- Trending Now:
എംപ്ലോബിലിറ്റി സെന്റർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സെയിൽസ് എക്സിക്യൂട്ടീവ്, ലോൺ ഓഫീസർ, ബ്രാഞ്ച് മാനേജർ, ടി.ഐ.ജി-എ.ആർ.സി- ട്രെയിനി വെൽഡർ, മെക്കാനിക്കൽ-ഇലക്ട്രോണിക് അസംബ്ലർ, പെയിന്റർ തസ്തികളിലാണ് ഒഴിവ്. ബിരുദം, പ്ലസ്ടു/ഐ.ടി.ഐ/ ഡിപ്ലോമ/ഡിഗ്രി, എസ്.എസ്.എൽ.സി അല്ലെങ്കിൽ ഐ.ടി.ഐ വെൽഡിങ,് മെക്കാനിക്കൽ, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ഐ.ടി.ഐ/ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 21 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് മേളയിൽ പ്രവേശനം. പ്രായപരിധി 18 നും 35 നും ഇടയിൽ. ഫോൺ - 0491-2505435
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.