- Trending Now:
ഇൻഷുറൻസ് വാങ്ങാനും പുതുക്കാനും ക്ലെയിമുകൾ റജിസ്റ്റർ ചെയ്യാനും ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യമൊരുക്കുന്നു
സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഐ.സി.ഐ.സി.ഐ ലൊംബാർഡ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി മൂന്ന് ഇൻഷുറൻസ് പദ്ധതികളവതരിപ്പിച്ചു. എം.എസ്.എം.ഇ ദിനത്തോടനുബന്ധിച്ച് എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി, പ്രോപ്പർട്ടി ഓൾ റിസ്‌ക്(പി.എ.ആർ)പോളിസി, ഐ-സെലക്ട് ലയബലിറ്റി-എന്നിവയാണ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ജി.ഡി.പിയിൽ 30 ശതമാനം സംഭാവനയും 11.3 കോടി പേർക്ക് തൊഴിലും നൽകുന്ന 6.3 കോടി സംരംഭങ്ങൾ ഉൾപ്പെടുന്നതാണ് എം.എസ്.എം.ഇ മേഖല. പുതിയ പോളിസികൾ എം.എസ്.എം.ഇകളെ അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുന്നതിനും ബിസിനസുകൾ ഫലപ്രദമായി സംരക്ഷിക്കുന്നതിന് സമഗ്രമായ കവറേജിന്റെ പ്രയോജനം നൽകുന്നതിനുമായി രൂപകല്പന ചെയ്തിട്ടുള്ളതാണ്.
എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി
എം.എസ്.എം.ഇകളെ വസ്തുവകകളുടെ നാശത്തിൽനിന്ന് സംരക്ഷിക്കാൻ രൂപകല്പന ചെയ്തിട്ടുള്ളതാണ്. കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ, തീവ്രവാദം എന്നിവയ്ക്ക് പരിരക്ഷയുണ്ട്. മാത്രമല്ല, പോളിസിയിൽ പ്രത്യേകമായി ഒഴിവാക്കിയിട്ടില്ലെങ്കിൽ, അപകടങ്ങളോ, ദൗർഭാഗ്യം മൂലമോ ഉണ്ടാകുന്ന നാശം മൂലമുള്ള നഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നു. കെട്ടിടങ്ങൾ, യന്ത്രങ്ങൾ, ഫർണിച്ചർ ഉൾപ്പടെ വിപുലമായവ പരിക്ഷയിൽ ഉണ്ട്.
ഐ സെലക്ട് ലയബിലിറ്റി
എസ്.എം.ഇ.കൾ, സ്റ്റാർട്ടപ്പുകൾ, ഇടത്തരം വ്യവസായങ്ങൾ, റിയൽ ടൈം പോളിസി ഇൻഷുറൻസ് എന്നിവ എളുപ്പത്തിൽ ഉറപ്പാക്കാൻ ഐ സെലക്ട് ലയബിലിറ്റിയിലൂടെ കഴിയുന്നു.
sme.icicilombard.com-എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എം.എസ്.എം.ഇകൾക്കായി അവതരിപ്പിക്കുന്ന ആദ്യ കമ്പനിയാണ് ഐ.സി.ഐ.സി.ഐ ലൊംബാർഡ്. ഇൻഷുറൻസ് വാങ്ങാനും പുതുക്കാനും ക്ലെയിമുകൾ റജിസ്റ്റർ ചെയ്യാനും ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യമൊരുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എ.ഐ)സാധ്യതയും പ്രയോജനപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.