- Trending Now:
എന്റെ പേര് വീണ മുകുന്ദന്‍...അങ്ങനെ പറഞ്ഞാല്‍ പലര്‍ക്കും കത്തില്ല; ഐസ് ബ്രേക്ക് വിത്ത് വീണ എന്ന് പറഞ്ഞാല്‍ കുറച്ചു കൂടി അറിയും.ചളിയടിക്കുന്ന ചേച്ചി എന്ന് കളിയാക്കി വിളിക്കുന്നവരുണ്ട്.പക്ഷെ അതിലൊന്നും പൊളിഞ്ഞു പോകുന്ന മനസല്ല വീണയുടേത്.മലയാളത്തിലെ ചെറിയ വലിയ താരങ്ങളെയും പ്രഭാസ് പോലുള്ള സൗത്ത് ഇന്ത്യന്‍ താരങ്ങളെയും തന്റെ ചോദ്യങ്ങളിലൂടെ ചിരിപ്പിച്ച് കുഴപ്പിക്കുന്ന വീണ അവതരണ കലയില്‍ പുതിയ വഴിതെളിച്ചവളാണ്.
പലരെയും പോലെ മീഡിയ രംഗത്ത് ഒരു അവതാരകയായി മാറി അതിലൊതുങ്ങുകയല്ല വീണ ചെയ്തത്.തന്റേതായ രീതിയില്‍ ഇന്റര്‍വ്യു സംവിധാനത്തെ മൊത്തത്തില്‍ പൊളിച്ചടുക്കുകയാണ് ചെയ്തത്.അവിടെയും മലയാളികളുടെ കല്ലുകടികള്‍ പലതും വീണയ്ക്ക് നേരെയുണ്ടായി.പക്ഷെ നിശ്ചയദാര്‍ഢ്യവും താന്‍ ചെയ്യുന്നതിലെ ശരിയും വീണയെ മുന്നോട്ട് നയിച്ചു കൊണ്ടെയിരിക്കുന്നു.വീണയുടെ കഥ അവര്‍ തന്നെ പറയട്ടെ....
"എറണാകുളം ജില്ലയാണ് നാട്.പഠിച്ചതും വളര്‍ന്നതും ഒക്കെ അവിടെയാണ്.ഡിഗ്രി സെന്റ് തെരസാസ് കോളേജില്‍ ബി എ കമ്യൂണിക്കേറ്റീവ ഇംഗ്ലീഷ് ആയിരുന്നു.പിന്നെ ഉപരിപഠനത്തിനായി മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ എത്തി എം എ കമ്യൂണിക്കേഷനില്‍ പഠനം പൂര്‍ത്തിയാക്കിയ ഒരു മാസത്തിനുള്ളില്‍ തന്നെ ദൂരദര്‍ശനില്‍ ജോലിയില്‍ പ്രവേശിച്ചു.പിന്നീട് ഏകദേശം ആറ് വര്‍ഷക്കാലം ഞാന്‍ ദൂരദര്‍ശനില്‍ തന്നെയായിരുന്നു.2019 ജൂലൈയ് 1ന് ബിഹൈന്‍ഡ് വുഡ്സ് ഐസ് എന്ന സ്ഥാപനം കൊച്ചിയില്‍ തുടുങ്ങുന്ന സമയത്താണ് അതിന്റെ ഭാഗമാകുന്നും ഇന്ന് നിങ്ങള്‍ കാണുന്ന വീണ മുകന്ദന്‍ ആയതും"....വീണ പറഞ്ഞു തുടങ്ങി
ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന അവതാരകയാണ്.എങ്ങനെയാണ് ഈ റോളിലേക്ക് എത്തിയത് ?
മലയാളത്തിലെ അറിയപ്പെടുന്ന അവതാരക എന്നൊക്കെ പറയുന്നത് കേള്‍ക്കുന്നത് തന്നെ ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ടാക്കുന്ന കാര്യമാണ്.നല്ല മത്സരം നടക്കുന്ന ഫീല്‍ഡാണ് ഇത്.അവിടെ എനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ അല്ലെങ്കില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചു എന്ന് നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോഴാണ് എനിക്ക് പൂര്‍ണ ബോധ്യമാകുന്നത്.കേള്‍ക്കുമ്പോള്‍ തന്നെ ഒത്തിരി സന്തോഷം.
ഞാന്‍ ഈ റോളിലേക്ക് എത്തിയെന്ന് ചോദിച്ചാല്‍ എത്തപ്പെടുകയായിരുന്നു എന്ന് വേണം പറയാന്‍.ഏകദേശം ഇരുപത് വര്‍ഷക്കാലത്തോളം ഓണ്‍ലൈന്‍ രംഗത്ത് അതിപ്രശസ്തരായി തുടരുന്ന ഒരു ചാനലിന്റെ മലയാളം വിംഗ് 2019ല്‍ ആരംഭിക്കുന്നു.അതും എറണാകുളത്ത്.ആ സമയത്ത് എറണാകുളത്ത് സെറ്റില്‍ ചെയ്യണമെന്ന് എനിക്ക് അതിയായ മോഹമുണ്ടായിരുന്നു.എല്ലാം കൂടി ഒത്ത് വന്നപ്പോള്‍ ഞാന്‍ സിവി അയച്ചു. അവര്‍ എന്നെ ഇഷ്ടപ്പെട്ട് സെലക്ട് ചെയ്തു.പിന്നീടുള്ള എന്റെ യാത്ര Ice Break with Veena ഇതൊക്കെ എന്നെ പോലെ നിങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാന്‍ ഈ യാത്ര ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.
സെലിബ്രിറ്റി ഇന്റര്‍വ്യു പലപ്പോഴും ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നവയാണ്.ഒരു ഇന്റര്‍വ്യുവിനായുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണ് ?
എനിക്ക് അങ്ങനെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന ഇന്റര്‍വ്യു ആണ് സെലിബ്രിറ്റികളുടേത് എന്ന തോന്നലില്ല.മറ്റുള്ള ഇന്റര്‍വ്യൂകള്‍ പോലെ തന്നെയാണ്.പക്ഷെ എന്റെ കാര്യത്തില്‍ വിമര്‍ശനങ്ങളൊക്കെ ആദ്യകാലത്ത് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.ഞാന്‍ ഈ ജോലി തെരഞ്ഞെടുത്തപ്പോഴേ എന്റേതായ ഒരു സ്‌റ്റൈലില്‍ തന്നെ അവതരിപ്പിക്കണമെന്ന് ചിന്തിച്ചിരുന്നു.ആദ്യത്തെ എപ്പിസോഡുകളിലൊക്കെ എന്റെ ആ സ്‌റ്റൈലും ഇന്‍ഫോര്‍മല്‍ അപ്രോച്ചും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.
പക്ഷെ ഇപ്പോള്‍ കാര്യങ്ങളൊക്കെ ഒരുപാട് മാറിയിട്ടുണ്ട്.എന്നെയും എന്റെ ഇന്റര്‍വ്യൂസും ഒക്കെ ഇഷ്ടപ്പെടുന്ന കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്.തിരക്കിട്ട ജോലിയുടെ സമ്മര്‍ദ്ദം കഴിഞ്ഞ് വീട്ടിലൊന്ന് ഫ്രീയായിട്ടിരിക്കുമ്പോഴോ,യാത്രകളിലൊ ഒക്കെ എന്റെ ഇന്റര്‍വ്യു കേള്‍ക്കുമ്പോള്‍ അവര്‍ക്ക് റിലാക്‌സേഷന്‍ കിട്ടുന്നതായുള്ള മെസേജുകളൊക്കെ എനിക്ക് കിട്ടാറുണ്ട്.അതൊക്കെ കാണുമ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് അപ്പുറത്തേക്ക് വലിയ സന്തോഷമാണ്.
ഇന്റര്‍വ്യൂവിന് വേണ്ടി കുറച്ചധികം സമയം നല്‍കി തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്.ഞാന്‍ ചെയ്യുന്ന ഒരു ഇന്റര്‍വ്യൂവില്‍ സ്‌പെഷ്യലായി എന്താണ് കൊണ്ടുവരാന്‍ കഴിയുന്നതെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്.അതുകൊണ്ട് തന്നെ ഇന്റര്‍വ്യു ചെയ്യേണ്ട താരത്തിന്റെ പഴയ അഭിമുഖങ്ങള്‍,അവരെ കുറിച്ച് വന്ന ലേഖനങ്ങള്‍ ഒക്കെ കാണാറും വായിച്ചു നോക്കാറുമുണ്ട്.പിന്നെ ഇന്റര്‍വ്യുവിന് മുന്‍പ് മുന്നിലിരിക്കുന്ന ആളുടെ മറ്റാര്‍ക്കും കിട്ടാത്ത എക്‌സ്‌ക്ലൂസീവ് വിവരങ്ങള്‍ ലഭിക്കുന്നത് പലപ്പോഴും അവരുടെ സുഹൃത്തുക്കളില്‍ നിന്നാണ്.പലപ്പോഴും താരത്തിന്റെ സൗഹൃദങ്ങളില്‍ നമുക്ക് പരിചയമുള്ള ആരെയെങ്കിലും കിട്ടിയാല്‍ അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കാറുണ്ട്.
ഒന്നുമറിയാതെ ഒരു ഗസ്റ്റിന്റെ മുന്നില്‍ ഇരിക്കുന്നതും അയാളെ കുറിച്ച് വ്യക്തമായ ധാരണയോടെ അഭിമുഖം ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്.നമ്മുടെ ആത്മവിശ്വാസത്തെ പോലും അത് സ്വാധീനിക്കാറുണ്ട്.കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി തന്നെയാണ് ഞാന്‍ ഓരോ ഇന്റര്‍വ്യൂവും ചെയ്യാന്‍ എത്തുന്നത്.
ഇന്ന് പെണ്‍കുട്ടികള്‍ ധാരാളമായി കടന്നു വരുന്ന മേഖലയാണെങ്കില്‍ കൂടി മീഡിയ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കുന്ന അവതാരകര്‍ കുറവാണ്.എന്താണ് വീണ കരിയറിലേക്ക് വേണ്ടി കൊടുക്കുന്ന സ്പെഷ്യല്‍ ട്രീറ്റ്മെന്റ് ?
ശരിയാണ്, അവതാരകരായി എത്തുന്ന ഒട്ടുമിക്ക ആളുകള്‍ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കും.അതായത് സിനിമ എന്ന സ്വപ്നത്തെ മുന്‍നിര്‍ത്തിയായിരിക്കും അവരൊക്കെ ഈ ഫീല്‍ഡിലേക്ക് എത്തുക, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം സിനിമ എന്നൊരു സ്വപ്‌നം ജീവിതത്തിലുണ്ടായിട്ടില്ല.ഞാനിപ്പോള്‍ ഒരു ടോക്ക് ഷോ ഹോസ്റ്റ് ആണ് എന്താണോ എന്റെ ജോലി അത് മികവോടെ ചെയ്യുക അതില്‍മാത്രമാണ് എന്റെ ശ്രദ്ധയും.എനിക്ക് സന്തോഷം നല്‍കുന്നതും എന്റെ ഈ ജോലി തന്നെയാണ്.
എന്റെ ഇന്റര്‍വ്യൂസ് ശ്രദ്ധിച്ചാല്‍ ഒരുകാര്യം നിങ്ങള്‍ക്ക് മനസിലാക്കാവുന്നതെയുള്ളു.അവയെല്ലാം ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെയാണ് തികച്ചും ഇന്‍ഫോര്‍മലായിട്ടുള്ള, സന്തോഷത്തോടെ അവസാനിപ്പിക്കാന്‍ കഴിയുന്ന ഇന്റര്‍വ്യൂസ് ആണ്.ഞാന്‍ എവിടെയും അഭിനയിക്കാറില്ല,അച്ചടി ഭാഷ കലര്‍ത്താനും ശ്രമിക്കാറില്ല.ഞാന്‍ എങ്ങനെയാണോ മറ്റുള്ളവരോട് പെരുമാറുന്നത് ഇടപഴകുന്നത് അതുപോലെ തന്നെയാണ് ഞാന്‍ ക്യാമറയ്ക്ക് മുന്നിലും.ഇതൊക്കെ തന്നെയാണ് ഞാന്‍ കരിയറിലേക്ക് നല്‍കുന്ന സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റും.
റോക്ക് സ്റ്റാര്‍ ഹയര്‍ പെര്‍ഫോമര്‍ അവാര്‍ഡും അതിനെക്കാള്‍ ജനസ്വീകാര്യതയും ഒക്കെ വീണയ്ക്കുണ്ട്.എന്നെങ്കിലും ഇതൊക്കെ സ്വപ്നങ്ങളില്‍ പ്രതീക്ഷിച്ചിരുന്നവയാണോ ?
Behindwoods ഫാമിലിയ്ക്കുള്ളിലെ അവാര്‍ഡായിരുന്നു റോക്ക് സ്റ്റാര്‍ ഹയര്‍ പെര്‍ഫോമര്‍.അതായത് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയീസിന് ഒരു മോട്ടിവേഷന്‍ പകരാന്‍, ജോലിയില്‍ മികവു തെളിയിക്കുന്നവര്‍ക്ക് ചെറിയ അവാര്‍ഡുകളൊക്കെ നല്‍കി പ്രോത്സാഹിപ്പിച്ച ഒരു സംഭവമായിരുന്നു അത്.
ജനസ്വീകാര്യത അത് ഞാന്‍ അംഗീകരിക്കുന്നു.തുടക്കത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടശേഷം പിന്നെ അതില്‍ നിന്നു അതീജിവിച്ച്ു കൊണ്ട് അതെ രീതിയില്‍ തന്നെ തുടര്‍ന്ന് പതിയെ പതിയെ ആളുകളുടെ ഇഷ്ടം പിടിച്ചുനേടാന്‍ സാധിച്ചയാളാണ് ഞാന്‍.ഇതൊന്നും സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല.അവതാരക എന്ന ജോലി സാധാരണ പോലെ എടുത്തു പോകുക എന്നതിനപ്പുറത്തേക്ക് എനിക്ക് ഉയരാന്‍ സാധിച്ചു എന്നത് പലപ്പോഴും അവശ്വസനീയമായി തോന്നാറുണ്ട്.
ഏറ്റവും കൂടുതല്‍ എക്സൈറ്റഡ് ആയ ഒരു സെലിബ്രിറ്റി ഇന്റര്‍വ്യു എക്സ്പീരിയന്‍സ് ?
അങ്ങനെ ചോദിച്ചാല്‍ ഏറ്റവും ഒടുവിലായി ജനഗണമന എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പ്രിഥ്വിരാജിന്റെ ഇന്റര്‍വ്യു എടുത്തതായിരുന്നു ഞാന്‍ എക്‌സൈറ്റഡായ ഒരു ഇന്റര്‍വ്യു.കണ്ട് തുടങ്ങിയകാലം മുതലെ പ്രിഥ്വിരാജിനെ നമുക്ക് അറിയാം ചിരിച്ച് കളിച്ച് മറുപടികള്‍ നല്‍കുന്നയാളല്ല.വ്യക്തമായ ധാരണയോട് കൂടി മിതത്വം പാലിച്ച് സംസാരിക്കുന്ന ഒരു നടനായിട്ടാണ് എപ്പോഴും തോന്നാറ്. അങ്ങനെയുള്ള ഒരു താരത്തെ ചിരിച്ച് തമാശയൊക്കെ പറഞ്ഞ് ഒരു ഇന്റര്‍വ്യൂവിന് ഇരുത്തുക ചില്ലറക്കാര്യമല്ലല്ലോ.അതെനിക്ക് പക്ഷെ സാധിച്ചു.11 ലക്ഷത്തോളം പേര്‍ കണ്ട ആ ഇന്റര്‍വ്യുവിന് പിന്നാലെ എനിക്ക് നിരവധി പേര്‍ മെസേജ് ചെയ്ത് മികച്ചതായിരിക്കുന്നതായി അഭിനന്ദനം അറിയിക്കുകയൊക്കെ ചെയ്തിരുന്നു.
അതിന് ശേഷം അദ്ദേഹത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്റെ ഇന്റര്‍വ്യു എടുക്കുന്ന സമയത്ത് അവര്‍ പോലും പറഞ്ഞിരുന്നു പ്രിഥ്വിയെ ഇങ്ങനെ ഫ്രീയായി ഒരു ഇന്റര്‍വ്യൂ കൊടുക്കുന്നത് കാണുന്നത് അപൂര്‍വ്വമാണെന്ന്.അതിന് വീണയ്ക്ക് സാധിച്ചല്ലോ എന്നൊക്കെ.വലിയ സന്തോഷം നല്‍കിയതു കൊണ്ടാകണം അത് തന്നെയാണ് ഏറ്റവും എന്നെ എക്‌സൈറ്റഡ് ആക്കിയ ഒരു ഇന്റര്‍വ്യു.
ഇനിയും നന്നാക്കാമായിരുന്നു എന്ന് തോന്നിയ ഒരു ഇന്റര്‍വ്യു? ഒരു ഇന്റര്‍വ്യു പുറത്തുവന്നാല്‍ എന്താണ് ചെയ്യാറ് ? സ്വയം വിലയിരുത്തലുകള്‍ ഒക്കെ ഉണ്ടാകാറുണ്ടോ ?
ഓരോ ഇന്റര്‍വ്യു കഴിയുമ്പോഴും മികച്ചതാക്കാമായിരുന്നു എന്നൊക്കെ തോന്നാറുണ്ട്.ചില മറുപടികളില്‍ കുറച്ചുകൂടി പൊളി,തഗ്ഗ് കൗണ്ടറുകള്‍ നല്‍കാമായിരുന്നു എന്നും തോന്നാറുണ്ട്.
ഒരു ഇന്റര്‍വ്യു പുറത്തുവന്നു കഴിഞ്ഞാല്‍ എല്ലാവരെയും പോലെ ഞാനും ഇരുന്ന് കാണാറുണ്ട്.സ്വയം വിലയിരുത്തലുകള്‍ ഒക്കെ തീര്‍ച്ചയായും ഉണ്ടാകാറുണ്ട്.തിരിച്ച് ഒരു ചോദ്യം ചോദിക്കാമായിരുന്ന സന്ദര്‍ഭങ്ങളൊക്കെ നോട്ട് ചെയ്ത് വെച്ചിട്ട്.അടുത്ത ഇന്റര്‍വ്യുകളില്‍ അതൊക്കെ ഉപയോഗപ്പെടുത്താറുമുണ്ട്.
വീണയുടെ നിരവധി ഇന്റര്‍വ്യൂസ് ട്രെന്‍ഡിംഗായി മാറാറുണ്ട്.അത്തരത്തിലൊരു എക്സ്പീരിയന്‍സ് ആദ്യമായി ഉണ്ടായപ്പോള്‍ എന്തായിരുന്നു ഫീല്‍ ചെയ്തത് ?
ങ്ഹാ..., ഇന്റര്‍വ്യൂസ് ട്രെന്‍ഡിംഗായി വന്നിട്ടുണ്ട്.നമ്മളെപ്പോഴും ട്രെന്‍ഡിംഗായ ഇന്റര്‍വ്യു എന്ന് കേള്‍ക്കുമ്പോള്‍ പോപ്പുലര്‍ ആയ ഒരു താരത്തിന്റെ ഇന്റര്‍വ്യൂ മാത്രമെ അങ്ങനെ ലിസ്റ്റ് ചെയ്യപ്പെടുള്ളു എന്ന ധാരണയിലാണ്.പക്ഷെ എന്റെ ആദ്യത്തെ ട്രെന്‍ഡിംഗായ ഇന്റര്‍വ്യു ഒരു യൂട്യൂബറുമായുള്ളതാണ്.അതും സൂമിലുള്ളത്.അന്നത് ട്രെന്‍ഡിംഗ് 9ല്‍ ആയിരുന്നു.റിയാലിറ്റി റീല്‍സ് ഓഫ് റീത്തൂസ് എന്ന യൂട്യൂബറുടെ ആയിരുന്നു ആ ഇന്റര്‍വ്യു.
വളരെ അപ്രതീക്ഷിതമായി ഒരു ദിവസം രാവിലെ എത്ര വ്യൂസ് ഉണ്ടെന്നും കമന്റ്‌സും ഒക്കെ നോക്കാനായി വെറുതെ ഫോണെടുത്തപ്പോഴാണ് ട്രെന്‍ഡിംഗ് 9ല്‍ എന്ന് കാണുന്നത്.ശരിക്കും വണ്ടറിടിച്ചു പോയി.ടെക്‌നിക്കല്‍ പ്രശ്‌നങ്ങളും കണക്ഷന്‍ ലോസ്റ്റും ഒക്കെ സംഭവിച്ച ഒരു ഇന്റര്‍വ്യൂ അതും സൂമിലെടുത്തത് ട്രെന്‍ഡിംഗില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു വലിയ റിസല്‍ട്ട് തരുന്നു എന്നത് കണ്ടപ്പോള്‍ വലിയ സന്തോഷവും ആത്മവിശ്വാസവും നല്‍കി.
അവതരണത്തിനൊപ്പം അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി കൂടിയാണല്ലോ .ബിഹൈന്‍ഡ് വുഡിന് അപ്പുറം എന്തൊക്കെയാണ് വീണയുടെ സ്വപ്നങ്ങള്‍ ?
അവതരണത്തിലൂടെയാണ് ഞാന്‍ അറിയപ്പെടുന്ന അല്ലെങ്കില്‍ നിങ്ങളീ പറയുന്ന സെലിബ്രിറ്റി ഒക്കെയായത്.അതുകൊണ്ട് തന്നെ ബിഹൈന്‍ഡ് വുഡ്‌സിന് അപ്പുറം എന്നല്ല ഒപ്പം വളരുകയെന്നതാണ് എന്റെ സ്വപ്‌നം.കാരണം അത്രയും വലിയൊരു പ്ലാറ്റ്‌ഫോം തന്നതും എന്നില്‍ മറഞ്ഞിരിക്കുന്ന കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കിയതും ഇന്റര്‍വ്യു വേളകളില്‍ സര്‍വ്വ സ്വതന്ത്ര്യവും അനുവദിച്ചു നല്‍കിയതും ബിഹൈന്‍ഡ് വുഡ്‌സ് ആണ്.അതുകൊണ്ട് തന്നെ ആ സ്ഥാപനത്തിനൊപ്പം വളരുകയാണ് എന്റെ സ്വപ്‌നവും.
പല പ്രമുഖ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിനു ശേഷമ ബിഗൈന്‍ വുഡിലൂടെയാണ് വീണയുടെ കരിയറിന് ഒരു ബ്രേക്ക് ഉണ്ടാകുന്നത്.ഈ സ്റ്റേറ്റ്മെന്റിനോട് എങ്ങനെ പ്രതികരിക്കുന്നു ?
നമ്മളൊരിക്കലും പ്രൊഫഷനെ നമ്മുടെ കരിയറിനെ ഒക്കെ വിവാഹവുമായി കൂട്ടിക്കെട്ടേണ്ട ആവശ്യം ഇല്ലെന്നാണ് എന്റെ അഭിപ്രായം.വിവാഹത്തിന് മുന്‍പും അതിനു ശേഷവും എന്ന രണ്ട് തട്ടില്‍ നമ്മളുടെ ജോലിയെ കാണേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.ഒരിക്കലും ഒരു പുരുഷനോട് ചോദിക്കുമ്പോള്‍ വിവാഹശേഷം കരിയറില്‍ ബ്രേക്ക് ഉണ്ടായല്ലോ എന്ന് ചോദിക്കാറില്ലല്ലോ.അതുപോലെ തന്നെ സ്ത്രീകള്‍ക്ക് മുന്നിലും അത്തരം ചോദ്യത്തിന് പ്രാധാന്യം ഇല്ല.എ്ല്ലായിപ്പോഴും കരിയര്‍ ബ്രേക്ക് ഉണ്ടാകുന്നത്.ജോലി ചെയ്യുന്ന സ്ഥാപനം മാറുകയോ,ജോലി ചെയ്യുന്ന രീതി മാറുകയോ ഒക്കെ ചെയ്യുമ്പോഴാണ്.അല്ലാണ്ട് വിവാഹത്തിലൂടെ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല.
കുടുംബം സെലിബ്രിറ്റിയായി തന്നെയാണോ വീണയെ കാണുന്നത് ? കുടുംബത്തെ കുറിച്ച് ?
കുടുംബം ഒരിക്കലും നമ്മളെ ഒരു സെലിബ്രിറ്റിയായി കാണാറില്ലല്ലോ.നമ്മള്‍ ജനിച്ച് വളര്‍ന്ന,നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയവര്‍ക്ക് മുന്നില്‍ ഒരിക്കലും നമ്മള്‍ക്ക് താരപരിവേഷം ഇല്ല.പക്ഷെ പുറത്തിറങ്ങി ആള്‍ക്കൂട്ടങ്ങളില്‍ അറിയപ്പെടുന്നത് കാണുമ്പോള്‍ കുടുംബത്തിന് വലിയ സന്തോഷമാണ്.അച്ഛനും അമ്മയും സഹോദരനും ഭര്‍ത്താവും ഒക്കെ അടങ്ങുന്നതാണ് എന്റെ ചെറിയ സന്തുഷ്ട കുടുംബം.
മോഡലിംഗും താല്‍പര്യമുള്ള ആളാണ്.ആ മേഖലയില്‍ തനിക്ക് തിളങ്ങാന്‍ സാധിക്കും എന്ന് എപ്പോഴാണ് തോന്നിതുടങ്ങിയത് ?ആദ്യത്തെ ഫോട്ടോഷൂട്ട് എക്സ്പീരിയന്‍സ് ?
താല്‍പര്യമുണ്ട്..പക്ഷെ ആ മേഖലയില്‍ തിളങ്ങിയിട്ടുണ്ടോ എന്നൊന്നും പറയാനുള്ള ആത്മവിശ്വാസം ലഭിച്ചിട്ടില്ല.കുറച്ച് മോഡലിംഗ് വര്‍ക്കുകള്‍ വന്നപ്പോള്‍ ഒന്നിനോടും നോ പറയരുതെന്നുള്ളതു കൊണ്ട് എന്റെ കഴിവിനനുസരിച്ച് നന്നാക്കാന്‍ ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്.
ആദ്യത്തെ ഫോട്ടോഷൂട്ട് എക്‌സ്പീരിയന്‍സ് എന്ന് പറയുന്നത് മനോരമ ഓണ്‍ലൈന്‍ വേണ്ടിയായിരുന്നു.ആദ്യമായിട്ട് ചെയ്യുന്നൊരു മോഡലിംഗ് അതൊരു വലിയ സ്ഥാപനത്തിനു വേണ്ടിയാണെന്നത് എനിക്ക് ഒരുപാട് സന്തോഷം നല്‍കി.ഫോട്ടോഗ്രഫര്‍ ആയ റിങ്കുരാജ് മനോരമ ഓണ്‍ലൈന് വേണ്ടിയെടുത്ത കുറച്ച് ഫോട്ടോസ് ആയിരുന്നു ആദ്യത്തെ ഫോട്ടോഷൂട്ട്.ചെറിയൊരു വര്‍ക്കായിരുന്നു അത് പക്ഷെ ഒത്തിരി ഒത്തിരി സന്തോഷം നല്‍കിയ നിമിഷങ്ങളായിരുന്നു അതൊക്കെ.
ബിസിനസ് കൊളാബ്രേഷനുകള്‍ ചെയ്യുന്നുണ്ടല്ലോ? എങ്ങനെയാണ് ഇത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതും ? അവയിലേക്ക് എത്തിച്ചേരുന്നതും ?
അങ്ങനെ ബിസിനസ് കൊളാബ്രേഷന്‍ എന്നൊക്കെ പേരിട്ടു വിളിക്കാമോ എന്നറിയില്ല.ചെറിയ ചെറിയ ബിസിനസുകള്‍ ചെയ്യുന്നവരെ എന്നെകൊണ്ട് പറ്റുന്ന രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് അല്ലാണ്ട് ഞാന്‍ ബിസിനസ് കൊളാബ്രേഷനൊന്നും ചെയ്തിട്ടില്ല.അത്തരം ബന്ധങ്ങള്‍ നമ്മളിലേക്ക് എത്തുമ്പോള്‍ ചെയ്യുന്നു.അല്ലാതെ അത്തരം കാര്യങ്ങള്‍ക്ക് പിന്നാലെ പോകാറില്ല,അതിനായി വര്‍ക്ക് ചെയ്യാറുമില്ല.
മോഡല്‍,ആങ്കര്‍ ഇതിലേതാണ് കൂടുതല്‍ എന്‍ജോയ് ചെയ്യുന്നത് ?
മോഡലിംഗ്,ആങ്കറിംഗ് രണ്ടും വളരെ ഇഷ്ടമുള്ളയാളാണ്.പക്ഷെ ആങ്കറിംഗ് അല്ലെങ്കില്‍ അവതരണം അതാണ് എന്റെ പ്രൊഫഷന്‍.ഞാന്‍ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടായിരിക്കുന്നതും ധൈര്യം നല്‍കുന്നതും ആ ജോലിയിലാണ്.അതുകൊണ്ട് തന്നെ ടോക്ക് ഷോ ഹോസ്റ്റ്,അവതാരക ആ മേഖലയില്‍ ആകും ഞാന്‍ കൂടുതല്‍ എന്‍ജോയ് ചെയ്യുക.മോഡലിംഗും ചെയ്യാന്‍ ഇഷ്ടമാണ്.വര്‍ക്കുകള്‍ വന്നാല്‍ ചെയ്യാന്‍ മടിക്കുകയുമില്ല.
പ്രൊഫഷണല്‍ തിരക്കുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വീണയുടെ ഇഷ്ടങ്ങള്‍ ?
അത്ര ഭീകരമായ തിരക്കുകള്‍ ഒന്നുമില്ല.എന്നാല്‍ ജോലിതിരക്കുകള്‍ കഴിഞ്ഞാല്‍ ഏറ്റവും ഞാനിഷ്ടപ്പെടുന്നത് യാത്രകള്‍ തന്നെയാണ്.ഒത്തിരി സ്ഥലങ്ങള്‍ കാണണം,അവിടെയുള്ള ആളുകളെ പരിചയപ്പെടണം,അവരുടെ ജീവിതരീതി,ഭക്ഷണം ഇതൊക്കെ പരിചയപ്പെടണം എന്നൊക്കെയുണ്ട്.പക്ഷെ ജോലി കഴിഞ്ഞ് അത്തരം വലിയ യാത്രകള്‍ക്ക് സമയം കിട്ടാറില്ല.
എന്റേത് ഒരിക്കലും ഞായര്‍ അവധിയുള്ള,എട്ട് മണിക്കൂര്‍ മാത്രമുള്ള ഒരു ജോലിയല്ല.ചിലപ്പോള്‍ ആഴ്ചയില്‍ ഏഴ് ദിവസവും നമ്മള്‍ വര്‍ക്ക് ചെയ്‌തേ പറ്റു,കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരാം.പക്ഷെ കിട്ടുന്ന സമയത്ത് ചെറിയ ചെറിയ യാത്രകള്‍ നടത്തി സന്തോഷം കണ്ടെത്താനാണ് ശ്രമിക്കുന്നത്.
ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങളിലേക്ക് പറക്കാന്‍ വീണയ്ക്കുള്ളില്‍ ആത്മവിശ്വാസമേകി പ്രേക്ഷകരുണ്ട്.ഒരു ജോലിയ്ക്ക് അപ്പുറം ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍,മനസിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു മരുന്നായി ഐസ് ബ്രേക്ക് വിത്ത് വീണ അങ്ങനെ ബ്രേക്കുകളില്ലാതെ തുടരട്ടെ എന്ന് നമുക്ക് ആശംസിക്കാം.
ഫെയ്‌സ്ബുക്ക് : https://www.facebook.com/veena.mukundan
ഇന്‍സ്റ്റഗ്രാം : https://www.instagram.com/veena_mukundan/?hl=en
Story highlights: Veena is a famous host.She is also the runner up of the malayalam fashion event Malayalai manka.she worked in Dooradarshan.She hosted the show Ice Break With Veena which is airing on the youtube channel Behindwoods Ice.So all fans keep reading this interview with veena and know more about her
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.