Sections

തലച്ചോറിന്റെ പ്രവർത്തനത്തിനും ബുദ്ധിവികാസത്തിനും പ്രായം ഒരു തടസ്സമോ?

Monday, Jul 08, 2024
Reported By Soumya
Is age a barrier to brain development and intelligence?

ബുദ്ധിവികാസം ഏവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പലരും പറഞ്ഞു കേട്ടിട്ടുള്ളത് തലച്ചോറിന് ഒരു പരിധിക്ക് അപ്പുറം അല്ലെങ്കിൽ ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ വികാസം ഉണ്ടാകില്ല എന്നാണ്. പ്രായം കൂടി കഴിഞ്ഞാൽ നിങ്ങളുടെ ബുദ്ധിയും അറിവും വികസിപ്പിക്കാൻ സാധിക്കില്ല എന്ന് തെറ്റായ ഒരു അറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കാം. പഠന കാലഘട്ടം കഴിഞ്ഞാൽ പിന്നെ പഠിക്കാൻ സാധിക്കില്ല എന്ന് പറയുന്നതുപോലെ. എന്നാൽ അങ്ങനെയല്ല യാഥാർത്ഥ്യം നിങ്ങളുടെ തലച്ചോർ നിങ്ങൾ വിചാരിക്കുന്നതിനനുസരിച്ച് ഏത് പ്രായത്തിൽ വേണമെങ്കിലും കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും. അതിനുവേണ്ടി പരിശ്രമിക്കണം എന്ന് മാത്രം. അങ്ങനെ നിങ്ങളുടെ ബ്രയിനിനെ വളരെ മികച്ചതാക്കി മാറ്റുന്നതിന് വേണ്ടിയുള്ള ചില ടെക്നിക്കുകളാണ് ഇന്ന് പറയുന്നത്.

  • ഇതിന് ഏറ്റവും മികച്ച ഒരു മാർഗ്ഗമാണ് മെഡിറ്റേഷൻ. എല്ലാദിവസവും രാവിലെ ഉറക്കം എണീറ്റതിനുശേഷം 30 മിനിറ്റും,ഉറങ്ങുന്നതിനു മുൻപ് 30 മിനിറ്റ് ഏറ്റവും മികച്ച രീതിയിൽ മെഡിറ്റേഷൻ ചെയ്തു നിങ്ങളുടെ ബ്രയിനിന്റെ കഴിവ് വർദ്ധിപ്പിക്കാൻ തീർച്ചയായും സാധിക്കും. എല്ലാദിവസവും ഇതിനുവേണ്ടി കുറച്ച് സമയം നിർബന്ധം മാറ്റി വയ്ക്കേണ്ടതാണ്. ഈ സമയത്ത് മൊബൈൽ കാണുകയോ മറ്റു മോശമായ ചിന്തകൾക്കോ, പ്രോഡക്ടിവിറ്റി ഇല്ലാത്ത കാര്യങ്ങൾക്കോ വേണ്ടി മാറ്റിവയ്ക്കാതെ മെഡിറ്റേഷന് വേണ്ടി മാത്രം മാറ്റി വയ്ക്കുക. ഇത് ബ്രയിനിന് വളരെ ഗുണകരമായിരിക്കും.
  • രണ്ടാമത്തെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ആഹാരം. രാവിലെ കഴിക്കുന്ന പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല. പ്രഭാത ഭക്ഷണം വളരെ പ്രധാനപ്പെട്ടതും ഗുണകരമായിട്ടുള്ളതുമാണ്. ചെറുതേൻ ബ്രയിനിന് ഏറ്റവും മികച്ച ഒന്നാണ്. ഭക്ഷണത്തിൽ മത്സ്യം നിർബന്ധമായും ഉൾപ്പെടുത്തണം. മത്സ്യങ്ങൾ എന്ന് പറയുമ്പോൾ അയല മത്തി പോലുള്ള ആഴക്കടൽ മത്സ്യങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് പാല് കുടിക്കുക എന്നത്. ഏറ്റവും നല്ല പാലായി കണക്കാക്കപ്പെടുന്നത് കഴുതപ്പാലാണ്. അതുപോലെ അമ്മയുടെ പാല് ബുദ്ധി വികാസത്തിന് വളരെ ഗുണകരമാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് രണ്ടു വയസ്സ് വരെയെങ്കിലും മുലപ്പാൽ നൽകുവാൻ ശ്രദ്ധിക്കണം.
  • മീൻ ഗുളിക ബുദ്ധിവികാസത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്തായാലും ബുദ്ധിവികാസം ഇന്ന പ്രായത്തിൽ മാത്രമേ നടക്കൂ എന്നില്ല എന്ന കാര്യവും അതിലെ സത്യവും മനസ്സിലാക്കുക. നിങ്ങൾ ഏതൊരു പ്രായത്തിലും ഈ ലോകത്തിനെ തന്നെ മാറ്റി മറിക്കുവാനുള്ള കഴിവുള്ള ആളുകൾ ആണെന്ന് മനസ്സിലാക്കുക. അതിനനുസരിച്ച് പ്രവർത്തിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.