- Trending Now:
ടോക്കണൈസ് ചെയ്യാതെ ഇടപാട് നടത്താന്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും കാര്‍ഡുടമകള്‍ നല്‍കേണ്ടി വരും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡ്-ഓണ്‍-ഫയല്‍ ടോക്കണൈസേഷന്‍ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് നിയമങ്ങളാണ് ഇതോടെ മാറിയത്. ഇത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഓണ്‍ലൈന്‍ പണമിടപാടുകള്‍ സുതാര്യമാക്കാന്‍ സഹായിക്കും. ടോക്കണൈസേഷന്‍ കാര്‍ഡുടമകളുടെ പേയ്മെന്റ് അനുഭവം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ടോക്കണൈസേഷന്‍ ഉപയോക്താവിനെ സംബന്ധിച്ച് നിര്‍ബന്ധമല്ല. പക്ഷേ ടോക്കണൈസ് ചെയ്യാതെ ഇടപാട് നടത്താന്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും കാര്‍ഡുടമകള്‍ നല്‍കേണ്ടി വരും.
ടോക്കണൈസേഷന്റെ പ്രയോജനങ്ങള്‍
പുതിയ നിയമം അനുസരിച്ച്, ബിസിനസുകള്‍ക്കോ പേയ്മെന്റ് അഗ്രഗേറ്റര്‍മാര്‍ക്കോ ഉപഭോക്തൃ കാര്‍ഡ് വിശദാംശങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമുകളില്‍ സൂക്ഷിക്കാന്‍ കഴിയില്ല. കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ക്കോ ഇഷ്യൂ ചെയ്യുന്ന ബാങ്കുകള്‍ക്കോ മാത്രമേ കാര്‍ഡ് വിശദാംശങ്ങള്‍ സംഭരിക്കാനാകൂ. ഒരേ ടോക്കണ്‍ പല കാര്‍ഡുകളില്‍ പ്രവര്‍ത്തിക്കും. ഓരോ തവണയും കാര്‍ഡ് നമ്പരും കാര്‍ഡ് കാലാവധി, CVV നമ്പര്‍ എന്നിവ നല്‍കുന്നത് ഒഴിവാക്കാനാകും. ടോക്കണൈസേഷനില്‍ VISA, മാസ്റ്റര്‍കാര്‍ഡ്, RuPay തുടങ്ങിയ കാര്‍ഡ് നെറ്റ് വര്‍ക്കുകള്‍ വഴി ടോക്കണ്‍ നമ്പര്‍ നല്‍കും. ഒരു കാര്‍ഡ് ടോക്കണൈസ് ചെയ്തുകഴിഞ്ഞാല്‍, കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരമായി പേയ്മെന്റ് പ്രോസസ്സ് ചെയ്യുന്നതിന് ഈ ടോക്കണ്‍ ഉപയോഗിക്കാനാകും.
ടോക്കണൈസേഷന്‍ എങ്ങനെ?
ഒരു ടോക്കണ്‍ നല്‍കുന്നതിന് ഉപയോക്താവ് കാര്‍ഡ് വിശദാംശങ്ങള്‍ ആദ്യമായി നല്‍കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ ഒരു ഇനം വാങ്ങുമ്പോള്‍ വ്യാപാരി ടോക്കണൈസേഷന്‍ ആരംഭിക്കുകയും കാര്‍ഡ് ടോക്കണൈസ് ചെയ്യാന്‍ സമ്മതം ചോദിക്കുകയും ചെയ്യും. സമ്മതം നല്‍കിക്കഴിഞ്ഞാല്‍, വ്യാപാരി കാര്‍ഡ് നെറ്റ്വര്‍ക്കിലേക്ക് അഭ്യര്‍ത്ഥന അയയ്ക്കും. കാര്‍ഡ് നെറ്റ്വര്‍ക്ക് ഒരു ടോക്കണ്‍ സൃഷ്ടിക്കും, അത് 16 അക്ക കാര്‍ഡ് നമ്പറിന്റെ പ്രോക്സിയായിരിക്കും. ഇതാണ് ടോക്കണായി വ്യാപാരിക്ക് തിരികെ ലഭിക്കുന്നത്. ഭാവി ഇടപാടുകള്‍ക്കായി വ്യാപാരി ഈ ടോക്കണ്‍ സംരക്ഷിക്കും. വ്യാപാരികള്‍ക്ക് അവരുടെ സ്വന്തം സെര്‍വറുകളില്‍ കാര്‍ഡുകള്‍ സേവ് ചെയ്യേണ്ട ആവശ്യവുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.