- Trending Now:
ആപ്പിള്‍ എപ്പോഴും ഉപഭോക്താക്കള്‍ക്കായി മികച്ച ഉത്പന്നം നല്കാന്‍ ശ്രമിക്കാറുണ്ട്
പ്രമുഖ ടെക് കമ്പനിയായ ആപ്പിളില്‍ ജോലി ചെയ്യണം എന്നുണ്ടെങ്കില്‍ നാല് സ്വഭാവ ഗുണങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആപ്പിള്‍ സിഇഒ ടിം കുക്ക്. അപ്പിളില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ താന്‍ തിരയുന്ന 4 സ്വഭാവഗുണങ്ങള്‍ ഏതൊക്കെയാണെന്ന് ടിം കുക്ക് വിശദീകരിക്കുന്നു. അതിനാല്‍ ആപ്പിളില്‍ ജോലി വേണമെങ്കില്‍ ഈ സ്വഭാവ ഗുണങ്ങള്‍ തീര്‍ച്ചയായും വളര്‍ത്തിയെടുക്കുക.
മുന്‍നിര ടെക് കമ്പനിയായി വളര്‍ന്നു വന്ന ആപ്പിളിന്റെ വിജത്തിന് പിന്നില്‍ കമ്പനി പിന്തുടരുന്ന ചില തൊഴില്‍ സംസ്‌കാരവും ഉള്‍പ്പെട്ടിരിക്കുന്നു എന്ന് ടിം കൂക്ക് പറയുന്നു. അതിനാല്‍ത്തന്നെ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ വിലയിരുത്താറുണ്ട് എന്ന് ആപ്പിള്‍ സിഇഒ പറഞ്ഞു.
ആപ്പിള്‍ എപ്പോഴും ഉപഭോക്താക്കള്‍ക്കായി മികച്ച ഉത്പന്നം നല്കാന്‍ ശ്രമിക്കാറുണ്ട്. അതിനായി കൂട്ടായ പ്രവര്‍ത്തനമാണ് ഉണ്ടാകാറുള്ളത്. അതിനാല്‍ തന്നെ സഹകരണ മനോഭാവം വളരെ പ്രധാനമാണ് എന്ന് ടിം കൂക്ക് പറയുന്നു. ഒരു ആശയം പങ്കുവെക്കുമ്പോള്‍ അതിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും ജീവനക്കാര്‍ക്ക് ഉണ്ടാകണം. പുതിയ ഉത്പന്നത്തിന്റെ ആരംഭം മുതല്‍ അത് വിപണിയില്‍ എത്തിക്കഴിഞ്ഞും അതിനോടൊപ്പം ഉണ്ടാകുമെന്നുള്ള മനോഭാവം കൂടി ഉണ്ടാകണം എന്ന് ആപ്പിള്‍ സിഇഒ വ്യക്തമാക്കുന്നു.
സര്‍ഗ്ഗാത്മകത വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും വ്യത്യസ്തമായി ചിന്തിക്കുന്നവരെയാണ് കമ്പനി തിരയുന്നത് എന്നും ടിം കൂക്ക് പറയുന്നു. 'ഞങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അതിനെ ഇഴ കീറി പരിശോധിക്കാതെ അത് പരിഹരിക്കാനുള്ള മാര്‍ഗം കാണുന്നവരെയാണ് കമ്പനിക്ക് ആവശ്യം എന്ന് ടിം കൂക്ക് വ്യക്തമാക്കി. കൂടാതെ പുതിയതായി അല്ലെങ്കില്‍ അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ എപ്പോഴും ഉദ്യോഗാര്‍ത്ഥികളില്‍ ഉണ്ടാകണം.ഒരു കുട്ടിയെപ്പോലെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ തനിക്ക് ഇഷ്ടമാണെന്ന് കുക്ക് പറഞ്ഞു. ഈ 4 സ്വഭാവവിശേഷങ്ങള്‍ മികച്ച തൊഴില്‍ സംസ്‌കാരത്തിന് കാരണമാകുമെന്ന് ആപ്പിള്‍ സിഇഒ വിശ്വസിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.