- Trending Now:
വിഴിഞ്ഞം സാമൂഹികരോഗ്യ കേന്ദ്രത്തിൽ അറ്റൻഡർ തത്കാലിക ഒഴിവിലേക് അഭിമുഖം നടത്തുന്നു. ചൊവ്വാഴ്ച (ജൂലൈ 11) രാവിലെ 10നാണ് അഭിമുഖം. കുറഞ്ഞ യോഗ്യത ഒൻപതാം ക്ലാസ്. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉള്ളവർക്കും സാമൂഹികരോഗ്യ കേന്ദ്രത്തിനു 5 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
നെയ്യാർ ഡാം ആർ.പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാനേജ്മെന്റ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ അഭിമുഖം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ചൊവ്വാഴ്ച (ജൂലൈ 11) രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447244120, 7012443673
പട്ടികജാതി വകുപ്പിന് കിഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിൽ 2023-24 അധ്യായന വർഷം രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് റെസിഡന്റ് ട്യൂട്ടർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദവും ബി എഡുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11 ന് ഇടുക്കി ജില്ലാ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിയമനം താൽകാലികമായിരിക്കും. ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. ഒഴിവുകളുടെ എണ്ണം 6 (പുരുഷൻ-2,സ്ത്രീ-4 ). പ്രതിമാസ വേതനം 12,000 രൂപയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-296297.
കരിക്കകം ഗവൺമെന്റ് ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി - മലയാളം അധ്യാപക തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച (ജൂലൈ 10) രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ചെർപ്പുളശ്ശേരി നഗരസഭയിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. പ്രായപരിധി 18 നും 46 നും മധ്യേ. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ നിയമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷകർ അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. താത്പര്യമുള്ളവർ ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ശ്രീകൃഷ്ണപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0466 2961026.
ജില്ലാ കലക്ടർ ചെയർമാനായി ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്ന മെഡികെയേഴ്‌സ് സ്ഥാപനത്തിൽ സൂപ്രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കാം. റവന്യൂ വകുപ്പിൽ ജൂനിയർ സൂപ്രണ്ട്/ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിൽനിന്നോ അതിനുമുകളിലുള്ള തസ്തികയിൽനിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. മൂന്നുവർഷം അല്ലെങ്കിൽ 65 വയസ് പൂർത്തിയാകുന്നത് വരെയാണ് നിയമന കാലാവധി. താത്പര്യമുള്ളവർ അപേക്ഷയും സർവീസ് രേഖകളും സഹിതം ജൂലൈ 15 ന് വൈകിട്ട് നാലിനകം ചെയർമാൻ ആൻഡ് ജില്ലാ കലക്ടർ, മെഡികെയേഴ്‌സ്, കലക്ടറേറ്റ്, പാലക്കാട്-678001 എന്ന വിലാസത്തിൽ നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഫോൺ: 04912505309
മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലൈ 13ന് രാവിലെ 9.30ന് അഭിമുഖം നടക്കും. ഫോൺ: 0483 2734921.
ജില്ലയിലെ സർക്കാർ ഹോമിയോ ആശുപതികളിൽ നേഴ്‌സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 41 നും ഇടയിൽ പ്രായമുള്ള ജി. എൻ. എം., ബി. എസ്. സി. നേഴ്‌സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂലൈ 14 രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.