Sections

കേരളാ ആർട്ട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജിൽ സവിശേഷമായ കലാവിരുതുകളുടെ ഭാഗമാകാൻ അവസരമൊരുക്കി റാഗ്ബാഗ് 2025

Saturday, Jan 18, 2025
Reported By Admin
Performers showcasing traditional and modern art forms at the Kerala Arts and Crafts Village

കൊച്ചി: കേരളാ ആർട്ട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജിലെ അന്താരാഷ്ട്ര പെർഫോമിങ് ആർട്ട്സ് ഫെസ്റ്റിവൽ ലോകമെമ്പാടുമുള്ള കലാകാരർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അതുല്യമായ അവസരമൊരുക്കുന്നു. ഈ ഉൽസവം കേവലം നയനമനോഹരമായ കലാവിരുന്നു മാത്രമല്ല, കലയുടേയും കരവിരുതിൻറേയും ആഗോള ഭാഷയിലൂടെ ജനങ്ങളെ ബന്ധിപ്പിക്കുന്നൊരു യാത്ര കൂടിയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിർമിച്ച സാംസ്ക്കാരിക മികവും ദൃശ്യഭംഗിയുമുള്ള ഈ വേദി സന്ദർശകർക്ക് ലോകോത്തര നിലവാരമുള്ള കലാ പ്രകടനങ്ങൾ ആസ്വദിക്കാനുള്ള അതുല്യമായ അവസരമാണൊരുക്കുന്നത്.

തിരുവനന്തപുരത്തെ കേരളാ ആർട്ട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജ് ആധുനിക കലയ്ക്കും വൈവിധ്യമാർന്ന സാംസ്ക്കാരിക ചർച്ചകൾക്കുമുള്ള കേന്ദ്രമാകുന്നതിന് ഒപ്പം കേരളത്തിൻറെ പരമ്പരാഗത കരകൗശല വിദ്യയുടെ പ്രതീകം കൂടിയായി വർത്തിക്കും. യുഎൽസിസിഎസ് ആവിഷ്ക്കരിച്ചു വികസിപ്പിച്ച ഈ വേദി ആധുനിക അടിസ്ഥാന സൗകര്യങ്ങളും കേരളത്തിൻറെ പുരാതന കലാപാരമ്പര്യങ്ങളും ഒത്തു ചേരുന്നതാണ്. സങ്കീർണമായ ഹാൻഡ്ലൂമുകൾ മുതൽ ആകർഷകമായ കലാശില്പങ്ങളും പ്രകടനങ്ങളും വരെയുള്ളവ കേരളാ ആർട്ട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജിനെ ഓരോ സന്ദർശകരുടേയും പ്രിയപ്പെട്ട ഇടമാക്കി മാറ്റും.

വിശിഷ്ടാതിഥികളും സാംസ്ക്കാരിക നായകരും ഈ ഉൽസവത്തിൽ പങ്കെടുക്കും. കേരളാ ടൂറിസം സെക്രട്ടറി, ഡയറക്ടർ, ജയ ജയ്റ്റ്ലി, അനുമിത്ര ഘോഷ് ദസ്തിദാർ തുടങ്ങിയവരും പങ്കെടുക്കുന്നു. അന്താരാഷ്ട്ര കലാ രൂപങ്ങളുടെ വൈവിധ്യം അവതരിപ്പിക്കുക മാത്രമല്ല, സാംസ്ക്കാരിക വിനിമയത്തിൻറെ ആഴങ്ങളിലേക്കു ക്ഷണിക്കുക കൂടിയാണ് ഈ ഉൽസവം ചെയ്യുന്നത്.

കേരളാ ആർട്ട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജ് ഈ ഉത്സവത്തിന് സവിശേഷമായ ഒരു പശ്ചാത്തലം നൽകുന്നു. മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ട ഇടങ്ങൾക്ക് സാംസ്കാരിക അനുഭവം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്നതിൻറെ ഉത്തമ ഉദാഹരണവുമാണിത്. കലയും സംസ്ക്കാരവും പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതിൽ യുഎൽസിസിഎസിനുള്ള പ്രതിബദ്ധത കൂടിയാണ് ഇവിടെ ദൃശ്യമാകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.