Sections

അഡാപ്റ്റിബിലിറ്റിയാണ് ബിസിനസ് ചെയ്യുന്ന ഒരാളുടെ വിജയം: ഗീതു ശിവകുമാര്‍ 

Tuesday, Sep 14, 2021
Reported By Ambu Senan
geethu sivakumar

യുവ സംരംഭക ഗീതു ശിവകുമാറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം 
 

ബിസിനസ് ചെയ്യുന്ന ഒരാളുടെ വിജയമെന്നത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാനും മാറ്റമുള്‍ക്കൊള്ളാനുമുള്ള അയാളുടെ അഡാപ്റ്റിബിലിറ്റിക്ക് അനുസരിച്ചായിരിക്കുമെന്നു യുവ സംരംഭകയും പേസ് ടെക്‌നോളോജിസ് സിഇഒയുമായ ഗീതു ശിവകുമാര്‍ ദി ലോക്കല്‍ ഇക്കണോമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

'കൊറോണ കാരണം ഇപ്പോള്‍ തന്നെ നമുക്ക് 2 വര്‍ഷത്തോളം നഷ്ടമായി. ടെക്‌നോളജി മേഖല ആദ്യ ഘട്ടത്തില്‍ ചെറിയ രീതിയില്‍ താഴ്ന്നു നിന്നെങ്കിലും പിന്നീട് വലിയ രീതിയില്‍ മുന്നോട്ട് വന്നു. എന്നാല്‍ ഹോട്ടല്‍, അല്ലെങ്കില്‍ കാറ്ററിംഗ് പോലുള്ള മേഖല കോവിഡില്‍ നല്ല രീതിയില്‍ ഉലഞ്ഞു. പക്ഷെ എന്നിട്ടും പലരും സാഹചര്യത്തിനൊത്തു മാറാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. കോവിഡും ലോക്ക് ഡൗണും ഒക്കെ കഴിഞ്ഞു തുറക്കാമെന്നു പറഞ്ഞു ഇരിക്കുന്നവരുടെ നഷ്ടം ഇരട്ടിയായി കൊണ്ടിരിക്കുന്നു എന്ന് മാത്രമാണ് ഇതില്‍ വരുന്ന ഫലം. അവര്‍ ടെക്‌നോളജി അഡാപ്റ്റ് ചെയ്യാനോ അല്ലെങ്കില്‍ മാറി ചിന്തിക്കാനോ ഒരുക്കമല്ല', ഗീതു പറഞ്ഞു.

അഭിമുഖം പൂര്‍ണമായും കാണുന്നതിന് വീഡിയോ ക്ലിക്ക് ചെയ്യുക.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.