- Trending Now:
ഇതിന് പുറമെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്ത് ഫ്രാഞ്ചൈസികളോടും തങ്ങളുടെ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് നവംബറിനകം സമര്‍പ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇവയ്ക്ക് പുറമെ ഇതേ വര്‍ഷം തന്നെ വനിതാ ഐപിഎലും ആരംഭിക്കും.വനിതാ ഐപിഎലിന്റെ ഒരു ടീമില്‍ അഞ്ച് വിദേശ താരങ്ങളെ അനുവദിക്കും. ആദ്യ സീസണില്‍ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വനിതാ ടീമില്‍ നാല് പേര്‍ ഐസിസിയുടെ മുഴുവന്‍ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരവും ആവണം.
സോണ്‍ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികള്‍ നല്‍കുക. ഇത് എങ്ങനെ വേണമെന്നതില്‍ തീരുമാനം ആയിട്ടില്ല. നിലവില്‍ പുരുഷ ഫ്രാഞ്ചൈസികള്‍ ഉള്ള മുംബൈ, രാജസ്ഥാന്‍, കൊല്‍ക്കത്ത, ബെംഗളൂരു, ഡല്‍ഹി, ചെന്നൈ, ലക്‌നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.