- Trending Now:
ആരംഭിക്കുന്ന ബിസിനസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിലും ധനകാര്യത്തില്‍ പിന്നോട്ടായി പോകരുത്
ബിസിനസ് ആരംഭിക്കുന്നതിനായി മൂലധനത്തിനുള്ള ഓട്ടത്തിലാണോ? സാമ്പത്തിക മൂലധനം ബിസിനസില്‍ പ്രധാന ഘടകം തന്നെയാണ്. ഒരു നിക്ഷേപകനെ തേടുന്ന സംരംഭകനും ഒരു ജീവിത പങ്കാളിയെ തേടുന്ന വ്യക്തിയും തമ്മില്‍ സാമ്യം ഏറെയാണ്. ഇവിടെയാണ് പ്രൈവറ്റ് മാര്‍ക്കറ്റ് നെറ്റ് വര്‍ക്ക് (പിഎംഎന്‍) എന്ന സംവിധാനത്തിന്റെ പ്രസക്തി. ഒരു ഫൈനാന്‍ഷ്യല്‍ മാച്ച്മേക്കറാണ് പിഎംഎന്‍. ഇവര്‍ക്ക് വലിയ സാധ്യതകളാണുള്ളത്.
പ്രൈവറ്റ് മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്ക്
ഏതൊരു മാച്ച്‌മേക്കിംഗ് സേവനവും പ്രവര്‍ത്തിക്കുന്നതു പോലെ തന്നെയാണിത് പ്രവര്‍ത്തിക്കുന്നത്. സംരംഭങ്ങളും നിക്ഷേപകരും ഒരു വ്യവസ്ഥാപിത സേവന ദാതാവിന്റെ പ്ലാറ്റ്ഫോമിലെ അംഗങ്ങളായിരിക്കും. അവരുടെ തനതായ പ്രൊഫൈലുകള്‍ എതിര്‍പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യമുള്ളതു പോലെ ഡിസ്‌പ്ലേ ചെയ്തിട്ടുമുണ്ടാകും. ഓണ്‍ലൈന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ രംഗത്തെ ടെക്‌നോളജി ഉപയോഗപ്പെടുത്തി പ്രൈവറ്റ് കമ്പനികളുടെ സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. മൂലധനം ആവശ്യമുള്ള സംരംഭകരുമായും കമ്പനികളുമായും മാച്ച് ചെയ്യുന്ന നിക്ഷേപകരെ ബന്ധിപ്പിക്കുകയാണ് സിസ്റ്റം ചെയ്യുന്നത്.
വിര്‍ച്വല്‍ മീറ്റിംഗ് റൂമുകളില്‍ പ്രൊപ്പോസലുകള്‍ പ്രസന്റ് ചെയ്യുന്നതിന് മുമ്പ് ഓണ്‍ലൈന്‍ ടൂളുകളുപയോഗിച്ച് നോണ്‍-ഡിസ്‌ക്ലോഷര്‍ കരാറുകളിലും ഇവര്‍ക്ക് ഏര്‍പ്പെടാവുന്നതാണ്. ഇന്റര്‍നെറ്റിന്റെ ശക്തിയും സ്വാധീനവും ഉപയോഗപ്പെടുത്തി മൂലധന ലഭ്യത കൂട്ടാന്‍ പിഎംഎന്നുകള്‍ക്ക് സാധിക്കും. സ്വകാര്യകമ്പനികള്‍ക്കായി ഒരു 'ലിക്വിഡ് മാര്‍ക്കറ്റ്' ക്രിയേറ്റ് ചെയ്യുകയാണ് ഇതിലൂടെ നമ്മള്‍. നിക്ഷേപകരുടെ ഓണ്‍ലൈന്‍ ശൃംഖലയുടെ വലുപ്പം പരമാവധി കൂട്ടുകയാണ് വേണ്ടത്. നിലവില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചാല്‍ അവര്‍ വിചാരിക്കുന്ന സമയത്ത് സ്റ്റാര്‍ട്ടപ്പില്‍ നിന്ന് പുറത്തുപോകാന്‍ സാധിച്ചെന്നു വരില്ല.
ഓണ്‍ലൈന്‍ നിക്ഷേപക ശൃംഖല സജീവമാണെങ്കില്‍ നിക്ഷേപം നടത്തിയവര്‍ക്ക് അവരുടെ ആവശ്യാനുസരണം എക്‌സിറ്റ് നടത്താനുള്ള സാഹചര്യവുമുണ്ടാകും. തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്വകാര്യ കമ്പനികളെ സ്‌ക്രീന്‍ ചെയ്യാനും ഫില്‍റ്റര്‍ ചെയ്യാനുമെല്ലാം നിക്ഷേപകര്‍ക്ക് എളുപ്പം സാധിക്കുകയും ചെയ്യും. അതുപോലെ തന്നെ തങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള നിക്ഷേപകരെ കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകളെയും ഇത് സഹായിക്കും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പ്രതിനിധീകരിക്കുന്ന പൊതു വിപണികളെ പോലെ സംരംഭകത്വത്തിനും ഇന്നവേഷനും ഉത്‌പ്രേരകമായി വര്‍ത്തിക്കാന്‍ ലിക്വിഡ് പ്രൈവറ്റ് മാര്‍ക്കറ്റിന് സാധിക്കും. വിപണികളുടെ സഹവര്‍ത്തിത്വത്തിനും അവസരങ്ങളുടെ പുനര്‍വിതരണത്തിനും മുതലാളിത്തത്തിന്റെ നല്ല ഫലങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും കഴിയും. ഇതായിരിക്കും ബിസിനസ് ഇന്‍കുബേഷന്റെ ഭാവി.
ആരംഭിക്കുന്ന ബിസിനസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിലും ധനകാര്യത്തില്‍ പിന്നോട്ടായി പോകരുത്. അതിനാല്‍ നൂതന മാര്‍ഗങ്ങള്‍ തേടാന്‍ മടിക്കേണ്ട ആവശ്യമില്ല. ഈ വഴി ലഭിക്കുന്ന മൂലധനം കണക്ക് സഹിതം സൂക്ഷിക്കുകയും ലിങ്ക് ചെയ്യാന്‍ പോകുന്ന പിഎംഎനിന് കണക്ക് ബോധിപ്പിക്കുകയും വേണം. എന്നാല്‍ പിഎംഎനിന്റെ വിശദ വിവരങ്ങള്‍ മനസിലാക്കിയതിന് ശേഷം മാത്രമേ നടപടിയുമായി മുന്നോട്ട് പോകാന്‍ പാടുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.