Sections

സത്വ സ്പോർട്സ് ചാമ്പ്യൻഷിപ്പ്- ഐ പിക്സ് ടെക് ഫുട്ബോൾ ചാമ്പ്യന്മാർ

Saturday, Jul 27, 2024
Reported By Admin
IPIX Technologies at Cyberpark lifts football title

കോഴിക്കോട്: ഐടി ജീവനക്കാരുടെ കൂട്ടായ്മയായ സത്വ സംഘടിപ്പിച്ച സ്പോർട്സ് ചാമ്പ്യൻഷിപ്പിലെ ഫുട്ബോൾ മത്സരങ്ങളിൽ കോഴിക്കോട് ഗവ. സൈബർപാർക്കിലെ ഐപിക്സ്ടെക് ചാമ്പ്യന്മാരായി. സൈബർപാർക്കിലെ സ്പോർട്സ് അരീനയിൽ വച്ചായിരുന്നു ഫുട്ബോൾ മത്സരങ്ങൾ.

ഫൈനലി യുഎ സൈബർ പാർക്കിലെ ക്യുബസ്റ്റ് കമ്പനിയെയാണ് ഐപിക്സ് തോൽപ്പിച്ചത്.

ഗവ. സൈബർപാർക്ക്, യുഎ സൈബർപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് എന്നിവിടങ്ങളിലെ ഐടി ജീവനക്കാരുടെ കൂട്ടായ്മയാണ് സത്വ. സ്പോർട്സ് ചാമ്പ്യൻഷിപ്പിലെ ഫുട്ബോൾ മത്സരങ്ങളാണ് സൈബർ സ്പോർട്സ് അരീനയിൽ നടന്നത്.

ക്രിക്കറ്റ്, വോളീബോൾ, ബാഡ്മിൻറൺ, ടേബിൾ ടെന്നീസ്, വനിതകൾക്കായുള്ള ക്രിക്കറ്റ്, ഫുട്ബോൾ, ത്രോബോൾ തുടങ്ങിയ ഇനങ്ങളിൽ വിവിധ വേദികളിലായി മത്സരങ്ങൾ നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.