Sections

സബ്സിഡി നിരക്കില്‍ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാം

Thursday, Sep 29, 2022
Reported By MANU KILIMANOOR

ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന്‍ കര്‍ഷകര്‍ക്ക് അവസരം

കൃഷിയിടങ്ങളില്‍ സബ്സിഡി നിരക്കില്‍ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് അവസരം. കൃഷി വകുപ്പ്  നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്  പി.ഡി.എം.സി) പദ്ധതിയിലൂടെയാണ് ആധുനിക ജലസേചന രീതികളായ ഡിപ്പ്, സിംഗ്ലര്‍ എന്നിവയുടെ ഗുണഭോക്താക്കളാകാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുങ്ങുന്നത്. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 55% വരെയും മറ്റ് കര്‍ഷകര്‍ക്ക് 45% വരെയും നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായം ലഭിക്കും.

നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, ഉയര്‍ന്ന ഉല്‍പ്പാദനം ഉറപ്പു വരുത്തുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൃഷി വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. സബ്സിഡിയോട് കൂടി പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. 

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലയിലെ കര്‍ഷകര്‍ കാക്കനാടുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ അടുത്തുള്ള കൃഷി ഭവനുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 8590926907, 8848618083


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.