- Trending Now:
ഷോപ്പിങ്ങിനോ വിനോദയാത്രയ്‌ക്കോ എന്തിന് ചെറിയൊരു ചടങ്ങില്‍ പോലും കുട്ടികളെ നന്നായി ഒരുക്കി കൊണ്ടുപോകാന്‍ നമ്മളൊക്കെ ശ്രദ്ധിക്കാറുണ്ട്.ഭംഗിയുള്ള വസ്ത്രങ്ങളും ആക്‌സസറീസും വലിയ വിലനല്‍കി വാങ്ങാന്‍ പോലും നമുക്ക് മടിയില്ലെന്നതാണ് സത്യം.ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത് കൊച്ചി സ്വദേശികളായ രണ്ട് പേരെയാണ്, പ്രീതി ജോബിനും സ്മീറ്റ ജെറിയും.ഇവമെയ്ഡ് ഹാന്‍ഡ്ക്രാഫ്റ്റഡ് എന്ന ഇന്‍സ്റ്റ സ്റ്റോറിന്റെ ശില്‍പ്പികളാണ് ഇരുവരും.നമുക്ക് അവരുടെ കഥ കേട്ടാലോ ...
കാഴ്ചയില്‍ വലിയ ഭംഗിയുണ്ടെങ്കിലും കുട്ടികള്‍ക്ക് കോട്ടണ്‍ വസ്ത്രങ്ങള്‍ തന്നെയാകും ധരിക്കാന്‍ എപ്പോഴും നല്ലത്കുട്ടികളുടെ ചര്‍മ്മം ലോലമായതിനാല്‍ തന്നെ നിലവാരം കുറഞ്ഞ വസ്ത്രങ്ങള്‍ ത്വക്കില്‍ അസ്വസ്ഥതകളുണ്ടാക്കിയേക്കാം.ഒരു അമ്മയുടെ ആധിയാണ്
അത് തന്നെയാണ് ഇവമെയ്ഡ് ഹാന്‍ഡ്ക്രാഫ്റ്റഡിലേക്ക് പ്രീതിയെയും സ്മീറ്റയെയും എത്തിച്ചത്.
കൊച്ചിയില്‍ നിന്ന് ഇപ്പോള്‍ കണ്ണൂരില്‍ സെറ്റിലായ ഒന്‍പതു പേരടങ്ങുന്ന ഒരുകൂട്ടുക്കുടുംബത്തില്‍ ആണ് പ്രീതിയും സ്മിതയും ജീവിക്കുന്നത്.പ്രീതിക്ക് രണ്ട് കുട്ടികള്‍ മൂത്തയാളാണ് ഇവ.പ്രീതിയുടെ ഭര്‍ത്താവിന്റെ സഹോദര ഭാര്യയാണ് ബിസിനസ് പാട്ട്ണര്‍ കൂടിയായ സ്മിത ഇവര്‍ക്ക് ഒരു കുഞ്ഞുണ്ട്.ശരിക്കും ബാംഗ്ലൂരില്‍ ആയിരിക്കെയാണ് പ്രീതിയും സ്മിതയും ഇവമെയ്ഡ് ഹാന്‍ഡ്ക്രാഫ്റ്റഡ് എന്ന സംരംഭം ആരംഭിക്കുന്നത്.
എന്താണ് ഇവമെയ്ഡ് ഹാന്‍ഡ്ക്രാഫ്റ്റഡ് ?
പേര് സൂചിപ്പിക്കുന്നത് പോലെ ഹാന്‍ഡ്‌മെയ്ഡ് ആയിട്ടുള്ള കുഞ്ഞുടുപ്പുകളും ആക്‌സസറീസും തന്നെയാണ് ഞങ്ങള്‍ ഈ സ്റ്റോറിലൂടെ വില്‍ക്കുന്നത്.കുട്ടികള്‍ക്ക് പുതിയ ഫാഷനിലും കംഫര്‍ട്ടിലുമുള്ള വസ്ത്രങ്ങളും അതിനിണങ്ങുന്ന ബാന്‍ഡ്,ഹെഡ്ബാന്‍ഡ്,ആക്‌സസറീസ് ഒക്കെ തയ്യാറാക്കി വില്‍ക്കുന്നു.പ്രധാനമായും ഓണ്‍ലൈന്‍ ആയിട്ടാണ് വില്‍പ്പനയൊക്കെ.
എങ്ങനെ ഇത്തരത്തിലൊരു ആശയം മനസില്‍ഉദിച്ചു ?
മൂത്ത കുഞ്ഞായ ഇവ ജനിച്ചപ്പോള്‍ ആണ് ശരിക്കും ഇത്തരത്തിലൊരു ആശയം മനസില്‍ തോന്നിയത്.മകള്‍ക്ക് വേണ്ടി ഹെഡ് ബാന്‍ഡ്‌സും മറ്റും വാങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഇത്തിയോന്നം പോന്ന കുഞ്ഞുങ്ങളുടെ ആക്‌സസറീസിന് ഓണ്‍ലൈനിലും മാര്‍ക്കറ്റിലും ഒക്കെ വലിയ വില നല്‍കേണ്ടി വരുമെന്ന കാര്യം തിരിച്ചറിഞ്ഞത്.ഇത്രയധികം പണം ചെലവാക്കാതെ അവ സ്വന്തമായി നിര്‍മ്മിച്ചാലെന്തെന്ന് തോന്നി തുടങ്ങി അങ്ങനെ പതിയെ ഓരോന്ന് ഉണ്ടാക്കി.ഇവ മോള്‍ തന്നെയായിരുന്നു ആദ്യ ഉപഭോക്താവ്.ആത്മവിശ്വസം വന്നു തുടങ്ങിയതോടെ പുറത്തേക്കും വില്‍ക്കാന്‍ തുടങ്ങി.
ട്രെന്‍ഡി വസ്ത്രങ്ങളും സ്റ്റോറിലൂടെ വില്‍ക്കുന്നുണ്ടല്ലോ ?
അതെ, ഈ അടുത്താണ് വസ്ത്രങ്ങളിലേക്ക് തിരിഞ്ഞത്.പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കാന്‍ വലിയ താല്‍പര്യമാണ്.കൂടുതലും പരിചയക്കാര്‍ ആണ് കസ്റ്റമേഴ്‌സ്.അതുകൊണ്ട് തന്നെ ഇഷ്ടങ്ങള്‍ കണ്ടറിഞ്ഞ് ചെയ്തു കൊടുക്കാന്‍ തുടക്കം മുതലെ ശ്രമിച്ചിരുന്നു.അതൊക്കെ ഇഷ്ടപ്പെട്ട് മറ്റുള്ളവരും വാങ്ങാനായി എത്തുന്നു.കുട്ടികള്‍ക്കായുള്ള ഫാഷന്റെ കാര്യമെടുത്താല്‍ പ്രത്യേകിച്ച് പഴയ തലമുറയുടെ ഫാഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.സീസണും പങ്കെടുക്കുന്ന ഫംങ്ഷനുകള്‍ക്കും അനുസരിച്ച് വസ്ത്രങ്ങളിലും ആക്‌സസറീസുകളിലും മാറ്റങ്ങള്‍ ഇന്നത്തെ തലമുറയിലെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നു.തങ്ങളുടെ കുട്ടി മാലാഖയെ പോലെയിരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്.കാഷ്വല്‍ വസ്ത്രങ്ങളില്‍ പോലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.ചെക്ക് പാറ്റേണ്‍ ഒക്കെ കുട്ടിയുടുപ്പുകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.കടുത്ത നിറങ്ങളെ പോലെ തന്നെ പേസ്റ്റല്‍ ഷെയ്ഡുകള്‍ക്കും ആരാധകരുണ്ട്.കുട്ടികളുടെ വസ്ത്രം വിചാരിക്കുന്നത് പോലെ കുട്ടിക്കളിയല്ല,ഗ്യാരണ്ടിയില്ലാത്ത ഡൈ ഒന്നും കുഞ്ഞുങ്ങള്‍ക്ക് പറ്റില്ല അവയിലെ രാസപദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്ക് പ്രശ്‌നമാകാന്‍ സാധ്യതയുണ്ട് അതുകൊണ്ട് ഗുണനിലവാരം കൂടി ഉറപ്പിക്കേണ്ട ചുമതല ഡിസൈനേഴ്‌സ് എന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ട്.
വില്‍പ്പന അപ്പോള്‍ സോഷ്യല്‍മീഡിയ വഴി തന്നെയാണല്ലോ ?
സോഷ്യല്‍മീഡിയ വഴിയാണ് ഇവ മെയ്ഡ് ഹാന്‍ഡ്ക്രാഫ്റ്റഡ് ആരംഭിച്ചത് തന്നെ. പ്രധാനമായും ഇന്‍സ്റ്റഗ്രാം https://www.instagram.com/evamade.handcrafted/?utm_medium=copy_link വഴിയാണ് വില്‍പ്പന.സോഷ്യല്‍മീഡിയ ഗ്രൂപ്പുകളൊക്കെ ബിസിനസിന് സഹായിക്കുന്നുണ്ട്.റീല്‍സുകളിലൂടെയും മറ്റും പുതിയ ഫാഷനുകള്‍ അവതരിപ്പിക്കാറുണ്ട്.മുകളില്‍ പറഞ്ഞതുപോലെ ഇവ മോളും കുഞ്ഞുങ്ങളും തന്നെയാണ് പലപ്പോഴും മോഡലുകള്‍ ആയി മാറുന്നത്.
എന്താണ് ഇവമെയ്ഡ് ഹാന്‍ഡ് ക്രാഫ്റ്റഡിന്റെ ഭാവി ?
കുട്ടികളുടെ വസ്ത്രങ്ങളില്‍ ബ്രാന്‍ഡ് കോണ്‍ഷ്യസ് ആകുന്ന പാരന്റ്‌സ് ഉണ്ട്.ബ്രാന്‍ഡ് വസ്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പിക്കുന്നു അതുകൊണ്ട് തന്നെ ഇവമെയ്ഡ് ഹാന്‍ഡ്ക്രാഫ്റ്റഡ് എന്ന പേരിനെ ഒരു ബ്രാന്‍ഡ് ആക്കി മാറ്റണമെന്ന് ആഗ്രഹമുണ്ട്.കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്ന തരത്തില്‍ നഗരഭാഗത്ത് എവിടെയെങ്കിലും ഒരു ബുട്ടീക് തുടങ്ങണം അതിനുവേണ്ടിയുള്ള ചില തയ്യാറെടുപ്പുകളൊക്കെ തുടങ്ങിയിട്ടുണ്ട്.
വസ്ത്രങ്ങളും ആക്‌സസറീസും ഒക്കെ തയ്യാറാക്കുമ്പോള്‍ കുട്ടികളുടെ ഇഷ്ടങ്ങള്‍ക്കും പരിഗണന നല്‍കാന്‍ ശ്രമിക്കുന്നു പ്രീതിയും സ്മിതയും.രണ്ട് അമ്മമാരുടെ കൈകളിലൂടെ എത്തുന്ന ഇവമെയ്ഡ് ഹാന്‍ഡ്ക്രാഫ്റ്റഡ് ഉത്പന്നങ്ങള്‍ക്ക് അതുകൊണ്ട് തന്നെ നൂറ് ശതമാനം സുരക്ഷയും ഭംഗിയും ഉറപ്പിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.