Sections

സിഒപിഡി ഗുരുതര രോഗമോ? ലക്ഷണങ്ങളെയും ചികിത്സയെയും കുറിച്ചറിയാം

Wednesday, Nov 15, 2023
Reported By Soumya
COPD

ഇന്നു ലോക സിഒപിഡി ദിനം. COPD അഥവാ Chronic Obstructive Pulmonary Disease എന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. ശ്വാസനാളികളിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുന്ന രോഗങ്ങളിൽ വിട്ടുമാറാത്തതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ഒരു രോഗാവസ്ഥയാണിത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ലോകത്ത് 210 ദശലക്ഷം സിഒപിഡി രോഗികളുണ്ട്. 2030 ഓടെ ലോകത്ത് മരണകാരണങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് കണക്കുകൾ പറയുന്നത്. ശ്വാസനാളപേശികളെ വികസിപ്പിക്കാനും ശ്വസനേന്ദ്രീയ വീക്കത്തെ തടയാനുമുള്ള മരുന്നുകളുപയോഗിച്ച് ശ്വാസതടസ്സത്തെ താൽക്കാലികമായി മറികടക്കാൻ സാധിക്കുമെങ്കിലും ഈ രോഗം പൂർണമായും ചികിത്സിച്ചു ഭേദം ആക്കനോ ശ്വാസകോശമാറ്റങ്ങളെ തിരിച്ച് പഴയപടിയാക്കാനോ സാധിക്കില്ല.

കാരണങ്ങൾ

  • പുക, വാതകങ്ങൾ, പൊടിപടലങ്ങൾ തുടങ്ങിയവയോടുള്ള സമ്പർക്കം.
  • പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നു.
  • ആസ്ത്മയുള്ള ആളുകൾക്ക് COPD വരാനുള്ള സാധ്യത കൂടുതലാണ്.
  • ശരിയായ വായുസഞ്ചാരമില്ലാതെ, പാചക തീയുടെ പതിവ് ഉപയോഗം.
  • COPD ഒരു വ്യക്തിയിൽ വർഷങ്ങളായി ക്രമേണ വികസിക്കുന്ന രോഗമാണ്. അതിനാൽ 35 മുതൽ 40 വയസ്സുവരെയുള്ള പ്രായത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

COPD യുടെ ലക്ഷണങ്ങൾ

  • വിട്ടുമാറാത്ത ശ്വാസതടസ്സം
  • ചുമ
  • കഫത്തിന്റെ അമിതമായ ഉത്പാദനം
  • നെഞ്ചുവേദന
  • ക്ഷീണം
  • ഭാരനഷ്ടം
  • വിഷാദം
  • ഉത്കണ്ഠ
  • ചുണ്ടുകൾ അല്ലെങ്കിൽ നഖങ്ങളിൽ നീല നിറം
  • വിശ്രമവേളയിൽ ശ്വാസതടസ്സം
  • വേഗത്തിലുള്ള ഹൃദയമിടിപ്പും ഹൃദയസംബന്ധമായ സങ്കീർണതകളും.

രോഗനിവാരണ മാർഗ്ഗങ്ങൾ

  • നിങ്ങൾ പതിവായി പുകവലിക്കുകയാണെങ്കിൽ ഉടൻ തന്നെ അത് ഉപേക്ഷിക്കുക! പുകവലി ശ്വാസകോശത്തിൽ വീക്കവും അസ്വസ്ഥതയും ഉണ്ടാവാൻ കാരണമാകും. ഒറ്റയടിക്ക് പുകവലി നിർത്താൻ സാധിക്കുന്നില്ലെങ്കിൽ വിദഗ്ധരുടെ സഹായം തേടുക.
  • ജോലിയുമായി ബന്ധപ്പെട്ട് രാസവസ്തുക്കളുടെ പുക ശ്വസിക്കേണ്ടി വരുന്നവർ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചുമാത്രം ഇത്തരം ജോലികളിൽ ഏർപ്പെടുക.
  • ഓട്ടം, നടത്തം, സൈക്ലിംഗ്, നീന്തൽ, എയ്റോബിക്സ്, വർക്ക് ഔട്ട് എന്നീ വ്യായാമങ്ങളിലൂടെ ശാരീരികക്ഷമത നിലനിർത്തുക. ഡോക്ടർ നിർദ്ദേശിക്കുന്നുണ്ടെങ്കിൽ, ബ്രീത്തിങ് എക്സർസൈസും ചെയ്യുക.
  • അമിതമായ ഉത്കണ്ഠ, സമ്മർദ്ദം എന്നിവ രോഗാവസ്ഥയെ വഷളാക്കും. മനസ്സിനെ ശാന്തമാക്കാൻ യോഗയോ മെഡിറ്റേഷനോ ശീലമാക്കുക.
  • താമസസ്ഥലവും ജോലിസ്ഥലവും ചുറ്റുപാടുകളും നല്ല വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പു വരുത്തുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കർട്ടൻ, കാർപെറ്റ്, ഫാൻ പോലുള്ളവയെല്ലാം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും പൊടിയടിയാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

ചികിത്സ

  • ഗുരുതരമായ കേസുകളിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
  • സി.ഒ.പി.ഡി രോഗനിർണയത്തിനായി പിഎഫ്ടി അല്ലെങ്കിൽ സ്പൈറോമെട്രി ടെസ്റ്റുകൾ ചെയ്യുക.
  • പതിവായി ഇൻഹെയ്ലറുകൾ ഉപയോഗിക്കുക.
  • കഠിനമായ അണുബാധകൾ ഒഴിവാക്കാൻ ഇൻഫ്ലുവൻസ, ന്യുമോണിയ എന്നിവയ്ക്കെതിരായ കുത്തിവയ്പ്പ് ആവശ്യമാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.