Sections

ഉമ്മയുടെ കൈപ്പുണ്യം, മകളുടെ മാര്‍ക്കറ്റിംഗ് തന്ത്രം; പുതുമയുള്ള രുചിക്കൂട്ടുകളുമായി വണ്‍ സ്പൂണ്‍ഫുള്‍

Saturday, Oct 16, 2021
Reported By Ambu Senan
One spoonful

അങ്ങനെയാണ് 'One Spoonful' എന്ന പേരില്‍ ഹോംമെയ്ഡ് അച്ചാറുകളുടെ കഥ തുടങ്ങുന്നത്

 

സെലീന ഉമ്മ മകള്‍ ഫേബ ജോലി സ്ഥലമായ ബംഗളൂരുവിലേക്ക് തിരികെ പോകുമ്പോള്‍ ഫേബയ്ക്കും കൂട്ടുകാര്‍ക്കുമായി അച്ചാറുകള്‍ കൊടുത്തുവിടും. മീനച്ചാറും ഈന്തപഴം അച്ചാറും ഒക്കെ അവിടെ എത്തുന്നതിലും വേഗത്തിലാണ് തീരുന്നത്. അത്രയ്ക്കും രുചിയാണ് അവയ്ക്ക്. അങ്ങനെ സെലീന ഉമ്മ കൊടുത്തു വിടുന്ന അച്ചാറുകള്‍ വെറുതെ വാങ്ങാന്‍ ഫേബയുടെ കൂട്ടുകാര്‍ മടിച്ചു. അതിനൊരു വില ഇട്ട് വില്‍ക്കാന്‍ അവര്‍ പറഞ്ഞു. ആദ്യം കാര്യമാക്കിയെടുത്തില്ലെങ്കിലും ലോക്ക്ഡൗണ്‍ സമയത്ത് വര്‍ക്ക് ഫ്രം ഹോം ഒക്കെ ആയപ്പോള്‍ ഫേബ ഇത് ബിസിനസ് ആക്കുന്നതിനെപ്പറ്റി ചിന്തിച്ചു. കാര്യം വീട്ടില്‍ ഉമ്മയും മറ്റുള്ളവരുമായി ആലോചിച്ചപ്പോള്‍ എല്ലാവര്‍ക്കും സമ്മതം. അങ്ങനെയാണ് 'One Spoonful' എന്ന പേരില്‍ ഹോംമെയ്ഡ് അച്ചാറുകളുടെ കഥ തുടങ്ങുന്നത്. ബാക്കി വിശേഷങ്ങള്‍ സെലീന ഉമ്മയും ഫേബയും 'റീല്‍ ഡീല്‍' വിഡിയോയില്‍ പറയും.     

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.