- Trending Now:
കൊച്ചി: ആഗോള ഫാർമസ്യൂട്ടിക്കൽ മേഖലയിലെ പ്രമുഖരായ വിയാട്രിസിൻറെ ഇന്ത്യൻ എപിഐ (ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയൻറ്) പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി ഐക്വസ്റ്റ് എൻറർപ്രൈസസ് കരാറിൽ ഏർപ്പെട്ടു. ആഗോള മൽസരാധിഷ്ഠിത ബിഡിനെ തുടർന്ന് ഐക്വസ്റ്റ് പ്രിഫേർഡ് ഇൻവെസ്റ്റർ എന്ന നില കൈവരിച്ചിട്ടുണ്ട്.
വിശാഖപട്ടണത്തും ഹൈദരാബാദിലുമുള്ള മൂന്ന് വീതം നിർമാണ ശാലകളടങ്ങിയ ആറു വൻകിട എപിഐ നിർമാണ സംവിധാനങ്ങളും ഹൈദരാബാദിലുള്ള ഗവേഷണ-വികസന കേന്ദ്രവും തേർഡ് പാർട്ടി എപിഐ സെയിൽസും അടങ്ങുന്നതാണ് വിയാട്രിസിൻറെ ഇന്ത്യൻ എപിഐ പ്രവർത്തനങ്ങൾ.
2006-ൽ മൈലാൻ ആയി മാറിയ മാട്രിക്സ് ലാബ്സിൻറെ ഭാഗമായി ഇതു പ്രവർത്തിക്കുമ്പോൾ നിലവിലുള്ള പ്രവർത്തനങ്ങളിൽ ചിലതിൽ ഐക്വസ്റ്റ് എൻറർപ്രൈസസ് ടീമിൻറെ ഗണ്യമായ ഭാഗത്തിൻറെ പങ്കാളിത്തമുണ്ടായിരുന്നു. പിന്നീട് 2020-ൽ മൈലാൻ മറ്റൊരു സ്ഥാപനവുമായി ലയിച്ച് വിയാട്രിസ് എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 17 വർഷത്തിനു ശേഷം നിമ്മഗഡ്ഡ പ്രസാദിൻറെ ഫാർമ വ്യവസായത്തിലേക്കുള്ള മടങ്ങി വരവു കൂടിയാണ് ഈ ഏറ്റെടുക്കൽ രേഖപ്പെടുത്തുന്നത്.
ഫാർമസ്യൂട്ടിക്കൽ മേഖലയിലെ തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപത്തിൻറെ കാര്യത്തിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്ന് ഐക്വസ്റ്റ് എൻറർപ്രൈസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗുണുപതി സ്വാതി റെഡ്ഡി പറഞ്ഞു. ആഗോള ഫാർമ വ്യവസായത്തിൽ ഇന്ത്യ വൻ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് തങ്ങളുടെ ഈ നിക്ഷേപവും എത്തുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഈ യാത്രയുടെ ഭാഗമായ ഞങ്ങളിൽ ചിലർക്ക് ഇത് ഒന്നിലധികം തരത്തിൽ സന്തോഷകരമായ തിരിച്ചുവരവ് കൂടിയാണെന്നും ഗുണുപതി സ്വാതി റെഡ്ഢി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.