Sections

ഐആർസിടിസി ഓൺലൈൻ സേവനങ്ങൾ പണിമുടക്കി; യാത്രക്കാർ ബുദ്ധിമുട്ടി

Wednesday, May 10, 2023
Reported By admin
irctc

യാത്രക്കാർക്ക് രണ്ട മാർഗവും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്


ഐആർസിടിസി വഴി ഓൺലൈനായി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടി യാത്രക്കാർ. ഐആർസിടിസി ഓൺലൈൻ സേവനങ്ങൾ മുടങ്ങിയതോടെ ആണ് യാത്രക്കാർക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാതിരുന്നത്. അടിയന്തര സാചര്യങ്ങളിൽ ഉപയോക്താക്കൾക്കു യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. 

ഐആർസിടിസി ആപ്പിലെയും ഔദ്യോഗിക വെബ്സൈറ്റിലെയും തകരാർ അറിഞ്ഞതിന് ശേഷം നിരവധി യാത്രക്കാർ ട്വിറ്ററിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും തങ്ങളുടെ ആശങ്കകൾ പങ്കിട്ടു. ഇതോടെ ട്വിറ്ററിൽ #Tatkal ഉം #irctc ഉം ട്രെൻഡിംഗായി. 

ഐആർസിടിസി ഓൺലൈൻ സേവനങ്ങൾ മുടങ്ങിയതോടെ ഐആർസിടിസി ആപ്പിലും വെബ്സൈറ്റിലും ലോഗിൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് സേവനം തകരാറിലാണെന്ന സന്ദേശം വന്നതിനെത്തുടർന്ന് അതിന് സാധിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു.  ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റും മൊബൈൽ ആപ്പും തകരാറിലായതിനാൽ യാത്രക്കാർക്ക് രണ്ട മാർഗവും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ചുരുക്കം ചില ഉപയോക്താക്കൾക്ക് ഏറെ നേരെത്തെ പരിശ്രമത്തിന് ശേഷം ഓൺലൈൻ വഴി ടിക്കറ്റ് ലഭിച്ചുവെന്ന അഭിപ്രായവുമുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.