- Trending Now:
റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റിയാണ് റെറ. റെറയുടെ ചെയര്‍മാനായ പി എച്ച് കുര്യന്‍ ഐഎഎസുമായി 'ദി ലോക്കല്‍ ഇക്കോണമി' സബ് എഡിറ്റര്‍ അമ്പു സേനന്‍ നടത്തിയ വീഡിയോ അഭിമുഖം.
എന്താണ് റെറ? എന്തിനാണ് റെറ? റെറയില്‍ ആരൊക്കെ രജിസ്റ്റര്‍ ചെയ്യണം? ഫ്‌ലാറ്റ് വാങ്ങുന്നവരും വില്‍ക്കുന്നവരും പാലിക്കേണ്ട നിയമവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ? സ്ഥലം പ്ലോട്ടായി തിരിച്ചു വില്‍ക്കുന്നവര്‍ റെറയില്‍ രജിസ്റ്റര്‍ ചെയ്യണോ? വാഗ്ധാന ലംഘനം നടത്തുന്ന കരാറുകാരനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും? റെറയില്‍ ഒരാള്‍ക്ക് എങ്ങനെ പരാതി നല്‍കാന്‍ കഴിയും? ഗുണനിലവാരമില്ലാത്ത ഫ്‌ലാറ്റ് അല്ലെങ്കില്‍ വില്ല വാങ്ങി വഞ്ചിതരായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോ? തുടങ്ങിയ ഏതൊരാള്‍ക്കും ഭൂമിയിടപാടിനെക്കുറിച്ച് സംശയം തോന്നുന്ന എല്ലാത്തരം ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കുന്ന ഈ അഭിമുഖം പൂര്‍ണമായും കാണുക.
എന്തെങ്കിലും സംശയമുണ്ടെങ്കില്‍ കമന്റ് ആയി ചോദിച്ചു കഴിഞ്ഞാല്‍ ആ സംശയങ്ങള്‍ മറ്റൊരു അഭിമുഖത്തില്‍ ദൂരീകരിക്കാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.