- Trending Now:
കൊച്ചി: ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിൻറെ ഓപ്പൺ എൻഡഡ് പദ്ധതിയായ ഇൻവെസ്കോ ഇന്ത്യ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു. എൻഎഫ്ഒ ഡിസംബർ 11 വരെ നടത്തും. ഓഹരി, കടപത്രം, ഗോൾഡ്, സിൽവർ ഇടിഎഫുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കുന്ന ഈ മ്യൂച്വൽ ഫണ്ട് പദ്ധതിയിലൂടെ ദീർഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഓഹരികളിലും അനുബന്ധ മേഖലകളിലും കടപത്ര അനുബന്ധ മേഖലകളിലും 10 മുതൽ 80 ശതമാനം വീതം വരെയുള്ള നിക്ഷേപം നടത്താനാണ് വ്യവസ്ഥയുള്ളത്. ഇടിഎഫുകളിൽ പത്തു മുതൽ 50 ശതമാനം വരെയുളള നിക്ഷേപം നടത്താനും സാധിക്കും. ഓഹരി നിക്ഷേപത്തിൻറെ 35 ശതമാനം വരെ അവസരത്തിന് അനുസരിച്ച് വിദേശ സെക്യൂരിറ്റികളിലും നിക്ഷേപിക്കാനാവും. 1,000 രൂപയാണ് കുറഞ്ഞ എൻഎഫ്ഒ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
റിട്ടേണുകൾ ഏറ്റവും ഫലപ്രദമായ ഉപയോഗിക്കാനും റിസ്ക് കൈകാര്യം ചെയ്യാനും ഇക്വിറ്റി, സ്ഥിരവരുമാനം, സ്വർണം, വെള്ളി എന്നിവയിലുടനീളമുള്ള അലോക്കേഷനുകൾ ക്രമീകരിക്കുന്ന മികച്ച പദ്ധതി ലഭ്യമാക്കുന്നു. നിക്ഷേപകർക്ക് വൈവിധ്യവൽക്കരണത്തിനും റിസ്ക് കൈകാര്യം ചെയ്യാനുമുള്ള ഓൾ-ഇൻ-വൺ സൊല്യൂഷൻ ലഭ്യമാക്കുന്ന ഈ ഫണ്ട് തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലെ ഒരു പ്രധാന കൂട്ടിച്ചേർക്കലാണെന്ന് ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫീസർ താഹെർ ബാദ്ഷാ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.