Sections

നിക്ഷേപകര്‍ക്ക് ഇനി വാട്സാപ്പിലൂടെയും ഐപിഒയ്ക്ക് അപേക്ഷിക്കാം

Sunday, Dec 05, 2021
Reported By Admin
ipo

പൂര്‍ണമായും വാട്സാപ്പ് വഴി ഏത് ഐപിഒയ്ക്കും അപേക്ഷിക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും


നിക്ഷേപകര്‍ക്ക് ഇനി വാട്സാപ്പ് വഴിയും ഐപിഒയ്ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ അപ്സ്റ്റോക്സാണ് നിക്ഷേപകര്‍ക്കായി ഈ പുതിയ സൗകര്യം ഒരുക്കുന്നത്. അപ്സ്റ്റോക്സില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള നിക്ഷേപകര്‍ക്ക് മാത്രമല്ല അല്ലാത്തവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

പൂര്‍ണമായും വാട്സാപ്പ് വഴി ഏത് ഐപിഒയ്ക്കും അപേക്ഷിക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും. വാട്സാപ്പ് വഴിയുള്ള ഐപിഒ അപേക്ഷകള്‍ക്ക് അപ്സ്റ്റോക്‌സ് പൂര്‍ണപിന്തുണയും നല്‍കും. വാട്സാപ്പ് കൂടുതലായി ഉപയോഗിക്കുന്ന യുവാക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്, ഇതിനായി പ്രക്രിയകള്‍ പൂര്‍ണ്ണമായും ലളിതമാക്കി അവരുടെ  നിക്ഷേപം എളുപ്പമാക്കും.

അപ്സ്റ്റോക്സിന്റെ 9321261098 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചു കൊണ്ട് ഈ സേവനം ഉപയോഗപ്പെടുത്താം. ഇതിലൂടെ ഐപിഒ അപേക്ഷകളില്‍ അഞ്ച് മടങ്ങ് വളര്‍ച്ചയാണ് അപ്സ്റ്റോകസ്  ലക്ഷ്യമിടുന്നത്. വാട്സാപ്പിലൂടെ കമ്പനികളുടെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് അപേക്ഷ നല്‍കുന്നതിന് മാത്രമല്ല ഡീമാറ്റ് അക്കൗണ്ട് തുറക്കാനും അപ്സ്റ്റോക്സ്  നിക്ഷേപകരെ അനുവദിക്കും.

അക്കൗണ്ട് തുറക്കുന്ന നടപടികള്‍ എളുപ്പമാക്കുകയും ചെയ്യും. 2021 ഒക്ടോബറില്‍ മാത്രം പത്ത് ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ നേടാന്‍ അപ്സ്റ്റോക്സിന് കഴിഞ്ഞിരുന്നു. നിലവില്‍ 7 ദശലക്ഷം ആണ് കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് 10 ദശലക്ഷം ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.