- Trending Now:
തൃശൂരിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ബി.ടെക് (സിവിൽ) ചുരുങ്ങിയത് അഞ്ച് വർഷം പ്രവൃത്തിപരിചയം. ശമ്പള സ്കെയിൽ 20,000. ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
തൃശൂരിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ബി.ടെക് (സിവിൽ) ചുരുങ്ങിയത് അഞ്ച് വർഷം പ്രവൃത്തിപരിചയം. ശമ്പള സ്കെയിൽ 20,000. ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
MSW/PG in (Psychology/Sociology) ആണ്് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക്് മുൻഗണന നൽകുന്നതാണ്. 3 വർഷം വിമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ പ്രവൃത്തി പരിചയം. കൂടുതൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 30000 രൂപ വേതനം.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2023 ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയച്ചു തരേണ്ടതാണ്. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം - 695 002.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കാർഷിക സെൻസസ് വാർഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റർ നിയമനം. എലപ്പുള്ളി, പൊൽപ്പുള്ളി, പെരുവെമ്പ്, മലമ്പുഴ, മരുതറോഡ്, പുതുപ്പരിയാരം, പറളി, പിരായിരി, മങ്കര, മുണ്ടൂർ, മണ്ണൂർ,കണ്ണാടി എന്നിവടങ്ങളിലാണ് എന്യൂമറേറ്റർമാരെ ആവശ്യമുള്ളത്. യോഗ്യത ഹയർസെക്കൻഡറി (തത്തുല്യം). സ്വന്തമായി സ്മാർട്ട്ഫോൺ ഉണ്ടായിരിക്കണം. ഒരു വാർഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ ഫെബ്രുവരി 15 നകം പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് അഞ്ചിനകം അസൽ സർട്ടിഫിക്കറ്റുമായി വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ- 0491-2910466
ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളേജിൽ പമ്പ് ഓപ്പറേറ്റർ തസ്തികയിൽ താത്ക്കാലിക നിയമനം. യോഗ്യത-ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എസ്.എൽ.സി/വി.എച്ച്.എസ്.ഇ/എസ്.എസ്.എൽ.സിയും കെ.ജി.ടി.ഇ/എൻ.ടി.സി/ഐ.ടി.ഐ(ഇലക്ട്രിക്കൽ/എം.എം.വി)/തത്തുല്യം. പ്രവർത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ഫെബ്രുവരി 17 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ -0466-2260565
ചാലോട് ടി X ഡി പോളിനേഷൻ യൂണിറ്റിൽ ഫാം ലേബറർ തസ്തികയിൽ ഈഴവ/തീയ്യ/ ബില്ലവ മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത പുരുഷ തൊഴിലാളിയുടെ സ്ഥിരമാകാൻ സാധ്യതയുള്ള ഒഴിവുണ്ട് യോഗ്യത: അഞ്ചാം തരം പാസായിരിക്കണം. പരമാവധി യോഗ്യത പ്ലസ്ടു/ വി എച്ച് എസ് സി (കൃഷി, ലൈവ് സ്റ്റോക്ക്, പൗൾട്രി, ഡയറി), തെങ്ങു കയറ്റം അറിഞ്ഞിരിക്കണം. കാർഷിക ജോലികളിൽ പ്രാവീണ്യവും കായിക പ്രയത്നമുള്ള തൊഴിലുകൾ ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. പ്രായം 18നും 41നും ഇടയിൽ. ഈഴവ/തീയ്യ/ബില്ലവ മുൻഗണനാ വിഭാഗക്കാരുടെ അഭാവത്തിൽ മുൻഗണയില്ലാത്തവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 20ന് രാവിലെ 11 മണിക്കകം മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും സഹിതം നേരിട്ട് ഹാജരാകണം.
വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പേരാവൂർ, കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്തുകളിൽ കരാറടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താൽപര്യമുള്ളവർ കെവിസി രജിസ്ട്രേഷൻ, ബിരുദം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഫെബ്രുവരി 14ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ജില്ലാ വെറ്ററിനറി ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700267.
കണ്ണൂർ ഗവ.ഐ ടി ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/ എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ പൊതു വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. പൊതു വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 0497 2835183.
എക്സൈസ്-ആരോഗ്യ വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിൽ വിമുക്തി മിഷന്റെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡീ-അഡിക്ഷൻ സെന്ററിലേക്ക് സെക്യൂരിറ്റി ജീവനക്കാരുടെ സേവനം വ്യവസ്ഥകൾ അനുസരിച്ചു 'out source' ചെയ്തു നൽകാൻ സാധിക്കുന്ന സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞടുക്കപ്പെടുന്ന ഏജൻസി തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
കരാർ അടിസ്ഥാനത്തിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരാണ് ആവശ്യമുള്ളത്. പത്താം ക്ലാസ് വരെ പഠിച്ച, മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന, 55 വയസ്സിൽ താഴെയുള്ള കായികക്ഷമതയുള്ളവരെയാണ് പരിഗണിക്കുന്നത്. വിമുക്ത ഭടന്മാർക്ക് മുൻഗണനയുണ്ട്. അപേക്ഷകൾ ഫെബ്രുവരി 20ന് മുമ്പ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, എക്സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം - 695023 എന്ന വിലാസത്തിലോ dectvpm.exc@kerala.gov.in എന്ന ഇ-മെയിലിലേക്കോ അയയ്ക്കാം. ഫോൺ: 0471-2473149.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.