Sections

ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം

Friday, May 17, 2024
Reported By Admin
Job Offer

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ വിവിധ പഠന വിഭാഗങ്ങളിലേക്കുള്ള 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടക്കും. സംസ്കൃതം - 2024 മേയ് 23, രാവിലെ 11.30, കമ്പ്യൂട്ടർ സയൻസ് - 2024 മേയ് 29, രാവിലെ 11, അറബിക് - 2024 മേയ് 23, രാവിലെ 10.30 എന്നതാണ് സമയക്രമം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യാഗാർഥികൾ മാത്രം യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം മേൽ പരാമർശിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 2024 മേയ് 28 രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ റൂമിൽ നടത്തുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകേണ്ടതാണ്.

പെരിന്തൽമണ്ണ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ 2024-25 അദ്ധ്യയന വർഷത്തേക്കുള്ള താത്ക്കാലിക അധ്യാപക തസ്തികകളിലേക്ക് മാസ വേതന വ്യവസ്ഥയിൽ നിയമിക്കും. ബിരുദാനന്തര ബിരുദവും ബി.എഡും (സെറ്റ് അഭികാമ്യം) ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം 20ന്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് ഫോട്ടോകോപ്പികളും ഒരു പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും സഹിതം അഭിമുഖത്തിന് സ്ക്കൂളിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8547021210.

തോലനൂർ ഗവ ആർട്സ് ആൻഡ് സയൻസ് കോളെജിൽ 2024-25 അധ്യയന വർഷത്തേക്ക് കോമേഴ്സ്, ജോഗ്രഫി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ജേണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസറ്റ് അധ്യാപകരെ നിയമിക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://117.218.120.177/guestregistration/) പേര് രജിസ്റ്റർ ചെയ്യണം. താല്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക (https://www.govtcollegetholanur.com/ എന്ന വെബ്സൈറ്റിൽ ലഭിക്കും) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ 22ന് വൈകിട്ട് അഞ്ചിന് മുമ്പായി കോളെജിൽ നൽകണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9188900196.

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ കമ്പ്യൂട്ടർ സയൻസ,് ഇലക്ട്രോണിക്സ്, മലയാളം, മാത്തമാറ്റിക്സ് വിഷയങ്ങളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അസലുമായി മെയ് 21, 22 തിയതികളിൽ രാവിലെ 10 നകം ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ- 8547005060.

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ ഇംഗ്ലീഷ് ,സംസ്കൃതം, കമ്പ്യൂട്ടർ സയൻസ് വകുപ്പുകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ കോളേജ് വെബ്സൈറ്റിൽ ( www.tmgctirur.ac.in ) നല്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 25 ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ ഓഫീസിൽ എത്തിക്കേണ്ടതാണ്. ഫോൺ: 0494 2630027.

വണ്ടൂർ അംബേദ്കർ കോളേജിൽ വിവിധ വിഭാഗങ്ങളിലായി അതിഥി അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 22 രാവിലെ 10 നും കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 22 ഉച്ചയ്ക്ക് രണ്ടിനും എക്കണോമിക്സ് വിഭാഗത്തിലെ ഒഴിവിലേക്ക് മെയ് 23 രാവിലെ 10 നും പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 23 ഉച്ചയ്ക്ക് രണ്ടിനും ഇംഗ്ലീഷ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 24 രാവിലെ 10 നും ജേർണലിസം, അറബിക് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 24 ഉച്ചയ്ക്ക് രണ്ടിനും കൂടിക്കാഴ്ച നടക്കും. യു.ജി.സി യോഗ്യതയുള്ള കോഴിക്കോട് ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04931249666, 9447512472.

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ അങ്ങാടിപ്പുറം പോളിടെക്നിക് ഹോസ്റ്റലിനു സമീപം പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ ടെക്നിക്കൽ ഹയർ സെക്കന്ററി സ്ക്കൂളിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മാസ വേതന വ്യവസ്ഥയിലാണ് നിയമനം. ബിരുദാനന്തര ബിരുദവും ബിഎഡും (സെറ്റ് അഭികാമ്യം) ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യു മെയ് 20 ന് തുടങ്ങും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് സെറ്റ് പകർപ്പുകളും ഒരു പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്ക് സ്കൂളിലെത്തണം. കൂടുതൽ വിവരങ്ങൾക്കും ഇന്റർവ്യു ഷെഡ്യൂളിനും 85470 21210 എന്ന ഫോണിൽ ബന്ധപ്പെടണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.