Sections

ക്രിപ്‌റ്റോ മൂല്യം കണ്ട് ചാടല്ലേ; അറിയേണ്ടത് അറിഞ്ഞു നിക്ഷേപിക്കാം

Thursday, Aug 12, 2021
Reported By admin
Invest In Cryptocurrency

വിശ്വസിച്ച് ആശ്രയിക്കാവുന്ന നിക്ഷേപ മാര്‍ഗ്ഗം ആകില്ല എപ്പോഴും ക്രിപ്‌റ്റോ കറന്‍സി അല്ലെങ്കില്‍ ഡിജിറ്റല്‍ കറന്‍സി
 

നിക്ഷേപത്തിന് അനുയോജ്യമായവയാണോ ശരിക്കും ക്രിപ്‌റ്റോ കറന്‍സികള്‍ ? ദിവസം കഴിയുംന്തോറും ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്.കയറ്റിറക്കങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാത്ത നിക്ഷേപ മാര്‍ഗ്ഗം ആണ് ശരിക്കും ക്രിപ്‌റ്റോ കറന്‍സി.ക്രിപ്‌റ്റോ വിപണിയില്‍ നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ് ?

ബിറ്റ്‌കോയിന്‍,എഥിരിയം,ഡോജ്‌കോയിന്‍ തുടങ്ങി ക്രിപ്‌റ്റോ കറന്‍സികള്‍ അരങ്ങുവാഴുന്ന കാലമാണിത്.ഓഹരി വിപണിയിലേതു പോലെ സ്റ്റോക്കും അതിന്റെ വിശകലനവും അടക്കമുള്ള ആഴത്തിലുള്ള വിവരശേഖരം ക്രിപ്‌റ്റോയില്‍ നടക്കില്ല.മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അനുസരിച്ച് ഏറ്റവും വലിയ ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. വിപണിയില്‍ ലഭ്യമായിട്ടുള്ള ആകെ കോയിനുകളുടെ എണ്ണമാണ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനിലൂടെ കണ്ടെത്തേണ്ട വ്യാപ്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനൊപ്പം നിക്ഷേപിക്കുന്നതിന് മുന്‍പ് ക്രിപ്‌റ്റോ കോയിന്റെ വിലയുടെ സ്ഥിതിയും പരിശോധിക്കണം. ഒപ്പം ആ ക്രിപ്‌റ്റോ കറന്‍സിക്ക് പിന്നിലുളള വ്യക്തികളെ കുറിച്ചും അന്വേഷിച്ച് തൃപ്തിവരുത്തേണ്ടത് ആവശ്യമാണ്.

ഈ ഘട്ടം കഴിഞ്ഞാല്‍ ക്രിപ്‌റ്റോ കറന്‍സിയെ സംബന്ധിച്ച അടിസ്ഥാന കാര്യങ്ങള്‍ അടങ്ങിയ വൈറ്റ് പേപ്പര്‍ ഉണ്ടായിരിക്കും.സാങ്കേതിക പ്രവര്‍ത്തന രീതികള്‍ വിശദമാക്കുന്ന വൈറ്റ് പേപ്പര്‍ വായിച്ചു മനസിലാക്കിയ ശേഷം വേണം നിക്ഷേപത്തിലേക്ക് പോകാന്‍.

ഇലോണ്‍ മസ്‌കിന്റെ ട്വീറ്റിലൂടെ വിലയുയര്‍ന്ന മീം കോയിന്‍ ആയ ഡോജ്‌കോയിനില്‍ ആറ് മാസം മുന്‍പ് 10000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഏകദേശം 5.75 ലക്ഷം രൂപയായി ഉയര്‍ന്നേനെ.പക്ഷെ ഈ കണക്കുകള്‍ എപ്പോഴും ഇത്തരത്തില്‍ അമിത സന്തോഷം നല്‍കുന്നതാകില്ല.അതുകൊണ്ട് നഷ്ടമായാലും കുഴപ്പമില്ലെന്ന് കരുതുന്ന ഒരു തുകയെ ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ക്കായി ചെലവാക്കാന്‍ പാടുള്ളു.

2021 മെയ് മാസത്തില്‍ ഒരു ദിവസം കൊണ്ട് ബിറ്റ്‌കോയിന്‍ അടക്കം ഡിജിറ്റല്‍ കറന്‍സികള്‍ 80 ശതമാനം വരെ താഴേക്ക് പതിച്ചിരുന്നു.ഏപ്രിലില്‍ 50 ലക്ഷം രൂപായായിരുന്ന ബിറ്റ്‌കോയിനിന് ആ ഒറ്റ ദിവസം 48 ശതമാനം ഇടിവ് സംഭവിച്ചു.ചെറിയ തുകയ്ക്ക് നിക്ഷേപം നടത്തി കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിലൂടെ മാത്രമെ ക്രിപ്‌റ്റോ വിപണിയെ കുറിച്ച് വ്യക്തമായ ഐഡിയ നിക്ഷേപകന് ലഭിക്കുകയുള്ളു.ഏത് നിമിഷവും ചാഞ്ചാട്ടം പ്രതീക്ഷിച്ചു വേണം ക്രിപ്‌റ്റോ നിക്ഷേപത്തിനിറങ്ങാന്‍.

ക്രിപ്‌റ്റോയില്‍ നിക്ഷേപം നടത്തുമ്പോള്‍ വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രം ഇടപാടുകള്‍ നടത്തുക.ഇനി ഭാവിയില്‍ കേന്ദ്രം ക്രിപ്‌റ്റോ ഇടപാടുകള്‍ റദ്ദാക്കിയാലും പണം നഷ്ടമാകാതെ ഇരിക്കാന്‍ ഇത് സഹായിക്കും.പൊതുവെ സര്‍ക്കാര്‍ സംശയത്തോടെയാണ് ഡിജിറ്റല്‍ കറന്‍സി വിനിമയത്തെ നോക്കി കാണുന്നത്.


നവമാധ്യമങ്ങളില്‍ സ്വീകാര്യതയുള്ള ക്രിപ്‌റ്റോ ട്രേഡിംഗ് ആപ്പുകള്‍ കാണാം.ഇതിലൂടൈ നിശ്ചിത തുക അടച്ചാല്‍ ഏത് ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തണമെന്ന് നിര്‍ദ്ദേശിച്ചു തരുന്നതാണ് ഈ ആപ്പുകളുടെ രീതി.ഇത്തരം വിശ്വസനീയമായ വാക്കുകള്‍ കണ്ണും പൂട്ടി വിശ്വസിക്കരുത്.ലഭിക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പാക്കിയ ശേഷം വേണം നിക്ഷേപിക്കാന്‍.

വാങ്ങുമ്പോള്‍ അത്യാവശ്യം ഉയര്‍ന്ന വിലയുള്ള ഡിജിറ്റല്‍ കോയിനുകള്‍ വാങ്ങുക ഇവ സുസ്ഥിരമായിരിക്കും.നിക്ഷേപത്തിനൊപ്പം ഇന്ത്യയ്ക്ക് പുറത്തുള്ള ക്രിപ്‌റ്റോ വിപണിയെ കുറിച്ചുള്ള വാര്‍ത്തകളും മനസിലാക്കുക.ആഗോളവിപണികളിലെ ചാഞ്ചാട്ടം ഇന്ത്യന്‍ ക്രിപ്‌റ്റോ വിപണികളിലും പ്രതിഫലിക്കും.

ക്രിപ്‌റ്റോ ട്രേഡിലൂടെ ലഭിക്കുന്ന വരുമാനത്തിന് നികുതി അടക്കേണ്ടതുണ്ട്.അതേസമയം ക്രിപ്‌റ്റോയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കറന്‍സിയായി അംഗീകരിച്ചിട്ടുമില്ല അതുകൊണ്ട് തന്നെ തല്‍ക്കാലം ഇവ ക്യാപിറ്റല്‍ അസറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടും.അതായത് ഡിജിറ്റല്‍ കറന്‍സികളില്‍ നിന്നുള്ള നേട്ടങ്ങള്‍ വരുമാനത്തിനൊപ്പം ചേര്‍ക്കപ്പെടും.

കോവിഡ് വ്യാപനം കാരണമുണ്ടായ തുടര്‍ച്ചയായ ലോക് ഡൗണ്‍ ആണ് പലരെയും ഈ കാലയളവില്‍ നിക്ഷേപത്തിനായി ക്രിപ്‌റ്റോയിലേക്ക് ആകര്‍ഷിക്കുന്നത്.2021ല്‍ ക്രിപ്‌റ്റോ നിക്ഷേപകരില്‍ 10 ദശലക്ഷത്തിലേറെ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.