- Trending Now:
കൊച്ചി: ക്രോമ സ്റ്റോറുകളിൽ പുതിയ ഐഫോൺ 15 സീരീസിന് പ്രീബുക്കിംഗ് ആരംഭിച്ചു. 2,000 രൂപ നൽകി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്, 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കും. കൂടാതെ ഡെലിവറി ദിവസം മുഴുവൻ പേയ്മെൻറ് നല്ർകുന്നവർക്ക് കൂടുതൽ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. ക്രോമ സ്റ്റോറുകൾക്കൊപ്പം croma.com ലും പ്രീ-ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബർ 21 വരെയാണ് പ്രീ ബുക്കിംഗ്. പുതിയ ഐഫോൺ 15 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവയെല്ലാം 2023 സെപ്റ്റംബർ 22 മുതൽ ക്രോമയിൽ ലഭ്യമാകും.
മറ്റൊരു എക്സ്ക്ലൂസീവ് പ്രീ-ബുക്കിംഗ് ആനുകൂല്യം തിരഞ്ഞെടുത്ത നഗരങ്ങളിൽ ക്രോമ നൽകുന്ന എക്സ്പ്രസ് ഡെലിവറിയാണ്. ഇത് മറ്റൊരു ഇലക്ട്രോണിക്സ് റീട്ടെയിലറിലും ലഭ്യമല്ല. ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ഐഫോൺ 15 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ തിരഞ്ഞെടുത്ത നഗരങ്ങളിൽ എക്സ്പ്രസ് ഡെലിവറി ഓപ്ഷൻ വഴി ക്രോമയിൽ നിന്ന് നേരത്തെതന്നെ ഉത്പന്നങ്ങൾ ലഭ്യമാക്കും. ഉപഭോക്താവിന് മുൻകൂട്ടി ബുക്ക് ചെയ്ത ഉൽപ്പന്നങ്ങൾ 2023 സെപ്റ്റംബർ 22-ന് തന്നെ ലഭിക്കും, കൂടാതെ എല്ലാ ക്രോമ സ്റ്റാൻഡ്-എലോൺ സ്റ്റോറുകളും വിൽപ്പന ദിവസം രാവിലെ 8 മണിക്ക് തന്നെ തുറക്കുകയും ചെയ്യും.
പുതിയ ഐഫോൺ 15 സീരീസ് കോണ്ടൂർ എഡ്ജ് ഡിസൈനൊപ്പം ആകർഷകമായ കളർ ഓപ്ഷനുകളുമായാണ് വരുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ കറുപ്പ്, പച്ച, പിങ്ക്, മഞ്ഞ, നീല നിറങ്ങളിലും ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നിവ നാച്ചുറൽ ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം എന്നീ നിറങ്ങളിലുള്ള ടൈറ്റാനിയം ഫിനിഷിലും ലഭ്യമാകും. എല്ലാ വേരിയൻറുകളും ക്രോമയിൽ പ്രീ-ബുക്കിംഗിനായി ലഭ്യമാകും.
24 മാസം വരെ നോ-കോസ്റ്റ് ഇഎംഐകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ വിവിധ ബാങ്ക് ഓഫറുകൾ, 6,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, 5,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകൾ തുടങ്ങി വിവിധ ഫിനാൻസ് സ്കീമുകൾ 79,900 രൂപ മുതൽ ആരംഭിക്കുന്ന ഐഫോൺ 15 സീരീസ് പ്രീ-ബുക്ക് ചെയ്യുമ്പോൾ ക്രോമയിൽ ലഭ്യമാണ്.
കൂടാതെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് പ്രീ-ബുക്ക് ചെയ്യുമ്പോൾ തിരഞ്ഞെടുത്ത ആപ്പിൾ ആക്സസറികൾ, ആപ്പിൾ കെയർ+, പ്രൊട്ടക്റ്റ്+ പ്ലാനുകളിൽ ഫ്ലാറ്റ് 10 ശതമാനം ഇളവ് ക്രോമ നൽകും.
ക്രോമ സ്റ്റോറിലെ ഉയർന്ന അറിവുള്ള വിദഗ്ധരിൽ നിന്നുള്ള ഷോപ്പിംഗ് സഹായവും മികച്ച തീരുമാനമെടുക്കാൻ സഹായിക്കുന്നതിന് വിദഗ്ധ ഉപദേശവും ഉപയോക്താക്കൾക്ക് ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.