Sections

നിക്ഷേപകര്‍ക്ക് ട്രേഡിംഗിന് അവസരമൊരുക്കുന്ന ഐപിഒ അത്ര നിസാരമല്ല| ipo good for beginners

Saturday, Jul 23, 2022
Reported By admin
IPO

കമ്പനിയുടെ ചരിത്രം പ്രവര്‍ത്തനം ഭാവി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കിയ ശേഷം നിക്ഷേപത്തിനൊരുങ്ങുക

 

എല്‍ഐസിയും ഐപിഒ ലിസ്റ്റിംഗിനെ കുറിച്ചും വലിയ രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നതാണ്, എന്താണ് ഐപിഒ?ഐപിഒ എന്നാല്‍ ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിംഗ് എന്നതിന്റെ ചുരുക്കെഴുത്താണ്.പേര് സൂചിപ്പിക്കുന്നത് പോലെ സ്വകാര്യ കമ്പനികളുടെ ഓഹരികള്‍ പുറത്തുനിന്നുള്ള നിക്ഷേപകര്‍ക്ക് ആദ്യമായി ട്രേഡ് ചെയ്യാന്‍ അവസരമൊരുങ്ങുന്നു.അതായത് പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാനും ഇടപാടുകള്‍ നടത്താനും അവസരമുണ്ടാകുന്നു.

ഉദാഹരണത്തിന് നിങ്ങള്‍ ഒരു സ്വകാര്യ കമ്പനിയുടെ സ്ഥാപകനാണ് കമ്പനിയുടെ മറ്റ് ഓഹരി ഉടമകളുമായി ഒരു മീറ്റിംഗ് കൂടിയ ശേഷം നിങ്ങള്‍ക്ക് കമ്പനിയിലേക്ക് സാമ്പത്തിക മൂല്യം നേടുന്നതിനായി ഓഹരികള്‍ വില്‍ക്കാന്‍ കഴിയും.ഐപിഒയിലേക്ക് ഇത്തരത്തില്‍ നിങ്ങളുടെ കമ്പനികള്‍ ലിസ്റ്റ് ചെയ്യാന്‍ സാധിച്ചാല്‍ കമ്പനിയുടെ പേര് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പട്ടികപ്പെടുത്താം.

സ്വകാര്യ കമ്പനി തങ്ങളുടെ ഓഹരികള്‍ മൂന്നാം കക്ഷി നിക്ഷേപകര്‍ക്ക് വില്‍ക്കാന്‍ ഐപിഒയിലൂടെ തയ്യാറാകുന്നു.ഈ ഇടപാടിലൂടെ ശരിക്കും ആ സ്വകാര്യ കമ്പനി പബ്ലിക് കമ്പനിയായി മാറുന്നു.സെബി നിശ്ചയിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാണും കമ്പനി ഓഹരികള്‍ വിറ്റ് മൂലധനംസമാഹിരിക്കുന്നത്. ഐപിഒയുടെ പ്രയോജനങ്ങള്‍ ?

മൂലധന സമാഹരണത്തിനായി ഒരു കമ്പനിക്ക് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ സാധിക്കുന്നു എന്നതാണ് ഐപിഒ വഴി ലഭിക്കുന്ന പ്രധാന നേട്ടം.പിന്നെ ഇടപാടുകള്‍ വേഗത്തിലും കുഴപ്പങ്ങളില്ലാതെയും പൂര്‍ത്തിയാക്കാന്‍ ഐപിഒ സഹായിക്കുന്നുണ്ട്.

കമ്പനിക്ക് വിപണിയിലേക്ക് കൂടുതല്‍ ഇടപെടാന്‍ സാധിക്കുന്നു അതുകൊണ്ട് തന്നെ സെക്കന്‍ഡറി ഓഫറുകള്‍ നല്‍കി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഫണ്ട് സ്വരൂപിക്കാനും ഐപിഒ സഹായിക്കുന്നു.ഇതിനൊക്കെ പുറമെ നിങ്ങളുടെ കമ്പനിയുടെ അന്തസ്,എക്‌സ്‌പോഷര്‍,പബ്ലിക് ഇമേജ് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഐപിഒ ഒരു മികച്ച വഴി തന്നെയാണ്.

ഗുണങ്ങള്‍ക്കൊപ്പം ഐപിഒയ്ക്ക് ചില പോരായ്മകളും ഉണ്ട്.ഒന്നാമതായി ഐപിഒ പ്രക്രിയ ഒരല്‍പ്പം ചെലവേറിയതാണ്.ഇനി പ്രധാനപ്പെട്ട പ്രശ്‌നം സെന്‍സിറ്റീവ് ഡേറ്റകള്‍ അതായത് കമ്പനിയുടെ രഹസ്യങ്ങളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തേണ്ടതുണ്ട്.അക്കൗണ്ടിംഗ്,സാമ്പത്തിക നികുതിയെ കുറിച്ചുള്ള കാര്യങ്ങള്‍ ഒക്കെ പുറത്തുവിടേണ്ടിവരുന്നു.ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ കഴിയാതെ പോയാല്‍ അത് വലിയ അപകടം ഉണ്ടാക്കും.അതുപോലെ ഐപിഒയിലേക്ക് പോകുമ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഷെയര്‍ ഹോള്‍ഡര്‍മാരിയ ആളുകള്‍ കൂടുതന്നതോടെ നിയന്ത്രണം നഷ്ടമായെന്ന് വരാം.ഒരു കമ്പനിയുടെ ഐപിഒ വാങ്ങുന്നതിനു മുന്‍പും ചിന്തിക്കേണ്ടതുണ്ട്.കമ്പനിയുടെ ചരിത്രം പ്രവര്‍ത്തനം ഭാവി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കിയ ശേഷം നിക്ഷേപത്തിനൊരുങ്ങുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.