Sections

ആത്മവിശ്വാസവും കഠിനാധ്വാനവും നമ്മെ ചിന്തിക്കാത്ത ലെവലില്‍ എത്തിക്കുമെന്ന് തെളിയിക്കുന്നു ലക്ഷ്മി എന്ന ഈ സംരംഭക

Saturday, Apr 23, 2022
Reported By Aswathi Nurichan
lachu nallaveetil

തന്റെ കഴിവിലും കഠിനാധ്വാനത്തിലും അതീവ ആത്മവിശ്വാസം പുലര്‍ത്തുന്ന ഒരു സംരംഭകയുടെ ശബ്ദമാണ് ഇതിലൂടെ പ്രകടമാകുന്നത്. സ്വന്തം കഴിവിനെ വിശ്വസിച്ച് കഠിനാധ്വാനം നടത്തി മുന്നേറിയാല്‍ ഏതൊരു സംരംഭകര്‍ക്കും വിജയം നേടാമെന്ന് ഈ വാക്കുകളിലൂടെ വ്യക്തമാണ്.


സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടു പോകാനും കുടുംബത്തെ സഹായിക്കാനും സ്വന്തമായി എന്തെങ്കിലും സംരംഭം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ചില സ്ത്രീകള്‍. എന്നാല്‍ തുടക്കം ചെറിയ രീതിയില്‍ ആണെങ്കിലും കഠിനാധ്വാനം കൊണ്ട് ബിസിനസ് ഉയര്‍ന്ന തലത്തില്‍ എത്തിച്ച വനിതാ സംരംഭകരും നമ്മുടെ സമൂഹത്തിലുണ്ട്. കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം ലഭിക്കുകയുള്ളൂ എന്നു പഴമൊഴി പറയാറില്ലേ? ബിസിനസിന്റെ കാര്യത്തില്‍ അത് സത്യമായ ഒരു കാര്യമാണ്. ബിസിനസിനെ വലിയ രീതിയില്‍ എത്തിക്കാനുള്ള ശ്രമം സംരംഭകരുടെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ മാത്രമേ അതിന്റെ പകുതിയെങ്കിലും തിരിച്ച് ലഭിക്കുകയുള്ളൂ. അതിനാല്‍ സംരംഭകര്‍ എപ്പോഴും വളര്‍ച്ചയെയും സ്വപ്‌നം കാണുന്നവരും അതിനു വേണ്ടി ശ്രമിക്കുന്നവരും ആയിരിക്കണം. 

അത്തരത്തിലുള്ള ഒരു വനിതാ സംരംഭകയാണ് ലക്ഷ്മി വലിയവീട്ടില്‍. കുടുംബ പിന്തുണയോടെ സ്വന്തം ഇഷ്ട പ്രകാരം ആരംഭിച്ച ഡിസൈനിംഗ് സംരംഭത്തെ ദിനംപ്രതി വളര്‍ത്താനുള്ള ശ്രമത്തിലാണ് ഈ ബിസിനസുകാരി. സംരംഭത്തില്‍ ഉണ്ടായിരിക്കേണ്ട കഠിനാധ്വാനത്തെ കുറിച്ചും വളര്‍ച്ച നേടുന്നതിനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും നമ്മുക്ക് ലക്ഷ്മിയില്‍ നിന്ന് മനസിലാക്കാം. സെലിബ്രിറ്റികള്‍ക്ക് അടക്കം ഡിസൈന്‍ വസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന കണ്ണൂര്‍ സ്വദേശി സായ് ലക്ഷ്മി നല്ലവീട്ടിലുമായി ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം. 

കഠിനാധ്വാനത്തിന് ഫലമുറപ്പ്

ദുബായില്‍ ഐടി ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന എനിക്ക് ചെറുപ്പം മുതലേ ഡിസൈനിംഗിനോട് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ജോലിയുമായി മുന്നോട്ട് പോയി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ലാണ് ചെറിയ രീതിയില്‍ ഡിസൈനിംഗ് ചെയ്യാന്‍ ആരംഭിച്ചത്. തുടക്കത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കസ്റ്റമേര്‍സ്. ആദ്യമൊക്കെ വരവ് ഒന്നുമില്ലായിരുന്നു, ചിലവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കാനും സസൂക്ഷ്മം നിരീക്ഷിച്ച് കഠിനാധ്വാനം നടത്തി മുന്നോട്ട് പോകുകയും ചെയ്തപ്പോഴാണ് വരുമാനവും, വളര്‍ച്ചയും ലഭിച്ചു തുടങ്ങിയത്.

വളര്‍ച്ചയ്ക്ക് വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കുക

ഓരോ ഡിസൈനിംഗും ട്രെന്‍ഡും അനുസരിച്ച് ഡ്രസുകളില്‍ മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുമ്പോഴാണ് ഈ മേഖലയില്‍ വളര്‍ച്ചയുണ്ടാകുകയുള്ളൂ. പുതിയത് പഠിക്കുവാനും മനസിലാക്കുവാനും വ്യത്യസ്തത കൊണ്ടു വരുവാനും ഒട്ടും സമയം കളയരുത്. മാറ്റങ്ങളെ ഉള്‍ക്കൊണ്ട് കാലഘട്ടത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മുന്നേറാന്‍ മനസുണ്ടാകണം.  എങ്കില്‍ വിജയം ഉറപ്പാണ്.

വൈവിധ്യങ്ങളുടെ കലവറ

കുത്തംപ്പള്ളി കൈത്തറി വസ്ത്രങ്ങളുടെ കലവറയാണ് ഈ ഡിസൈനറുടെ സ്റ്റുഡിയോ. കേരള രീതിയനുസരിച്ച് കൈത്തരി വസ്ത്രങ്ങളിലാണ് ലക്ഷ്മി കൂടുതല്‍ ഡിസൈനിംഗ് ചെയ്യുന്നത്. കൂടാതെ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും, കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഈ കലാകാരിയുടെ കരവിരുതില്‍ വിരിയാറുണ്ട്. കുടുംബത്തിലെ ആഘോഷങ്ങള്‍ക്ക് ഒരേ നിറത്തിലും ഡിസൈനിലുള്ള വസ്ത്രങ്ങള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്റ് ആണെന്ന് ലക്ഷ്മി പറയുന്നു. നിറത്തിലും ഡിസൈനിംഗിലും തന്റേതായ കൈമുദ്ര പതിപ്പിക്കാന്‍ ലക്ഷ്മി പ്രത്യേകം ശ്രമിക്കാറുണ്ട്. അത് തന്നെയായിരിക്കാം ഇവരുടെ വിജയത്തിന്റെ ഒരു പ്രധാന കാരണവും.

 

കസ്റ്റമേര്‍സിന്റെ താല്‍പര്യമാണ് എല്ലാം

ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ ദിനംപ്രതി മാറികൊണ്ടിരിക്കും. അവ മനസിലാക്കി അവരുടെ ഇഷ്ടത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു സംരംഭക വിജയിക്കുന്നത്. കൈത്തറിയിലാണ് ഞാന്‍ പ്രധാന്യം നല്‍കുന്നതെങ്കിലും കസ്റ്റമേര്‍സിന്റെ അഭിപ്രായമനുസരിച്ച് മാറ്റങ്ങളും പരീക്ഷണങ്ങളും കൊണ്ടു വരാന്‍ ശ്രദ്ധിക്കാറുണ്ടെന്ന് ലക്ഷ്മി പറഞ്ഞു. കുറച്ച് സെലിബ്രിറ്റി വ്യക്തികളും തന്റെ ഡിസൈന്‍ വസ്ത്രങ്ങള്‍ ആവശ്യപ്പെടാറുണ്ട്. വിവിധ മേഖലയിലുള്ള സെലിബ്രിറ്റികളാണ് കസ്റ്റമേര്‍സായി ഉള്ളത്.

സ്ഥിരമായ കസ്റ്റമേര്‍സ് ബലം തന്നെ

എല്ലാ ആഘോഷങ്ങളിലും പരമ്പരാഗത വസ്ത്രങ്ങള്‍ അണിയുന്നവരാണ് കൂടുതല്‍ പേരും. അതിനാല്‍ നിരവധി സ്ഥിര കസ്റ്റമേര്‍സ്് എനിക്കുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലും, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും, വിദേശ രാജ്യങ്ങളിലും ഉള്ള ചിലര്‍ സ്ഥിര കസ്റ്റമേര്‍സാണ്്. എല്ലാ ആഘോഷ വേളകളിലും അവര്‍ എന്റെ ബിസിനസിന് ഒരു ബലം തന്നെയാണ്. നിലവില്‍ ഡിസൈന്‍ വസ്ത്രങ്ങള്‍ക്ക് ഇഷ്ടക്കാര്‍ കൂടിയതിനാല്‍ ഓഫ് സീസണുകളിലും നല്ല വില്‍പന നടക്കാറുണ്ട്.  

സോഷ്യല്‍ മീഡിയ എന്ന പുത്തന്‍ സാധ്യത

ഞാന്‍ സംരംഭം ആരംഭിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ എന്ന ബിസിനസ് പ്ലാറ്റ്‌ഫോം ഇത്രയും വളര്‍ന്നിട്ടില്ലായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ്  ഇന്നു കാണുന്ന രീതിയിലുള്ള പുത്തന്‍ ബിസിനസ് തലമായി സോഷ്യല്‍ മീഡിയകള്‍ മാറിയത്. രണ്ടാം ലോക്ഡൗണിന്റെ കാലത്തൊക്കെ സോഷ്യല്‍ മീഡിയ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ നിരവധി കസ്റ്റമേര്‍സിനെ എനിക്ക് ലഭിച്ചിരുന്നു. അതിനാല്‍ നിലവില്‍ സോഷ്യല്‍ മീഡിയിലൂടെ ബിസിനസ് വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ സജീവമായി നടത്താറുണ്ട്. വരും കാലത്ത് നിരവധി നൂതന സാധ്യതകള്‍ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബിസിനസുകാര്‍ക്ക് നല്‍കുന്നുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lachu Nalla Veetil (@lachunv)

കുടുംബ പിന്തുണയില്ലാതെ ഒന്നും നടക്കില്ല

ഭര്‍ത്താവ് അഡ്വക്കേറ്റ് അരൂണ്‍ കുമാര്‍  മകന്‍ യദുകൃഷ്ണ   ബിസിനസിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. അവരുടെ സപ്പോര്‍ട്ട് ഇല്ലെങ്കില്‍ ചിലപ്പോള്‍ ഈ സംരംഭത്തിന് ഇത്രയും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമായിരുന്നില്ല. വസ്ത്രങ്ങള്‍ വാങ്ങുന്നതിനും ഡിസൈനിഗ് ചെയ്യുന്നതിനുള്ള ആവശ്യ വസ്തുക്കള്‍ വാങ്ങുന്നതിനും അവരുടെ പ്രത്യേക സഹകരണം ഉണ്ടാകാറുണ്ട്. പരസ്പരം മനസിലാക്കി ഒന്നിച്ച് മുന്നോട്ട് പോകുന്നതിനാലാണ് സംരംഭം ഇത്രയും വിജയമായി തീര്‍ന്നതെന്ന് ഈ ഡിസൈനര്‍ പറയുന്നു.

കണ്ണഞ്ചിപ്പിക്കുന്ന വസ്തുക്കള്‍ കാണുമ്പോള്‍ മനസില്‍ ഒരു പ്രത്യേക സന്തോഷമുണ്ടാകാറില്ലേ? അത്തരം സാഹചര്യത്തില്‍ ആ ഉല്‍പന്നം നിര്‍മ്മിച്ചയാളെ കുറിച്ചും നമ്മള്‍ ചിന്തിക്കാറില്ലേ? നമ്മുടെ മനസിന് കുളിരേകുന്ന ആ ഉല്‍പന്നത്തിന്റെ നിര്‍മ്മാണത്തിനു പിന്നിലെ വ്യക്തി എത്രത്തോളം കഠിനാധ്വാനം നടത്തിയിട്ടുണ്ടാകുമല്ലേ? അതെ നമ്മള്‍ കാണുന്ന എല്ലാ തരം ഡിസൈനിംഗിന്റെ പിന്നിലും വലിയൊരും ആര്‍ടിസ്റ്റിന്റെയും സംരംഭകയുടെയും കരസ്പര്‍ശം പതിഞ്ഞിട്ടുണ്ട്.

''ഞാന്‍ ഈ ഡിസൈനിംഗ് മേഖലയിലൂടെ കുടുംബം മുന്നോട്ട് കൊണ്ടു പോകുന്നതിന് വരുമാനം മാത്രമല്ല ഉണ്ടാകുന്നത്. തനിക്കും കുടുംബത്തിനും മികച്ച രീതിയില്‍ ജീവിക്കാനുള്ള വരുമാനം കൂടിയാണ്''- ലക്ഷ്മി ഉറച്ച സ്വരത്തില്‍ പറയുന്നു. തന്റെ കഴിവിലും കഠിനാധ്വാനത്തിലും അതീവ ആത്മവിശ്വാസം പുലര്‍ത്തുന്ന ഒരു സംരംഭകയുടെ ശബ്ദമാണ് ഇതിലൂടെ പ്രകടമാകുന്നത്. സ്വന്തം കഴിവിനെ വിശ്വസിച്ച് കഠിനാധ്വാനം നടത്തി മുന്നേറിയാല്‍ ഏതൊരു സംരംഭകര്‍ക്കും വിജയം നേടാമെന്ന് ഈ വാക്കുകളിലൂടെ വ്യക്തമാണ്.

facebook: https://www.facebook.com/lachusmural

instagram: https://www.instagram.com/invites/contact/?i=uf4459nwz8d2&utm_content=205tnb4


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.