- Trending Now:
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ അഭിമുഖം നടത്തുന്നു.
സ്കിൽ ഡെവലപ്മെന്റ് ഫാക്കൽറ്റി, അക്കൗണ്ടന്റ്, എച്ച് ആർ സെക്ഷൻ, ഓഫീസ് സെക്ഷൻ, ഫാക്ടറി സെക്ഷൻ, ക്ലർക്, സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, സ്പോക്കൺ ഇംഗ്ലീഷ് ടീച്ചർ, പി എസ് സി ട്രെയിനർ, ടെക്നിക്കൽ അസിസ്റ്റന്റ്, മലയാളം ടൈപ്പിസ്റ്റ്, ഇലക്ട്രിഷ്യൻ, ഇൻസ്ട്രക്ടർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ) മാർക്കറ്റിംഗ് മാനേജർ, കമ്മ്യൂണിക്കേഷൻ മാനേജർ(വർക്ക് ഫ്രം ഹോം), ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, സി ആർ ഇ, സെയിൽസ്-മാർക്കറ്റിംഗ് ആൻഡ് എ എം പി, ഡിസ്ട്രിബ്യൂഷൻ എന്നീ മേഖലകളിലാണ് ഒഴിവുകൾ.
യോഗ്യത: പി.ജി, ഡിഗ്രി, എം ബി എ, എം കോം, എം എസ് ഡബ്യൂ, എം എ ഇംഗ്ലീഷ്, ബിടെക്ക് (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ), ഐ ടി ഐ (ആർ എ സി/ എം എം വി വെൽഡർ/റേഡിയോ ആൻഡ് എ എം പി, ടി വി), പ്ലസ് ടു, എസ് എസ് എൽ സി. താല്പര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് രജിസ്റ്റേഷൻസ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 -2707610, 6282942066.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.