Sections

സെയിൽസിൽ ബാർഗയിനിംഗ് ആണോ നെഗോസിയേഷനാണോ നല്ലത്

Saturday, Nov 04, 2023
Reported By Soumya
Negotiation

സെയിൽസിൽ ബാർഗയിനിംഗ് ആണോ നെഗോസിയേഷനാണോ വേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • സെയിൽസ് നടക്കുമ്പോൾ ബാർഗയിനിന് വേണ്ടിയോ നെഗോസിയേഷനു വേണ്ടിയോ കസ്റ്റമർ തയ്യാറെടുക്കാറുണ്ട്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം. ബാർഗെയിനിങ് എന്ന് പറഞ്ഞാൽ വിലപേശൽ ആണ്. വിലപറഞ്ഞ് തീരെ കുറയ്ക്കുക എന്നതാണ് ബർഗയിനിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. നെഗോസിയേഷൻ എന്ന് പറഞ്ഞാൽ അതിനെക്കുറിച്ചുള്ള ചർച്ചയാണ്. ഏതുവരെ കുറയ്ക്കാം, ന്ത് ചെയ്യാം, ഏതുവരെ വിട്ടുവീഴ്ച ചെയ്യാം എന്നുള്ള ചർച്ചകൾക്കാണ് നെഗോസിയേഷൻ എന്ന് പറയുന്നത്.
  • ഒരിക്കലും ബാർഗെയിങ്ങിനു വേണ്ടി തയ്യാറാകരുത്. ബാർഗൈനിങ്ങ് നടത്തുന്ന സമയത്ത് ഒരാൾ ജയിക്കുകയും മറ്റേയാൾ പരാജയപ്പെടുകയും ചെയ്യും. നിക്കോസിയേഷൻ ആകുമ്പോൾ അത് ചർച്ചയാണ്, രസ്പരം സംസാരിച്ച് ഈ തുകയ്ക്കാണെങ്കിൽ ഞാൻ വിട്ടു കൊടുക്കാം എന്നാണ് പറയേണ്ടത്.
  • നെഗോസിയേഷനാണ് സെയിൽസ്മാൻമാർ ചെയ്യേണ്ടത്. നെഗോസിയേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
  1. എപ്പോഴും വിൻവിൻ സിറ്റ്വുവേഷൻ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുക. കസ്റ്റമറിനും കമ്പനിക്കും ഗുണകരമായി മാറണം. കമ്പനിക്ക് നഷ്ടപ്പെടുത്തി കസ്റ്റമറിന് വിലകുറച്ചു കൊടുക്കരുത്. എങ്ങനെയെങ്കിലും ബിസിനസ് നടക്കുക എന്നുള്ളതല്ല. കമ്പിനിക്ക് ലാഭത്തിന് വേണം സാധനം കൊടുക്കാൻ. അതുപോലെ തന്നെ കസ്റ്റമറിനെ പറ്റിച്ചും ഒരിക്കലും ബിസിനസ് ചെയ്യരുത്.
  2. നെഗോസിയേഷൻ ചെയ്യുന്ന സമയത്ത് പലർക്കും പറ്റുന്ന ഒരു അബദ്ധമാണ്, ഇല്ലാത്ത വാഗ്ദാനങ്ങൾ കൊടുക്കുക. നെഗോസിയേഷന്റെ ഭാഗമായി തീരെ വിലകുറച്ചു പറയുകയോ ഇല്ലെങ്കിൽ മറ്റെന്തെങ്കിലും ഓഫറുകൾ കൊടുക്കാം എന്ന് പറയുകയോ അങ്ങനെ പ്രോഡക്റ്റിനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിൽക്കാൻ വേണ്ടി ഒരിക്കലും ശ്രമിക്കരുത്. ചർച്ചചെയ്ത് പരസ്പരം രണ്ടുപേർക്കും വിജയം ഉണ്ടാകുന്ന തരത്തിൽ ഒരു തീരുമാനം എടുക്കാൻ സെയിൽസ്മാന് സാധിക്കണം.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.