Sections

ട്രെയിനുകളില്‍ ഇനി നിമിഷങ്ങള്‍ക്കകം ഭക്ഷണമെത്തും; ഐആര്‍സിടിസി റിലയന്‍സുമായി കൈകോര്‍ക്കുന്നു 

Tuesday, Aug 30, 2022
Reported By admin
reliance

പണം ക്യാഷ് ഓണ്‍ ഡെലിവറി ആയും ഓണ്‍ലൈന്‍ പേയ്‌മെന്റ് ആയും നല്‍കാം


ട്രെയിനുകളില്‍ ഇനി ഞൊടിയിടയില്‍ ഭക്ഷണമെത്തും. ഐആര്‍സിടിസി റിലയന്‍സുമായി കൈകോര്‍ക്കുന്നു. ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഹാപ്ടിക്കുമായാണ് ഐആര്‍സിടിസി സഹകരിക്കുന്നത്. ഇതിലൂടെ എളുപ്പത്തില്‍ ട്രെയിനുകളില്‍ ഭക്ഷണം എത്തിക്കാന്‍ സാധിക്കും.

ജിയോ ഹാപ്റ്റികുമായി സഹരിച്ച് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് വഴി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ നല്‍കുകയാണ് ഐആര്‍സിടിസിയുടെ ഫുഡ് ഡെലിവറി സേവനമായ സൂപ്പ്. മറ്റ് ആപ്പുകള്‍ ഒന്നും ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ യാത്രക്കാര്‍ക്ക് വാട്ട്സ്ആപ്പിലൂടെ ചാറ്റ്‌ബോട്ട് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം തന്നെ, അതായത് യാത്രയ്ക്കിടയില്‍ തന്നെ ഭക്ഷണം യാത്രക്കാര്‍ക്ക് അവരുടെ സീറ്റില്‍ ലഭിക്കും.ഓര്‍ഡര്‍ വിജയകരമായി നല്‍കുന്നതിന് യാത്രക്കാര്‍ അവരുടെ പിഎന്‍ആര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്.

കാരണം,  ട്രെയിനിലായിരിക്കുമ്പോള്‍ തന്നെ ഇഷ്ട ഭക്ഷണം യാത്രക്കാരാണ് കഴിക്കാന്‍ സാധിക്കുന്നു. ഇതിനായി യാത്രക്കാര്‍ക്ക് +91 7042062070 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന് മെസേജ് അയച്ചാല്‍ മതിയാകും. ഓര്‍ഡറുകള്‍ നല്‍കുന്നതിന് ആദ്യം ഈ നമ്പറിലേക്ക് പിഎന്‍ആര്‍ നമ്പര്‍ അയച്ച് നല്കണം. മാത്രമല്ല ഏത് സ്റ്റേഷനില്‍ എത്തുമ്പോഴാണ് ഭക്ഷണം വേണ്ടെതെന്ന് പറയുകയും വേണം. ഇതിനുള്ള ഓപ്ഷനുകള്‍ ഈ നമ്പറില്‍ നിന്നും ലഭിക്കും അത് തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും. പണം ക്യാഷ് ഓണ്‍ ഡെലിവറി ആയും ഓണ്‍ലൈന്‍ പേയ്‌മെന്റ് ആയും നല്‍കാം.  

യാത്രക്കാരന് ഓര്‍ഡര്‍ തത്സമയം ട്രാക്ക് ചെയ്യാനും ഫീഡ്ബാക്ക് നല്‍കാനും സാധിക്കും. യാത്രക്കാരന്‍, തിരഞ്ഞെടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ അവരവരുടെ സീറ്റുകളില്‍ നിന്നും ഭക്ഷണം സ്വീകരിക്കണം. ഇതിനായി ട്രെയിനില്‍ നിന്നും പുറത്തിറങ്ങുകയോ അന്വേഷിച്ച് നടക്കുകയോ വേണ്ട. ബറോഡ, വിജയവാഡ, കാണ്‍പൂര്‍, തുണ്ഡ്ല ജംഗ്ഷന്‍ എന്നിവയുള്‍പ്പെടെ 100-ലധികം എ1, എ, ബി വിഭാഗങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഈ പുതിയ സേവനം നിലവില്‍ ലഭ്യമാണ് എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.