- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് റിസീവബിൾ ഡിസ്ക്കൗണ്ടിങ് സിസ്റ്റം (ടിആർഡിഎസ്) പ്ലാറ്റ്ഫോമായ ഇൻവോയ്സ്മാർട്ട് എംഎസ്എംഇ മേഖലയ്ക്കായി നടത്തിയ ഇൻവോയ്സ് ഫിനാൻസിങ് 1 ലക്ഷം കോടി രൂപയിലെത്തി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടിആർഡിഎസ് പ്ലാറ്റ്ഫോമെന്ന നേട്ടവും ഇതോടെ ഇൻവോയ്സ്മാർട്ടിനു സ്വന്തമായി. ഫിൻടെക് മേഖലയിലെ മുൻനിര സപ്ലെചെയിൻ പോർട്ടലായും ഇൻവോയ്സ്മാർട്ട് മാറി.
ഇൻവോയ്സ് ഫിനാൻസിങിൻറെ കാര്യത്തിൽ 2023 സാമ്പത്തിക വർഷം മികച്ച മുന്നേറ്റം നടത്തിയ ഇൻവോയ്സ്മാർട്ട് 28,000-ത്തിൽ ഏറെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ രജിസ്ട്രേഷനാണ് നടത്തിയിരിക്കുന്നത്. 5000ത്തിലേറെ പോസ്റ്റൽ കോഡുകളിലായാണ് ഇടപാടുകൾ നടത്തുന്നത്. പ്രതിമാസം 5000 കോടി രൂപയിലേറെ സാമ്പത്തിക സഹായങ്ങളാണ് ഇപ്പോൾ നൽകി വരുന്നത്.
ഇൻവോയ്സ് ഫിനാൻസിങിൻറെ കാര്യത്തിൽ സ്ഥിതിഗതികൾ മാറ്റിയെടുത്ത ഇൻവോയ്സ്മാർട്ട് 25 ലക്ഷത്തിലേറെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ഇൻവോയ്സുകൾക്കാണ് വായ്പകൾ നൽകിയിട്ടുള്ളത്.
ഇൻവോയ്സ്മാർട്ടിൻറെ ആധുനിക സാങ്കേതികവിദ്യയുടെ ശക്തമായ സാമ്പത്തിക സേവനങ്ങളും ഈ രംഗത്തെ വളർച്ചയെ ത്വരിതപ്പെടുത്തിയെന്ന് ഇൻവോയ്സ്മാർട്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രകാശ് ശങ്കരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.