- Trending Now:
രൂപയുടെ അന്താരാഷ്ട്രവല്‍ക്കരണത്തിന് നിരവധി നേട്ടങ്ങളുണ്ട് അതേസമയം, ഒരു സാമ്പത്തിക ശക്തിയായി വളര്‍ന്നുവരുന്ന ഇന്ത്യയ്ക്ക് ഒഴിവാക്കാനാവാത്ത അപകടസാധ്യതകളുണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ പറഞ്ഞു.ഈ വര്‍ഷം ജൂലൈയില്‍, അന്താരാഷ്ട്ര വ്യാപാര ഇടപാടുകളില്‍ രൂപ അനുവദിക്കുന്ന പദ്ധതിയുമായി ആര്‍ബിഐ രംഗത്തെത്തിയിരുന്നു.അതിര്‍ത്തി കടന്നുള്ള ഇടപാടുകളില്‍ പ്രാദേശിക കറന്‍സിയുടെ ഉപയോഗം വര്‍ധിപ്പിക്കുന്ന ഒരു പ്രക്രിയയാണ് രൂപയുടെ അന്താരാഷ്ട്രവല്‍ക്കരണം. ഇറക്കുമതി, കയറ്റുമതി വ്യാപാരം എന്നിവയില്‍ രൂപയെ പ്രോത്സാഹിപ്പിക്കുകയും തുടര്‍ന്ന് മറ്റ് കറന്റ് അക്കൗണ്ട് ഇടപാടുകളും,മൂലധന അക്കൗണ്ട് ഇടപാടുകളിലൂടെയും രൂപയുടെ ഉപയോഗം വര്‍ദ്ധിപ്പിച്ചുകൊണ്ട് അതിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശവും ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യ ഒരു മൂലധന കുറവുള്ള രാജ്യമാണെന്നും അതിനാല്‍ അതിന്റെ വളര്‍ച്ചയ്ക്ക് പണം നല്‍കാന്‍ വിദേശ മൂലധനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.''അതിന്റെ വ്യാപാരത്തിന്റെ ഗണ്യമായ ഒരു ഭാഗം രൂപയിലാണെങ്കില്‍, പ്രവാസികള്‍ ഇന്ത്യയില്‍ രൂപയുടെ ബാലന്‍സ് കൈവശം വെക്കും,അവര്‍ അത് ഇന്ത്യന്‍ ആസ്തികള്‍ സമ്പാദിക്കാന്‍ ഉപയോഗിക്കും. അത്തരം സാമ്പത്തിക ആസ്തികളുടെ വലിയ ഹോള്‍ഡിംഗ് ബാഹ്യ ആഘാതങ്ങളിലേക്കുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കും, അത് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഫലപ്രദമായ നയങ്ങള്‍ ആവശ്യമാണ്, ''ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.