Sections

കാര്‍ഷിക രംഗത്തെ പുതിയ വിദ്യ; നേട്ടം കൊയ്ത് മലയാളി ദമ്പതികള്‍

Monday, Feb 21, 2022
Reported By Jeena S Jayan
agri news

സൂക്ഷമജീവികള്‍ അടങ്ങുന്ന ആഹാരം ടാങ്കില്‍ തന്നെ ഉത്പാദിപ്പിച്ച് മത്സ്യം വളര്‍ത്തുന്ന രീതിയാണിത്. ജലത്തിന്റെയും അതോടൊപ്പം കൃത്രിമമായി നല്‍കുന്ന തീറ്റയുടെയും അളവ് കുറയ്ക്കാന്‍ കഴിയുന്നുണ്ട് ഇത്തരം മത്സ്യകൃഷിയിലൂടെ

 

എറണാകുളം സ്വദേശികളാണ് രമിത ദിനുവും ദിനു തങ്കനും.കോവിഡ് കാരണം ജീവിതത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി കടന്നെത്തിയതോടെയാണ് ഈ ദമ്പതികള്‍ മത്സ്യകൃഷിയിലേക്ക് കടന്നത്.സാധാരണ മത്സ്യകൃഷിയല്ല പകരം നൂതനമായ മാര്‍ഗ്ഗമാണ് ഇവര്‍ പരീക്ഷിച്ചത്.

എന്താണ് ഈ ബയോഫ്‌ളോക്ക്? പലര്‍ക്കും ഇതത്ര സുപരിചിതമല്ല 

അക്വാപോണിക്‌സ്,റീസര്‍ക്കുലേറ്ററി അക്വാകള്‍ പോലുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പ്രതീക്ഷിക്കുന്ന വരുമാനം നേടിത്തരണമെന്നില്ല.ഈ അവസരത്തിലാണ് പലരും ബയോഫ്‌ളോക്ക് മത്സ്യകൃഷിയെ കുറിച്ച് ചിന്തിക്കുന്നത്.ജലലഭ്യത കുറവുളള സ്ഥലങ്ങളിലും കുളങ്ങള്‍ ഇല്ലാതെയും മത്സ്യകൃഷി ചെയ്യാവുന്ന ആധുനിക കൃഷിരീതിയാണ് ബയോഫ്ളോക്ക് മത്സ്യകൃഷി. ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിനാവശ്യമായ സൂക്ഷമജീവികള്‍ അടങ്ങുന്ന ആഹാരം ടാങ്കില്‍ തന്നെ ഉത്പാദിപ്പിച്ച് മത്സ്യം വളര്‍ത്തുന്ന രീതിയാണിത്. ജലത്തിന്റെയും അതോടൊപ്പം കൃത്രിമമായി നല്‍കുന്ന തീറ്റയുടെയും അളവ് കുറയ്ക്കാന്‍ കഴിയുന്നുണ്ട് ഇത്തരം മത്സ്യകൃഷിയിലൂടെ..

ബയോഫ്‌ളോക്ക് രീതിയിലേക്ക് എങ്ങനെയെത്തി ?

2020ലെ ലോക്ഡൗണ്‍ കാലത്താണ് ഒരു കുടുംബസുഹൃത്ത് ബയോഫ്‌ളോക്ക് വിദ്യയെ കുറിച്ചു പറയുന്നത്.സെന്‍ട്രല്‍ ഫിഷറീസ് റിസര്‍ച്ച് സെന്റര്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആിരുന്നു ഷാജിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ബയോഫ്‌ളോക്ക് കൃഷിയിലേക്ക് കടക്കുന്നത്.1500 തിലാപ്പിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ടായിരുന്നു തുടക്കം.കുളത്തിനു പകരം മുറ്റത്ത് ഒരു ടാങ്കാണ് നിര്‍മ്മിച്ചത്.ആറ് മാസം കൊണ്ട് തന്നെ മത്സ്യങ്ങളോരോന്നും 400 ഗ്രാമോളം തൂക്കം വെച്ചു.300 രൂപയ്ക്ക് വരെ കിലോയ്ക്ക് ആദ്യ വിളവെടുപ്പ് വിറ്റഴിക്കാന്‍ കഴിഞ്ഞതായി രമിത പറയുന്നു.

എന്തായിരുന്നു ബയോഫ്‌ളോക്ക് കൃഷിയിലെ പ്രധാന പ്രതിസന്ധി ?

സാധാരണ കൃഷി രീതി പോലയല്ലെ ബയോഫ്‌ളോക്ക് കൃഷി.ഇതിനായി 1.5 അടി ഉയരത്തിലുള്ള ഒരു ടാങ്കാണ് നിര്‍മ്മിച്ചത് ഏകദേശം 1.50 ലക്ഷത്തിലേറെ രൂപ ടാങ്ക് നിര്‍മ്മിക്കാനും മത്സ്യകുഞ്ഞുങ്ങളെ വാങ്ങാനും ചെലവായി.ബയോഫ്‌ളോക്ക് കൃഷിയിലെ ഓരോഘട്ടവും അതീവശ്രദ്ധയോടെ ചെയ്യേണ്ടതാണ്.ആരോഗ്യകരമായ വിളവെടുപ്പ് ലഭിക്കാന്‍ വെള്ളത്തിലെ അമോണിയയുടെ അളവ് എല്ലായിപ്പോഴും പരിശോധിക്കേണ്ടതുണ്ട്.അതുപോലെ ജലത്തിന്റെ പിഎച്ചും നോക്കണം.മറ്റ് കാര്യങ്ങളൊക്കെ ഈസിയാണ്.താല്‍പര്യവും നിരീക്ഷണവും ഒക്കെ ഉണ്ടെങ്കില്‍ കൃഷി വിജയിക്കും.കൃത്രിമ ഓക്‌സിജന്‍ നല്‍കാന്‍ ദിവസം മുഴുവന്‍ വൈദ്യുതി ഉറപ്പാക്കേണ്ടതുണ്ട്.അതുകൊണ്ട് ത്‌ന്നെ ഇന്‍വെര്‍ട്ടര്‍ അത്യാവശ്യമണ്.

മത്സ്യകൃഷി തന്നെ ഉപജീവനമാര്‍ഗ്ഗം ആക്കാം എന്ന് ചിന്തിക്കാനുള്ള കാരണം ?

കൃഷിയല്ലെങ്കിലും ചെറിയ ബിസിനസൊക്കെ ആയി തിരക്കിലായിരുന്നു ദിനു.പാര്‍ട്ട് ടൈം ഫ്രഞ്ച് ടീച്ചറായി ജോലി ചെയ്തിരുന്നെങ്കിലും ലോക്ഡൗണും കോവിഡും സാമ്പത്തികമായി ഞെരുക്കത്തിലാക്കിയോടെ താനും ദിനുവും പുതിയ വരുമാന മാര്‍ഗ്ഗത്തെ കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങുകയായിരുന്നു.

സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള സഹായം ?

'ടാങ്ക് നിര്‍മ്മിണത്തിന് പണം ചെലവായങ്കിലും മത്സ്യകുഞ്ഞുങ്ങളെ വാങ്ങുന്നതിന് ഒക്കെ സര്‍ക്കാര്‍ വക സബ്‌സിഡി ലഭിച്ചിരുന്നു.അതുപോലെ കൃഷി ചെയ്യാനുള്ള ലൈസന്‍സും ലഭിച്ചു.ഫിഷറീസ് വകുപ്പ് തന്നെ മത്സ്യകുഞ്ഞുങ്ങളെ നല്‍കുകയും ചെയ്തു.1200 കുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ 600 കിലോ മത്സ്യം ലഭിച്ചാല്‍ മാത്രമെ ബയോഫ്‌ളോക്ക് ലാഭകരമായി മാറു എന്നാണ് ഈ ദമ്പതിമാരുടെ കൃഷിപാഠം.


സോഷ്യല്‍മീഡിയ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ ?

മത്സ്യകൃഷി തുടങ്ങിയപ്പോഴേക്കും വാട്‌സ് ആപ് ഗ്രൂപ്പുകളിലെ ആളുകളിലൂടെ ഡിമാന്റ് വര്‍ദ്ധിച്ചു.വീടുകളിലേക്ക് ഹോം ഡെലിവറി വരെ നടത്താന്‍ തുടങ്ങി ഇതിന് 50 രൂപ എക്‌സ്ട്രാ ചാര്‍ജ്ജും വാങ്ങി.

വിഷം കലരാത്ത എന്നാല്‍ രുചിയേറെയുള്ള തിലാപ്പിയ മത്സ്യങ്ങളുടെ രണ്ടാം വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.