- Trending Now:
നിക്ഷേപം ധനകാര്യ സ്ഥാപനങ്ങള്‍ ഏതൊക്കെ വിധത്തില്‍ കൈകാര്യം ചെയ്യുന്നു എന്ന് അറിയേണ്ടെ ?
നിങ്ങള്‍ വിശ്വസിച്ച് ഒരു ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപം നടത്തുന്നു.അത് പണമോ,ബോണ്ടോ എന്ത് രൂപത്തിലോ ആകട്ടെ നിങ്ങള്‍ വിശ്വസിപ്പിച്ച് ഏല്‍പ്പിക്കുന്ന ആസ്തികള്‍ അഥവ നിക്ഷേപം ധനകാര്യ സ്ഥാപനങ്ങള്‍ ഏതൊക്കെ വിധത്തില്‍ കൈകാര്യം ചെയ്യുന്നു എന്ന് അറിയേണ്ടെ ?
കൊച്ചി സ്വദേശിയായ വളവിയില്‍ ബാബു ജോര്‍ജ്ജ് 1978ല്‍ വാങ്ങിയ ഓഹരിയ്ക്ക് പണം നല്‍കാതെ കമ്പനി വഞ്ചിച്ച വാര്‍ത്ത നിങ്ങളും കേട്ടിരിക്കുമല്ലോ ? രാജസ്ഥാനിലെ മോവാര്‍ ഓയില്‍ മില്‍സിന്റെ ബാബു ജോര്‍ജ്ജ് വാങ്ങിയ 35000 രൂപയ്ക്ക് വാങ്ങിയ ഓഹരിക്ക് 43 വര്‍ഷത്തിനു ശേഷം വില 1400 കോടി രൂപയാണ്.ഓഹരികള്‍ 32 വര്‍ഷം മുന്‍പ് വിറ്റെന്നും പണം നല്‍കാനാകില്ലെന്നുമാണ് കമ്പനിയുടെ അവകാശം.സംഭവം ഇപ്പോള്‍ സെബിയുടെ പരിഗണനയില്‍ ്ആണ്.ഇതുപോലെ എന്തെങ്കിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.ഒരു നിക്ഷേപകന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ?
ഏറ്റവും പ്രധാനപ്പെട്ടത് നിക്ഷേപകന്‍ തന്റൈ നിക്ഷേപ മാര്‍ഗ്ഗങ്ങളെ കുറിച്ച് കൃത്യമായും ബോധവാനായിരിക്കണം.ഏജന്‍സികളെ സമീപിച്ചു കഴിഞ്ഞാല്‍ പിന്നെ തന്റെ ജോലി അവസാനിച്ചതായി കരുതരുത്.നിങ്ങളുടെ ആസ്തി എവിടെ ആണ് നിക്ഷേപിക്കുന്നത് അതിന് എന്ത് സംഭവിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായും അറിഞ്ഞിരിക്കണം.ഇത്തരം കാര്യങ്ങളില്‍ വേണ്ട അവബോധം ഇല്ലെങ്കില്‍ ഇന്‍വെസ്‌റ്റേഴ്‌സ് അവയര്‍നെസ് പരിപാടികളില്‍ പങ്കെടുത്ത് ഇക്കാര്യങ്ങളെ കുറിച്ച് പഠിക്കാവുന്നതെയുള്ളു.
നിക്ഷേപം രജിസ്‌ട്രേഷന് വേണ്ടി നല്‍കുമ്പോള്‍ ഇ-മെയില്‍ ഐഡി മറക്കാതെ നല്കണം.അതുപോലെ ആധാര്‍ വിവരങ്ങളും വിലാസങ്ങളും ഒക്കെ ക്രോസ് ചെക്ക് ചെയ്യാന്‍ മടിക്കരുത്.രജിസ്റ്റര്‍ ചെയ്ത് ജി-മെയില്‍ ഐഡിയില്‍ എല്ലാ മമാസവും എന്‍എസ്ഡിഎല്‍/സിഡിഎസ്എല്‍ കണ്‍സോളിഡേറ്റഡ് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് അയച്ചു തരും.ഇത് കൃത്യമായി പരിശോധിച്ചാല്‍ തന്നെ ഒരുവിധം എല്ലാതരം തട്ടിപ്പുകളും കണ്ടെത്താന്‍ സാധിക്കും.പ്രശ്‌നങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാലുടന്‍ അധികൃതരെ അറിയിക്കാന്‍ വൈകരുത്.
ഈ അവസരത്തില്‍ തന്നെ നിങ്ങളുടെ ഓഹരികളും സെക്യുരിറ്റികളും മറ്റൊരു ഡെപ്പോസിറ്ററി അക്കൗണ്ടിലേക്ക് മാറ്റണം.നിലവിലുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്ന് അക്കൗണ്ട് അവസാനിപ്പിച്ച ശേഷം മറ്റൊരു മികച്ച സ്ഥാപനത്തിലേക്ക് വേണം മാറ്റാന്‍.ചുരുക്കി പറഞ്ഞാല്‍ ഒന്നിലധികം ഡിപി അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നത് തട്ടിപ്പുകള്‍ തടയാന്‍ മികച്ച മാത്രമാണ്.
നിക്ഷേപം നടത്തുന്ന ധനകാര്യസ്ഥാപനവുമായി എപ്പോഴും മികച്ച ബന്ധം കാത്തുസൂക്ഷിക്കുക.അവര്‍ തരുന്ന വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യുക.
എപ്പോഴും ഓര്‍ത്തിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം ഇതാണ് നിക്ഷേപകന്റെ പങ്കാളിത്തവും ഇടപെടലും ഈ മേഖലയില്‍ നിന്നുണ്ടാകാവുന്ന തട്ടിപ്പുകളെ തടയുന്ന മികച്ച മാര്‍ഗ്ഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.