Sections

ഇരുമ്പൻ പുളിയുടെ ആരോഗ്യഗുണങ്ങൾ

Thursday, Apr 03, 2025
Reported By Soumya
Health Benefits of Irumban Puli (Bilimbi): A Natural Remedy for Diabetes, Blood Pressure & Immun

കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ലഭ്യമായതും എന്നാൽ അധികം ആരും ഉപയോഗിക്കാതെ പാഴായി പോകുന്നതുമാണ് ഇരുമ്പൻ പുളി. ബിലിംബിം എന്ന പോർചുഗീസ് നാമത്തിൽ നിന്നാണ് ഇരുമ്പൻ പുളിയെന്ന പേര് വന്നത്. കാഴ്ച്ചയിൽ കുഞ്ഞനെങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഗുണങ്ങളാണ് ഇരുമ്പൻ പുളിയിലുള്ളത്.

  • ജ്യൂസായും വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി ആ വെള്ളവും ഇത്തരത്തിൽ കഴിക്കുന്നത് പ്രമേഹ രോഗികള്ക്ക് അസുഖം ഭേദമാക്കുന്നു . പ്രമേഹത്തെ അകറ്റാനുള്ള കഴിവ് ഇലുമ്പൻ പുളിക്കുണ്ട്.
  • നീര് വലിയാനും , പ്രാണികൾ കടിച്ചുള്ള ചൊരറിച്ചിൽ മാറാനും , വേദന ഇല്ലാതാക്കാനും ഇരുമ്പൻ പുളിക്ക് കഴിവുണ്ട് . തളിരിലകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
  • ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്താതിമർദ്ദം കുറയ്ക്കുന്നതിനുള്ള അത്ഭുതകരമായ പ്രകൃതിദത്ത പരിഹാരമായി ഇരുമ്പി പുളി അറിയപ്പെടുന്നു. ഈ പഴത്തിലെ ആന്റി ഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും സാന്നിധ്യം രക്തസമ്മർദ്ദത്തിന് പ്രശ്നങ്ങൾ എളുപ്പത്തിൽ കുറച്ചു കൊണ്ടുവരുന്നതിന് സഹായിക്കും.
  • ഇരുമ്പൻ പുളിയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിന് മികച്ച നേട്ടങ്ങൾ നേടിത്തരാൻ സഹായിക്കും. കാലാനുസൃതമായ മാറ്റങ്ങൾ മൂലം ശരീരത്തിൽ ഉണ്ടാവുന്ന അലർജികളും പ്രതികരണം തടയാൻ ഇത് മികച്ചതാണ്. ചുമയും ജലദോഷവും അടക്കമുള്ള ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും അകറ്റി നിർത്തിക്കൊണ്ട് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഇത് ശക്തിപ്പെടുത്തുന്നു.
  • ഇരുമ്പൻ പുളി ഉണക്കിയെടുത്ത രൂപത്തിൽ കഴിക്കുന്നതും ഇതിന്റെ സത്തകൾ കറികളിലും സൂപ്പുകളിലും ഒക്കെ ചേർക്കുന്നതും അല്ലെങ്കിൽ അച്ചാറിട്ട് കഴിക്കുന്നതും എല്ലാം നിങ്ങളുടെ അസ്ഥികളെ ബലമുള്ളതും കരുത്തുറ്റതുമാക്കുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

വെയിലിൽ നിന്നുള്ള ചർമ സംരക്ഷണം: ശരിയായ സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.