സാധിക്കും. ഇത്തരത്തില്‍ തുക മുഴുവനായോ, ഭാഗികമായോ തിരിച്ചടയ്ക്കാം. ഇഎംഐ ക്ക് പലിശ നിരക്കുകളും ബാധകമാണ്. ഇത് കാര്‍ഡ് ഇഷ്യു ചെയ്യുന്ന കമ്പനികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും. നോ-കോസ്റ്റ് ഇഎംഐ യുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള ചാര്‍ജുകള്‍ വെയ്വ്ഡ് ഓഫ് ചെയ്യുകയോ, ഡിസ്‌കൗണ്ടായി അഡ്ജസ്റ്റ് ചെയ്യുകയോ ചെയ്യും. ഇതിലൂടെ പ്രൊഡക്ടിന്റെ വിലയും ആകെ ഇഎംഐ യും തുല്യമാക്കുകയാണ് ചെയ്യുന്നത്.
സാധാരണ ഗതിയിൽ ക്രെഡിറ്റ് കാർഡുകൾ, കൂടിയ കാലാവധിക്ക് കുറഞ്ഞ പലിശയാണ് ഈടാക്കുക പതിവ്. എന്നാൽ ഏത് കാലാവധി തിരഞ്ഞെടുക്കുന്നതിനു മുമ്പും എത്ര രൂപ നിങ്ങൾ പലിശ ഇനത്തിൽ നൽകേണ്ടി വരുമെന്ന് കണക്കു കൂട്ടി നോക്കേണ്ടത് ആവശ്യമാണ്.
പൊതുവെ ഇഎംഐ യിലേക്ക് കൺവേർട്ട് ചെയ്യുന്ന വിനിമയങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കമ്പനികൾ റിവാർഡ് പോയിന്റുകൾ / ക്യാഷ് ബാക്ക് എന്നിവ നൽകുക പതിവില്ല. നിങ്ങൾ ഇഎംഐ അല്ലാതെ പർച്ചേസ് നടത്തുകയാണെങ്കിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ എന്നു നോക്കാം. ലഭ്യമാണെങ്കിൽ ഇഎംഐ ആവശ്യമാണോ എന്ന് രണ്ടാമതൊന്നു കൂടി ചിന്തിക്കാം. ഇതിനു മുമ്പ് ഇഎംഐ വിനിമയങ്ങൾ അനുവദിക്കുന്ന ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ കൈവശമുണ്ടോ എന്ന് ആദ്യം തന്നെ ചെക്ക് ചെയ്തു നോക്കുക.
നിങ്ങൾ എപ്പോഴൊക്കെ ക്രെഡിറ്റ് കാർഡ് ഇഎംഐ തിരഞ്ഞെടുക്കുന്നോ അപ്പോഴൊക്കെ ആകെ വിനിമയം ചെയ്യപ്പെടുന്ന തുക നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റിൽ നിന്ന് കുറവ് ചെയ്യപ്പെടും. ഇവിടെ ഇഎംഐ തുക മാത്രമല്ല കുറവ് ചെയ്യപ്പെടുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ ഇഎംഐ അടയ്ക്കുന്നതനുസരിച്ച് ആ തുക നിങ്ങളുടെ നിലവിലെ ക്രെഡിറ്റ് ലിമിറ്റിൽ ആഡ് ചെയ്യപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.