Sections

വന്നാമി ചെമ്മീൻ കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം

Tuesday, Sep 26, 2023
Reported By Admin
Vannami Prawn Farming

ആലപ്പുഴ: ഫിഷറീസ് വകുപ്പ് കേരള ജല കൃഷി വികസന ഏജൻസി (അഡാക്ക്) വഴി നടപ്പാക്കുന്ന വന്നാമി ചെമ്മീൻ കൃഷി വികസന പദ്ധതിയുടെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്വന്തമായോ പാട്ടത്തിനെടുത്തോ ചെമ്മീൻ കൃഷ് ചെയ്യുന്നവർക്കും പുതുതായി കൃഷി സ്ഥലം വികസിപ്പിക്കാൻ സാഹചര്യം ഉള്ളവർക്കും നിശ്ചിത ഫോറത്തിൽ അപേക്ഷിക്കാം. അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണ മേഖല റീജിയണൽ എക്സിക്യൂട്ടീവിന്റെ ഓഫീസിൽ നിന്നും അപേക്ഷ ഫോറം ലഭിക്കും. പുരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 5നകം നൽകണം. വിലാസം: റീജിയണൽ എക്സിക്യൂട്ടീവ്, ദക്ഷിണ മേഖല, അഡാക്ക്, ഫിഷറീസ് കോംപ്ലക്സ്, നീണ്ടകര പി.ഒ., കൊല്ലം- 691582. ഫോൺ: 7907047852.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.