Sections

കെ ജി റ്റി ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Saturday, Mar 04, 2023
Reported By Admin
Printing Technology courses

കെ.ജി.റ്റി.ഇ. പ്രീ പ്രസ്സ് ഓപ്പറേഷൻ/പ്രസ്സ് വർക്ക്/ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനീഷിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരളാ സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്മെന്റ് പി.എസ്.സി അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ. പ്രീ പ്രസ്സ് ഓപ്പറേഷൻ/പ്രസ്സ് വർക്ക്/ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനീഷിംഗ് 2023-24 വർഷം ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി. പാസ്സായിരിക്കണം.

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷാ ഫോറം, പ്രോസ്പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തിൽനിന്ന് 100 രൂപയ്ക്ക് നേരിട്ടും 135 രൂപയുടെ മണി ഓർഡറായി ഓഫീസർ ഇൻ ചാർജ്ജ്, കേരളാ സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, എൽ.പി.സ്കൂൾ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ., ആലുവ-683108 വിലാസത്തിൽ അയച്ചാൽ തപാൽ മാർഗ്ഗവും ലഭ്യമാകും.

വിശദവിവരങ്ങൾ പരിശീലന വിഭാഗത്തിലെ (0484 2605322, 9605022555) എന്നീ ഫോൺ നമ്പറുകളിൽ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ അഞ്ച്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.