Sections

അഭിമുഖം: ഐടി ജോലി വിട്ട് ഡയറി ഫാം തുടങ്ങി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ലക്ഷ്മണന്‍ 

Monday, Sep 20, 2021
Reported By Ambu Senan
dairy king

ഒരു ചെറു ഡയറി ഫാം തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സഹായകകരമാകുംവിധം കാര്യങ്ങള്‍ വിശദീകരിക്കുന്ന ഈ അഭിമുഖം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്

 

ബാംഗ്ലൂരില്‍ പതിനഞ്ച് വര്‍ഷത്തോളം ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി സി.ലക്ഷ്മണന്‍ നാട്ടില്‍ തിരികെ എത്തി എന്തെങ്കിലും ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. ഐടിയിലെ പരിചയസമ്പത്ത് ഉള്ളത് കൊണ്ട് അതുമായി ബന്ധപ്പെട്ട ബിസിനസ് ലക്ഷ്മണന്‍ തുടങ്ങുമെന്ന കരുതിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും അമ്പരപ്പിച്ചു കൊണ്ട് ലക്ഷ്മണന്‍ തുടങ്ങാന്‍ തീരുമാനിച്ചത് ഒരു പശു ഫാമാണ്. 

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ മാറി പുളിയറക്കോണം എന്ന സ്ഥലത്ത് ഒന്നേകാല്‍ ഏക്കറിനടുത്ത് കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്ത് അദ്ദേഹം 'ഡയറി കിംഗ്' എന്ന പേരില്‍ ഫാം ആരംഭിച്ചു. നിലവില്‍ 15 പശുക്കളോളം ഉള്ള ഫാമില്‍ നിന്ന് മാസം ഒന്നര ലക്ഷത്തിലധികം വരുമാനം നേടുന്നുണ്ട് ലക്ഷ്മണന്‍. 

ഫാം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പശുക്കളെ എങ്ങനെ തെരഞ്ഞെടുക്കണം, പാലിന്റെ വിപണന സാധ്യതകളും വില്പന രീതികളും, ഫാം തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍, കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ്, അവയുടെ പരിപാലനം മറ്റു ചെലവുകള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ലക്ഷ്മണന്‍ 'ദി ലോക്കല്‍ ഇക്കോണമി'യുമായി പങ്ക് വെച്ചു. 

ഒരു ചെറു ഡയറി ഫാം തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സഹായകകരമാകുംവിധം കാര്യങ്ങള്‍ വിശദീകരിക്കുന്ന ഈ അഭിമുഖം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. അഭിമുഖത്തിന്റെ പൂര്‍ണ വീഡിയോ ചുവടെ.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.