Sections

ടിക്ക് ടോക്കിലൂടെ താരങ്ങളായി...ഇപ്പോഴും പൊളിച്ചടുക്കി,പൊട്ടിച്ചിരിപ്പിച്ച് ഈ അച്ഛനും മോളും

Tuesday, Apr 26, 2022
Reported By Jeena S Jayan
interview ,kaimal unni,thakku

അനീഷിന്റെ കാര്യം അവിടെ നിക്കട്ടെ ഇത്ര ചെറിയ കുഞ്ഞിനെ നെടുനീളന്‍ ഡയലോഗുകളൊക്കെ പഠിപ്പിച്ച് കോസ്റ്റിയൂം അടക്കം തയ്യാറാക്കി ക്യാമറയ്ക്ക് മുന്നില്‍ എത്തിക്കുക.ഒരു പതര്‍ച്ചയുമില്ലാതെ വീഡിയോ പൂര്‍ത്തിയാക്കാനും അഭിനയിക്കാനും ഒക്കെ ഈ കൊച്ചുമിടുക്കിക്ക് എങ്ങനെ സാധിക്കുന്നു.ആര് സഹായിക്കുന്നു...തുടങ്ങി അണിയറിയിലെ തക്കുമോളുടെ കഥകള്‍ നിങ്ങള്‍ക്ക് അറിയേണ്ടേ ?

 

"കൈമള്‍ ഉണ്ണി" എന്ന പേരില്‍ ടിക്ക് ടോക്കിനെ ഒരുകാലത്ത് വിറപ്പിച്ച അച്ഛനും മകളും.ഉറുവശിയായും കല്‍പ്പനയായും ലാലേട്ടനും,ജഗതിശ്രീകുമാര്‍ ആയും ഒക്കെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാവാഭിനയങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് അനീഷും മകള്‍ തക്കുവും.ടിക്ക് ടോക്കിന് വിലക്കു വീണെങ്കിലും കൈമള്‍ ഉണ്ണി ഒരിടത്തും പോയില്ല.ഇന്‍സ്റ്റഗ്രാമിലും ആ പേരില്‍ വീഡിയോകള്‍ തരംഗമായി പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിച്ച് മുന്നേറുന്നു..തക്കുമോള്‍ അന്ന് കണ്ട കൊച്ചുകുട്ടിയല്ല അവളിന്ന് കുറച്ചുകൂടി വലിയ മോളായി..അനീഷിനും മാറ്റം ഒരുപാട് സംഭവിച്ചു.അറിയാം തക്കുമോളുടെയും അവളുടെ ബ്രോഡാഡിയുടെയും കൂടുതല്‍ വിശേഷങ്ങള്‍.

കൈമള്‍ ഉണ്ണി അനീഷിന്റെയും മോളുടെയും കഴിവുകള്‍ക്ക് കരുത്തേകുന്ന ഇടമാണ്.ഫെയ്‌സ്ബുക്ക് എന്നോ ഇന്‍സ്റ്റഗ്രാമെന്നോ ഭേതമന്യേ ഇവരുടെ വീഡിയോകള്‍ നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നു.അനീഷിന്റെ കാര്യം അവിടെ നിക്കട്ടെ ഇത്ര ചെറിയ കുഞ്ഞിനെ നെടുനീളന്‍ ഡയലോഗുകളൊക്കെ പഠിപ്പിച്ച് മേക്കപ്പും വസ്ത്രങ്ങളും ഒക്കെ  തയ്യാറാക്കി ക്യാമറയ്ക്ക് മുന്നില്‍ എത്തിക്കുക.ഒരു പതര്‍ച്ചയുമില്ലാതെ വീഡിയോ പൂര്‍ത്തിയാക്കാനും അഭിനയിക്കാനും ഒക്കെ ഈ കൊച്ചുമിടുക്കിക്ക് എങ്ങനെ സാധിക്കുന്നു.ആര് സഹായിക്കുന്നു...തുടങ്ങി അണിയറിയിലെ തക്കുമോളുടെ കഥകള്‍ നിങ്ങള്‍ക്ക് അറിയേണ്ടേ ?

കല്യാണം കഴിഞ്ഞു വെറുതെ ഇരിക്കാൻ തോന്നിയില്ല, വീട്ടിലിരുന്ന് വരുമാനം നേടാൻ എന്റെ ഇഷ്ടം ബിസിനസാക്കി മാറ്റി; സന്തോഷത്തോടെ ബിസിനസ്‌ ചെയ്ത് നിവ്യ... Read More

ടിക് ടോക് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് നിങ്ങള്‍ ? എപ്പോഴെങ്കിലും ഇത്തരത്തില്‍ ഒരു പ്രശസ്തി സ്വപ്നം കണ്ടിരുന്നോ ?

എന്റെ പേര് അനീഷ് കൈമള്‍,മോളുടെ പേര് ആരാധ്യ..അവളരെ ആ പേരില്‍ അധികമാര്‍ക്കും അറിയില്ല.തക്കു എന്നാണ് വിളിപ്പേര് അങ്ങനെയാണ് പുറത്ത് അറിയപ്പെടുന്നതും. വീഡിയോകള്‍ ചെയ്തുകൊണ്ടിരുന്നെങ്കിലും ഇതുപോലെ പ്രശസ്തി ഒന്നും ഞങ്ങളുടെ സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല.പക്ഷെ ഒരു അഭിനേതാവായി അറിയപ്പെടാന്‍ വലിയ ആഗ്രഹമുള്ള ആളായിരുന്നു ഞാന്‍.സ്‌കൂള്‍-കോളേജ് കാലഘട്ടത്തിലൊക്കെ യൂത്ത് ഫെസ്റ്റിവലുകളിലൊക്കെ ചെറിയ രീതിയില്‍ പെര്‍ഫോം ചെയ്യുമായിരുന്നു.അത് അങ്ങനെ മനസില്‍ കിടക്കുന്നു കൊണ്ടാകണം,ടിക്ക് ടോക്കില്‍ വീഡിയോകള്‍ ഒക്കെ ചെയ്തിരുന്നതും അതിന്റെ ബലത്തിലാണ്.ആദ്യത്തെ ഒരുവര്‍ഷം വരെ ഞാന്‍ ഒറ്റയ്ക്കാണ് വീഡിയോകള്‍ ചെയ്തിരുന്നത്.ചെറിയ രീതിയില്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും മോള്‍ കൂടി വീഡിയോ ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെയാണ് വലിയ രീതിയിലുള്ള സപ്പോട്ടും,പ്രശസ്തിയും ഒക്കെ ഞങ്ങളുടെ വീഡിയോകള്‍ക്കുണ്ടാകുന്നതും ഒരുപാട് പേര്‍ ഞങ്ങളെ തിരിച്ചറിയാന്‍ തുടങ്ങുന്നതും.


ആരാധ്യ മോളേ കൂടി ഉള്‍പ്പെടുത്തി വീഡിയോകള്‍ ചെയ്യാം എന്ന ആശയം എപ്പോഴാണ് തോന്നിയത് ?

വീഡിയോസ് ചെയ്തു തുടങ്ങിയ സമയത്ത് ഞാന്‍ ഇവിടെയും ഫാമിലി നാട്ടിലുമായിരുന്നു.ഞാന്‍ ചെയ്യുന്ന വീഡിയോസ് വൈഫിന് അയച്ചുകൊടുക്കാറുണ്ട്.മോളും ഭാര്യയും വീഡിയോ കണ്ട് ആസ്വദിക്കാറുണ്ട്.മോള് എന്റെ വീഡിയോ ക്ലിപ് കണ്ട് ഡയലോഗ്‌സൊക്കെ അനുകരിക്കുന്നതും അഭിനയിക്കുകയും ഒക്കെ ചെയ്യുന്നത് ഭാര്യയുടെ അനിയത്തിയാണ് ആദ്യം ശ്രദ്ധിക്കുന്നത്.മോളെ അവര്‍ ഡയലോഗ്‌സും പാട്ടും ഒക്കെ പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ നെടുനീളന്‍ ഡയലോഗ്‌സ് ഒക്കെ രണ്ട് രണ്ടര വയസ്സുള്ള കുഞ്ഞ് മനപാഠമാക്കുന്നതും വളരെ എക്‌സ്പ്രസ്സീവായി അവതരിപ്പിക്കുന്നതും അവര് എനിക്ക് അയച്ചു തന്നു.അതൊക്കെ കണ്ടപ്പോള്‍ തന്നെ മോള്‍ക്ക് അഭിനയിക്കാനുള്ള കഴിവുണ്ടെന്ന് മനസിലായിരുന്നു.പിന്നെ ഞാന്‍ നാട്ടില്‍ വന്ന അവസരത്തില്‍ മോളുമായി ചേര്‍ന്നൊരു വീഡിയോ ചെയ്ത് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.അതങ്ങ് വൈറലായി.ഒരുപാട് പേര്‍ നല്ല അഭിപ്രായം പറഞ്ഞു.പിന്നെ ഞങ്ങള്‍ അത് തുടര്‍ന്നു.


ടിക് ടോക്കിലൂടെ ലഭിച്ച ജനപ്രീതി മറ്റ് പ്ലാറ്റ് ഫോമുകളില്‍ വേണ്ടവിധം പ്രയോജനപ്പെട്ടില്ലാന്ന് തോന്നുന്നുണ്ടോ ?

ഇല്ല, ഒരിക്കലും തോന്നിയിട്ടില്ല.ടിക്ക് ടോക്കില്‍ നിന്ന് ലഭിച്ച ജനപ്രീതി മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്.അധികം പ്ലാറ്റ്‌ഫോമുകളിലൊന്നും ഇപ്പോള്‍ ഞങ്ങള്‍ ആക്ടീവല്ല.ഇന്‍സ്റ്റഗ്രാമിലാണ് നിലവില്‍ ആക്ടീവായിട്ടുള്ളത്.അവിടെയും ടിക്ക് ടോക്കില്‍ നിന്ന് വന്ന താരങ്ങളെന്ന ലേബലില്‍ തന്നെയാണ് സ്വീകാര്യത ലഭിച്ചിട്ടുള്ളത്.ടിക്ക് ടോക്ക് എല്ലാക്കാലത്തും വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്.

 

കോമഡി ജോണറിലുള്ള വീഡിയോകളാണല്ലോ ചെയ്യുന്നത്.ആരാധ്യ ഇതൊക്കെ എങ്ങനെയാണ് പഠിച്ചെടുക്കുന്നത് 

കോമഡി മാത്രമല്ല ചെയ്യുന്നത്.സീരിയസായിട്ടുള്ള സാമൂഹിക പ്രതിബദ്ധതയുണ്ടാക്കുന്ന വിഷയങ്ങളും ട്രൈ ചെയ്യാറുണ്ട്.പക്ഷെ ആളുകള്‍ക്കൊക്കെ കോമഡി ട്രാക്കിലുള്ള വീഡിയോകള്‍ ചെയ്യുന്നത് കാണാനാണ് കൂടുതല്‍ താല്‍പര്യം.മോള് കുഞ്ഞായതു കൊണ്ടാകാം,അവളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ക്ക് സീരിയസ്സായിട്ടുള്ളതും സെന്റിമെന്റലായിട്ടുള്ളതുമായ രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നത് വിഷമമാണ്.ഡബ്‌സമാഷ് വീഡിയോകള്‍ ഒക്കെ മോള്‍ക്ക് മൂവിയുടെ ആ ഭാഗം പ്ലേ ചെയ്തു കൊടുത്താല്‍ അവളത് കണ്ടും കേട്ടും പഠിക്കുകയാണ് പതിവ്.ഇനി നമ്മളുടെ സ്വന്തം ക്രിയേഷനിലുള്ള വീഡിയോകളാണെങ്കില്‍ സ്‌ക്രിപ്റ്റ് അവളെ പറഞ്ഞു പഠിപ്പിക്കും മോള് അത് ഓര്‍ത്ത് വെച്ചിരുന്നു ഷൂട്ടിംഗ് ടൈമില്‍ ചെയ്യുകയാണ് പതിവ് രീതി.

ആദ്യമായി ഒരു വീഡിയോ വൈറലായപ്പോള്‍ എന്തായിരുന്നു എല്ലാവരുടെയും റിയാക്ഷന്‍ ?

ആദ്യമായി ഒരു വീഡിയോ വൈറലായപ്പോള്‍ സന്തോഷത്തെക്കാള്‍ ഉപരി വലിയ അത്ഭുതമായിരുന്നു.ടിക്ക് ടോക്ക് തുടങ്ങി കുറച്ചുകാലത്തിനു ശേഷമാണ് ഞങ്ങളുടെ ഒരു വീഡിയോ ആദ്യമായി ഹിറ്റാകുന്നത്.തക്കു കല്‍പ്പനയായും ഞാന്‍ ലാലേട്ടനായും അഭിനയിച്ച ഒരു വീഡിയോ ആണ് ഞങ്ങളുടെ ആദ്യത്തെ വൈറല്‍ വീഡിയോ.അതില്‍ ശകുന്തളയായുള്ള കല്‍പ്പനയുടെ അതെ എക്‌സ്പ്രക്ഷനുകളിട്ട് മോള്‍ അടിപൊളിയാക്കി അതില്‍തന്നെ ഒടുവില്‍ എവിടെ നിന്റെ തന്ത...? എന്ന് ചോദിക്കുന്ന സീനില്‍ തക്കുമോള്‍ അബദ്ധത്തില്‍ ദേ..നിക്കുന്നു എന്ന് എന്നെ ചൂണ്ടിക്കാണിച്ചു.ആ ഭാഗം ഞങ്ങള്‍ അതേപടി തന്നെ പോസ്റ്റ് ചെയ്തു.കണ്ടവര്‍ക്കൊക്കെ അത് വളരെ ക്യൂട്ട് റിപ്ലൈയായി തോന്നി.

പിന്നെയൊരു രസം അതിനുപിന്നിലുള്ളത്, ആ വീഡിയോ ആദ്യം അത്രറീച്ചായിരുന്നില്ല.അതുകൊണ്ട് തന്നെ ഭാര്യ എന്നോട് ക്വാളിറ്റിയും പെര്‍ഫെക്ഷനും ഒന്നുമില്ലാത്ത ആ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞിരുന്നു.എനിക്ക് എന്തോ ഡിലീറ്റ് ചെയ്യാന്‍ തോന്നിയില്ല.അങ്ങനെ ഉപേക്ഷിച്ചിട്ടിരുന്ന വീഡിയോ പിന്നീട് ഒരുപാട് ആളുകള്‍ ഷെയര്‍ ചെയ്യുകയും നല്ല കമന്റുകളിട്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തത് വലിയ അത്ഭുതമാണുണ്ടാക്കിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ കണ്ട് നല്ല അഭിപ്രായം പറഞ്ഞു,പലര്‍ക്കും ഞങ്ങള്‍ വീഡിയോ ചെയ്യും എന്ന് പോലും അറിയില്ലായിരുന്നു.സെലിബ്രിറ്റികളടക്കം നമ്പര്‍ തപ്പിപിടിച്ച് വിളിക്കുകയും ഇന്‍സ്റ്റഗ്രാമിലും വാട്‌സ് ആപ്പിലും ഒക്കെ മെസേജുകള്‍ അയയ്ക്കുകയും ഒക്കെ ചെയ്തിരുന്നു.ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ റെസ്‌പോണ്ട് കിട്ടിയപ്പോള്‍ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയായി.

 

എങ്ങനെയാണ് ഒരു വീഡിയോയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നത് ?

തയ്യാറെടുപ്പുകള്‍ പൂര്‍ണമായും ഇല്ല എന്നൊന്നും പറയാന്‍ സാധിക്കില്ല.ചില വീഡിയോകള്‍ക്ക് പ്രത്യേകിച്ച് പ്ലാനിംഗ് ഒന്നും വേണ്ടി വരാറില്ല.ഡയലോഗ്‌സ് പഠിച്ച് പെട്ടെന്ന് ചെയ്ത് തീര്‍ക്കാറുണ്ട്.എന്നാല്‍ മറ്റ് ചില വീഡിയോകള്‍ക്ക് അത്യാവശ്യം നല്ല തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായി വരാറുണ്ട്.കൂടുതലും കോസ്റ്റിയൂമിനും അതിലേക്കായി ഉപയോഗിക്കേണ്ടി വരുന്ന സാധനങ്ങള്‍ക്കും വേണ്ടിയാണ് സമയം ചെലവഴിക്കേണ്ടി വരുന്നത്.വീഡിയോകളില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളും,വസ്ത്രങ്ങളും ഒക്കെ ഞങ്ങള്‍ തന്നെ തയ്യാറാക്കുകയാണ് ചെയ്യുന്നത്.പണം കൊടുത്ത് വാങ്ങാറില്ല അതുകൊണ്ട് തന്നെ ആ മേഖലകളില്‍ സമയം നന്നായി ചെലവഴിക്കേണ്ടി വരാറുണ്ട്.ഒരു മണിക്കൂറോ,രണ്ട് മണിക്കൂറോ എന്തിന് ദിവസങ്ങള്‍ പോലും അത്തരം കാര്യങ്ങള്‍ക്കായി നീക്കി വെയ്ക്കാറുണ്ട്,എനിക്ക് അതില്‍ വലിയ സന്തോഷവും താല്‍പര്യവുമുണ്ട്.നമ്മള്‍ സ്വന്തമായി തയ്യാറാക്കിയ വസ്തുക്കള്‍ ഉപയോഗിച്ച് ഒരു വീഡിയോ ചെയ്യുമ്പോഴുള്ള സുഖം വേറെയാണ്.


നെഗറ്റീവ് കമന്റുകളും ഉണ്ടാകാറുണ്ടല്ലോ.അവയോടൊക്കെ എങ്ങനെ പ്രതികരിക്കുന്നു ?

വീഡിയോ ചെയ്തു തുടങ്ങിയ അന്ന് മുതല്‍ വിരലിലെണ്ണാവുന്ന അതും വിരളമായി മാത്രമാണ് നെഗറ്റീവ് കമന്റുകള്‍ കിട്ടിയിട്ടുള്ളത്.അതില്‍ അത്രയും മോശമായ കമന്റുകള്‍ക്കൊന്നും ഞങ്ങള്‍ റെസ്‌പോണ്ട് ചെയ്യാന്‍ പോയിട്ടില്ല.ചില നെഗറ്റീവ് കമന്റുകളില്‍ വിമര്‍ശനാത്മകമായ എന്തെങ്കിലും കാണും അത്തരത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഉറപ്പുള്ള കമന്റുകള്‍ക്ക് മറുപടി നല്‍കാറുണ്ട്.കൂടുതലും ഇന്‍സ്റ്റഗ്രാമിലും ടിക്ക് ടോക്കിലുമാണ് ഞങ്ങള്‍ കൂടുതലും ആക്ടീവായിട്ടുള്ളത് അവിടൊന്നും നെഗറ്റീവ് കമന്റുകളൊന്നും ഉണ്ടായിട്ടില്ല.മറ്റ് ചില ഫെയ്‌സ്ബുക്ക് പേജുകള്‍ ഞങ്ങളുടെ വീഡിയോ ഷെയര്‍ ചെയ്യുന്നതിന് അടിയിലാണ് പലപ്പോഴും ഒന്നോ രണ്ടോ കമന്റുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്.ഞാന്‍ അതൊന്നും ശ്രദ്ധിക്കാറില്ല, കണ്ടു അവിടെ തന്നെ ഉപേക്ഷിച്ചു.നെഗറ്റീവിറ്റി ചുമക്കേണ്ടതില്ലല്ലോ.

ജോലിതിരക്കുകള്‍ക്കിടയിലും വീഡിയോയ്ക്ക് വേണ്ട സമയം കിട്ടാറുണ്ടോ ?

ജോലി തിരക്കുകള്‍ക്കിടയില്‍ ശരിക്കും സമയം കിട്ടാറില്ല എന്നതാണ് സത്യം.വീഡിയോ ചെയ്യാന്‍ വേണ്ടിയൊക്കെ സമയം ഉണ്ടാക്കിയെടുക്കാറാണ് പതിവ്.എനിക്ക് ഇവിടെ മിക്കവാറും 12 മണിക്കൂറാണ് ജോലി അതും പല ഷിഫ്റ്റുകളില്‍.അതുകൊണ്ട് തന്നെ ജോലികഴിഞ്ഞ് വീട്ടിലെത്തി വീഡിയോ എടുക്കലും ഡയലോഗ്‌സ് പഠിക്കലും ഒന്നും നടക്കില്ല.വീക്കിലി ഓഫ് കിട്ടുന്ന ആ ഒരുദിവസം ആണ് ഞങ്ങളുടെ എല്ലാ പരിപാടികളും. 

നേരത്തെ പ്ലാന്‍ ചെയ്ത് വെച്ചിരുന്നാലും മറ്റെന്തെങ്കിലും പരിപാടി വന്നാല്‍ പിന്നെ ആ ഓഫ് ഡേയിലെ ഷൂട്ടും നടക്കാതെ പോകാം.ഇതൊക്കെ കാരണം ആണ് ഞങ്ങളുടെ ഇപ്പോഴത്തെ വീഡിയോകളൊക്കെ കൃത്യമായ സമയത്ത് അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്തത്.ഇപ്പോള്‍ രണ്ടാഴ്ച കൂടുമ്പോള്‍ അല്ലെങ്കില്‍ ഒരാഴ്ചയിലൊരിക്കലൊക്കെയാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്.
 

സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സപ്പോര്‍ട്ട് എങ്ങനെയാണ് ?

ഞങ്ങളുടെ കുടുംബം എന്ന് പറയുമ്പോള്‍ ഞാനും മോളും ഭാര്യയും ചേര്‍ന്നതാണ് ഭാര്യയുടെ പേര് സിത്താര.ഞങ്ങള്‍ രണ്ടാളും ഖത്തറിലാണ് നഴ്‌സാണ്.തക്കുമോള്‍ ഇവിടെ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്.നാട്ടില്‍ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയാണ് ഞങ്ങളുടെ നാട്.

ബന്ധുക്കലും സുഹൃത്തുക്കളും ഒക്കെ വളരെ സപ്പോര്‍ട്ടീവ് ആണ്.പ്രത്യേകിച്ച് എന്റെ തുടക്ക സമയത്തൊക്കെ കൂട്ടുക്കാര്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചിരുന്നു.ഞാനും മോളും വീഡിയോകള്‍ ചെയ്തു തുടങ്ങിയപ്പോഴും കൂടെയുള്ളവര്‍ക്ക് ഞങ്ങളെക്കാള്‍ക്ക് കൂടുതല്‍ സന്തോഷമായിരുന്നു.നമ്മള്‍ നല്ല രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നു,ആളുകള്‍ മികച്ച അഭിപ്രായം പറയുന്നു അതൊക്കെ ഞങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിച്ചത് ബന്ധുക്കളും സുഹൃത്തുക്കളും തന്നെയായിരുന്നു.


ഭാവിയില്‍ കോമഡി ട്രാക്കില്‍ മറ്റെന്തെങ്കിലും പരീക്ഷണത്തിന് പ്ലാനുണ്ടോ ?

കോമഡി മാത്രമല്ല, എല്ലാ രീതിയിലും ആളുകളെ രസിപ്പിക്കുന്ന,ചിരിപ്പിക്കുന്ന,സന്തോഷിപ്പിക്കുന്ന വീഡിയോകളാണ് ഞങ്ങള്‍ എപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നത്.അതിനു വേണ്ടി എല്ലാതരം വീഡിയോകളും പരീക്ഷിക്കാറുണ്ട്.ചിലത് വിജയിക്കും ചിലത് പരാജയപ്പെടും പക്ഷെ ഞങ്ങള്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടെയിരിക്കും.  തക്കുമോള്‍ ചെയ്യുമ്പോള്‍ കോമഡി കുറച്ചുകൂടി വേഗം ആളുകളിലേക്ക് റീച്ചാകുന്നതുകൊണ്ടാകും പലപ്പോഴും ഞങ്ങളുടെ കോഡി ടൈപ്പ് വീഡിയോകള്‍ മാത്രം ആളുകള്‍ ശ്രദ്ധിക്കുന്നതിന് കാരണം.

"അവള്‍ക്ക് അതിനെ പറ്റി ഒരു അറിവുമില്ല..ചെറിയ കുട്ടിയല്ലേ ! പിന്നെ ഞങ്ങള്‍ പറഞ്ഞു കൊടുക്കാറുണ്ട്.പലരും തക്കുമോളുടെ വീഡിയോകണ്ട് അഭിനന്ദിക്കുകയും ഗിഫ്റ്റ് കൊടുക്കുകയും കുഞ്ഞിനെ ഫോണിലൂടെ വിളിച്ച് സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്.അത്തരം അവസരങ്ങളില്‍ ഞങ്ങള്‍ ഇതൊക്കെ നിന്റെ വീഡിയോയും അഭിനയവും കണ്ടിട്ടുള്ള പ്രതികരണമാണെന്ന് പറഞ്ഞു കൊടുക്കും അതിനപ്പുറം അവള്‍ക്ക് ഒന്നും അറിയില്ല.വളര്‍ന്നു വരുന്നതല്ലെയുള്ളു". ഇന്‍സ്റ്റഗ്രമില്‍ അടക്കം ആരാധ്യ മോള്‍ക്ക് വലിയൊരു ഫാന്‍ ബേയ്‌സുണ്ട്.മോള്‍ക്ക് താന്‍ ഇത്ര പോപ്പുലറാണെന്ന് അറിയാമോ ?  എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്. അതെ പ്രശസ്തിയുടെയോ മത്സരത്തിന്റെയോ സമ്മര്‍ദ്ദം ഇല്ലാതെ തക്കുമോള്‍ അവളുടെ ജീവിതം ആഘോഷിക്കുകയാണ്.തക്കുമോള്‍ അവളുടെ സ്വന്തം കഴിവുകള്‍ യൂട്യൂബിലൂടെയും പങ്കുവെയ്ക്കുന്നുണ്ട്. https://www.youtube.com/channel/UChvHTMtEzSyB4bBXPdqSH7A
അഭിനയിച്ചും ഡലയോഗ് പറഞ്ഞും ചിരിപ്പിച്ച് മലയാളികളുടെ പൊന്നുമോളായി തക്കുവിനെ കൈപിടിച്ചു നടത്താന്‍ ഒപ്പം സൂഹൃത്തുക്കളെ പോലെ അവളെ കൊണ്ടു നടക്കുന്ന ഈ അച്ഛനും അമ്മയുമുണ്ട്..

 

ഇന്‍സ്റ്റഗ്രാം : https://www.instagram.com/kaimal_unni/?hl=en

ഫെയ്‌സ്ബുക്ക്‌ :   https://www.facebook.com/Kaimalunni

യൂട്യൂബ്‌:   https://www.youtube.com/channel/UChvHTMtEzSyB4bBXPdqSH7A

 

Story highlights: Thakku and her father Kailmal unni are a great hit and pair in TikTok videos

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.