- Trending Now:
ട്രെയിനിന്റെ തത്സമയ വിവരങ്ങളും, പ്ലാറ്റ്ഫോമും വരെ ഇന്ന് ഇത്തരം ആപ്പുകളിലൂടെ അറിയാനാകും
ട്രെയിന്‍ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയിട്ട് ബുക്ക് ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക, വിവിധ ആപ്പുകള്‍ ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഡ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വ്യാജ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ഐആര്‍ടിസി ചൂണ്ടി കാണിക്കുന്നു.
ഇന്ന് മിക്കവരും ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യുന്നത് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വഴിയാണ്. ഇതിനായി നിരവധി ആപ്ലിക്കേഷനുംകളും ഇന്ന് നിലവിലുണ്ട്. ഐ ആര്‍ സി ടി സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും റെയില്‍വെ സ്റ്റേഷനില്‍ പോകാതെ തന്നെ ട്രെയന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.ട്രെയിനിന്റെ തത്സമയ വിവരങ്ങളും, പ്ലാറ്റ്ഫോമും വരെ ഇന്ന് ഇത്തരം ആപ്പുകളിലൂടെ അറിയാനാകും.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപയോക്താക്കളോട് irctcconnect.apk' എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന മുന്നറിയിപ്പ് ഐആര്‍സിടിസി നല്‍കുന്നു. ഈ വ്യാജ ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്നാണ് ഐ ആര്‍ സി ടി സി ഉപയോക്താക്കളോടായി പറയുന്നത്. വാട്‌സാപ്പും ടെലഗ്രാമും പോലെയുള്ള ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഈ ആപ്ലിക്കേഷന്‍ വ്യാപകമായി പ്രചരിക്കുന്നത്. വ്യാജ ആപ്പ്, യഥാര്‍ഥ ഐ.ആര്‍.സി.ടി.സി ആപ്പിനോടു സാമ്യമുള്ളതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇവ രണ്ടും പെട്ടെന്ന് വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.
'irctcconnect.apk' ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, ഉപയോക്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും, ഇത് വഴി വ്യക്തിഗത വിവരങ്ങള്‍ യുപിഐ നമ്പര്‍ , നിങ്ങളുടെ ഫോണ്‍ വഴി ഉപയോഗിക്കുന്ന ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് ഐആര്‍സിടിസി. അതിനാല്‍, 'irctcconnect.apk' ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും, സമാനമായ സംശയാസ്പദമായ ആപ്ലിക്കേഷനുകളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ആപ്പ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്. പ്ലേ സ്റ്റോര്‍ വഴിയോ, ആപ് സ്റ്റോറിലോ ഈ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകില്ല.
ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ പ്ലേ, ഐഫോണുകളിലെ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ തുടങ്ങിയ വിശ്വസനീയമായ ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ, ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഐആര്‍സിടിസിയുടെ 'IRCTC Rail Connect എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ശ്രദ്ധിക്കുക, ഐആര്‍സിടിസി ഒരിക്കലും ഉപഭോക്്താക്കളില്‍ നിന്നും പിന്‍, ഒടിപി, പാസ്വേഡ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, നെറ്റ് ബാങ്കിംഗ് പാസ്വേഡ് അല്ലെങ്കില്‍ യുപിഐ വിശദാംശങ്ങള്‍ എന്നിവയ്ക്കായി വിളിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.